Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

പാചകവാതകത്തിന് വീണ്ടും 50 രൂപ കൂടി, പുതിയ നിരക്ക് ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഏപ്രിൽ 8 മുതൽ പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ (പിഎംയുവൈ) കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്. “പിഎംയുവൈ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയരും. മറ്റ് ഉപഭോക്താക്കൾക്ക് ഇത് 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും,” മന്ത്രി പറഞ്ഞു. പെട്രോളിന്റെയും […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ താഴ്ച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8,285 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 66,280 രൂപയുമാണ്. ഇത്തരത്തിൽ മൂന്ന് ദിവസം കൊണ്ട് പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് സംസ്ഥാനത്ത് വില താഴ്ന്നിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,02,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 102.90 […]
Read more

ഓഹരി വിപണിയിൽ കനത്ത ഇടിവ്: കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേയ്ക്ക് ഇടിഞ്ഞു

മുംബൈ: ഏഷ്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. ട്രംപിന്റെ താരിഫുകളെ തുടര്‍ന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍. യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ചൈന തിരിച്ചടിച്ചതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലായി.രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സിന് 3,000ത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി 21,800ന് താഴെയെത്തുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമായി. നിക്ഷേപകരുടെ സമ്പത്തില്‍ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപ. ബിഎസ്ഇയില്‍ […]
Read more

സ്വർണ്ണ വിലയിൽ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

സ്വർണ്ണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8,310 രൂപയും പവന്66,480 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,07,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.90 രൂപ, 8 ഗ്രാമിന് 863.20 രൂപ, 10 ഗ്രാമിന് 1,079 രൂപ, 100 ഗ്രാമിന് 10,‌790 രൂപ എന്നിങ്ങനെയാണ് വില നിലവാരം. രാജ്യാന്തര […]
Read more

ഇന്ത്യൻ വിനോദരംഗത്തെ മാറ്റിമറിച്ച് 25 വർഷങ്ങൾ പൂർത്തിയാക്കി വണ്ടർലാ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. കൊച്ചിയിലെ വണ്ടർലാ പാർക്കിൽ നടന്ന ചടങ്ങുകളിൽ നിരവധി പ്രമുഖ വ്യക്തികളും താരങ്ങളും നിക്ഷേപകരും പങ്കെടുത്തു. ചെന്നൈയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാർക്കിന്റെ ഉദ്ഘാടനം ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ തന്നെ സംഘടിപ്പിക്കും എന്നതുൾപ്പെടെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. കേരളത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് കൂടിയ ആദ്യത്തെ ബൻജീ ജംപിങ്ങ് ടവർ സ്ഥാപിക്കും. രാത്രികാലങ്ങളിൽ പ്രവർത്തിക്കു നൈറ്റ് പാർക്കും […]
Read more

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖമെന്ന റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖമെന്ന റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ. കൊച്ചി ആഗോള ഷിപ്പിങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുകയാണെന്നും 2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തിരിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള വല്ലാർപ്പാടം ടെർമിനലിനുണ്ടായത്. ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം […]
Read more

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

സ്വർണ്ണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയാണ്. 10 പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില റെക്കോർഡിലെത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങി. ഇതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. ഒരു […]
Read more

മലയാളികളിൽ സമ്പന്നൻ എം എ യൂസഫലി

ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 550 കോടി ഡോളർ ഏകദേശം 47000 കോടിയോളം രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, […]
Read more

സ്വർണ്ണത്തിളക്കം: പവന് 68,080 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് ആദ്യമായി 68,000 രൂപ മറികടന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന് 8,510 രൂപയും 68,080 രൂപയിലുമെത്തി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,12,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 112.90 രൂപ, 8 ഗ്രാമിന് 903.20 രൂപ, 10 ഗ്രാമിന് 1,129 രൂപ, 100 ഗ്രാമിന് 11,290 രൂപ എന്നിങ്ങനെയാണ് വില […]
Read more

തിളക്കത്തോടെ സ്വർണം: പവന് 520 രൂപ കൂടി

സംസ്ഥാനത്ത് ചരിത്ര വിലയിലേക്ക് സ്വർണം. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,425 രൂപയും പവന് 67,400 രൂപയിലുമെത്തി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,12,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 112.90 രൂപ, 8 ഗ്രാമിന് 903.20 രൂപ, 10 ഗ്രാമിന് 1,129 രൂപ, 100 ഗ്രാമിന് 11,290 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ആഗോള സ്വർണ്ണ […]
Read more

Recent News

Advertisement
WhiteswanTV Footer