Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

സ്വര്‍ണ്ണ വില ഇടിഞ്ഞു: പവന് 1,120 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപയാണ് സ്വര്‍ണവില. വില്‍പന സമ്മര്‍ദ്ദം വില കുറയാന്‍ കാരണമായതായി പറയപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98,800 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. സ്വര്‍ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്.
Read more

ആമസോണ്‍ ഇന്ത്യ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നു: ലക്ഷ്യം, വിവിദ മേഖലകളിലെ അവസരങ്ങള്‍ ശക്തമാക്കല്‍

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു […]
Read more

കരകൗശല വിദഗ്ദ്ധര്‍, സംരംഭകര്‍, ലോജിസ്റ്റിക് മേഖല എന്നിവിടങ്ങളിലെ അവസരങ്ങള്‍ ശക്തമാക്കാന്‍ ആമസോണ്‍ ഇന്ത്യ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നു

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്‍റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു […]
Read more

സംസ്ഥാനത്ത് സ്വർണവില 98,000ത്തിന് മുകളിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂുപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,240 രൂപയാണ്. വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98,400 രൂപയും […]
Read more

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

കോഴിക്കോട്: 2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു . 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, […]
Read more

ഇൻഡിഗോ പ്രതിസന്ധി; ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡയറക്‌‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവർ കരാർ അടിസ്ഥാനത്തിലാണ് ഡിജിസിഎയിൽ പ്രവർത്തിച്ചിരുന്നത്. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്. ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരായ അനിൽ കുമാർ പൊഖ്‌റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന; പവന് 1800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധനവ്. രണ്ട് തവണയായി പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയുമാണ് ഉയർന്നത്. ഇന്ന് ഉച്ചയോടെ പവന് 97,680 രൂപയും ഗ്രാമിന് 12,210 രൂപയുമായി. രാവിലെ പവന് 1,400 രൂപ കൂടി 97,280 രൂപയും ഗ്രാമിന് 175 രൂപ കൂടി 12,160 രൂപയുമായിരുന്നു. ഇതിനിടയിലാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടായത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും […]
Read more

ദക്ഷിണേന്ത്യയിൽ 4000 കോടി നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ജിയോ സ്റ്റാർ

കൊച്ചി: ദക്ഷിണേന്ത്യൻ മീഡിയ, എൻ്റർടെയ്ൻമെൻ്റ് വ്യവസായത്തിൽ ഒരു വഴിത്തിരിവായി മാറിയ ചടങ്ങിൽ ജിയോഹോട്ട്സ്റ്റാറിൻ്റെ മാതൃസ്ഥാപനമായ ജിയോസ്റ്റാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി 4,000 കോടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പാർലമെൻ്റ് അംഗം പത്മഭൂഷൺ കമൽ ഹാസൻ എന്നിവരും, സൗത്ത് ഫിലിം, ടിവി വ്യവസായങ്ങളിലെ മറ്റ് പ്രമുഖരും ജിയോസ്റ്റാറിൻ്റെ എസ്.വി.ഒ.ഡി വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, എൻ്റർടെയ്ൻമെൻ്റ് (സൗത്ത്) ക്ലസ്റ്റർ മേധാവി കൃഷ്ണൻ […]
Read more

കൊറോണ റെമഡീസ് ലിമിറ്റഡ് ഐപിഒ ഡിസംബര്‍ എട്ട് മുതല്‍

കൊച്ചി: കൊറോണ റെമഡീസ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ എട്ട് മുതല്‍ 10വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 655.371 കോടിരൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,008 മുതൽ 1,062 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 14 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 54 രൂപ […]
Read more

കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് അട്ടിമറി; അബ്ദുറഹ്‌മാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: കാരശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്നാരോപിച്ച് ബാങ്ക് ചെയര്‍മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗംകൂടിയായ എന്‍ കെ അബ്ദുറഹ്‌മാനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്. എന്‍ കെ അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ […]
Read more

Recent News

Advertisement
WhiteswanTV Footer