Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

100 കോടി കടന്ന് അമൃതാഞ്ജന്റെ ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി

കൊച്ചി: മികച്ചതും താങ്ങാനാവുന്നതുമായ സ്ത്രീ ശുചിത്വ ഉല്‍പന്നങ്ങളുടെ ആവശ്യകത മുന്നില്‍കണ്ട് അമൃതഞ്ജന്‍ ഹെല്‍ത്ത്കെയര്‍ 2011ല്‍ ആരംഭിച്ച ‘കോംഫി’ ഇന്ന് 100 കോടി രൂപ മൂല്യമുള്ള ബ്രാന്‍ഡായി വളര്‍ന്നു. സാനിറ്ററി നാപ്കിനുകള്‍, ടാംപോണുകള്‍, ആര്‍ത്തവ കപ്പുകള്‍, പിരീഡ് പെയിന്‍ റോള്‍-ഓണുകള്‍ എന്നിവയുള്‍പ്പടെ ആര്‍ത്തവ സമയത്ത് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇതിന്റെ സേവനം ലഭിക്കുന്നത്. ഇന്ത്യയിലെ 355 ദശലക്ഷം ആര്‍ത്തവമുള്ള സ്ത്രീകളില്‍ 36% മാത്രമാണ് നിലവില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവരില്‍ ഏറെയും ആര്‍ത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള […]
Read more

മുത്തൂറ്റ് മൈക്രോഫിന്‍ ഇ-കെവൈസി ലൈസന്‍സ് നേടി

കൊച്ചി: പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി ആധാര്‍ സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിനുള്ള അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ വനിതാ സംരംഭകര്‍ക്കും, ജോയിന്‍റ്-ലെന്‍ഡിംഗ് ഗ്രൂപ്പുകള്‍ക്കും (ജെഎല്‍ജി) മറ്റ് പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്കും തടസ്സമില്ലാത്തതും പേപ്പര്‍ രഹിതവുമായ ഓണ്‍ബോര്‍ഡിംഗ് സാധ്യമാക്കും. ഇ-കെവൈസി ലൈസന്‍സ് ലഭിച്ചതോടെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓതന്‍റിക്കേഷന്‍, ബയോമെട്രിക് പരിശോധന, ഒടിപി അടിസ്ഥാനമാക്കിയുള്ള വാലിഡേഷന്‍ എന്നിവ ഉപയോഗിച്ച് മുത്തൂറ്റ് മൈക്രോഫിന്‍ വേഗമേറിയതും […]
Read more

വായ്പകളെ സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണത്തില്‍ 42 ശതമാനം വർധന

കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തൽ നടത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാകുന്നു. ഇവയാണ് ട്രാന്‍സ്യൂണിയന്‍ സിബില്‍, നിതി ആയോഗിന്‍റെ വുമണ്‍ എന്‍റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം (ഡബ്ല്യുഇപി), മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് (എംഎസ്സി) എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ‘ഫ്രം ബോറോവേള്‍സ് ടു ബില്‍ഡേഴ്സ്: വുമണ്‍സ് റോള്‍ ഇന്‍ ഇന്ത്യായ്സ് ഫിനാന്‍ഷ്യല്‍ ഗ്രോത്ത് സ്റ്റോറി (കടം വാങ്ങുന്നവരില്‍ നിന്ന് ഉത്പാദകരിലേക്ക്: ഇന്ത്യയുടെ സാമ്പത്തിക […]
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 440 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8065 രൂപയും പവന് 64,520 രൂപയുമായി. രാജ്യാന്തര സ്വർണ്ണ വ്യാപാരം ബുധനാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 19.08 ഡോളർ (0.66%) ഉയർന്ന് 2,911.25 ഡോളർ എന്നതാണ് നിലവാരം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ ഗ്രാം വെള്ളിക്ക് 1,06,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 106 രൂപ, 8 ഗ്രാമിന് […]
Read more

‘ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട്’ അവതരിപ്പിച്ചു

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ദീര്‍ഘകാല സമ്പാദ്യ പദ്ധതി ‘ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട്’ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഉറപ്പായതും ഉടനടി വരുമാനം നല്‍കി പണലഭ്യത ഉറപ്പാക്കുന്നതുമായ ഈ പദ്ധതി ഗ്യാരണ്ടീഡ് വരുമാനം ആരംഭിക്കേണ്ട സമയം, വരുമാനത്തിന്‍റെ കാലാവധി, മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന തുക എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നു. കൂടാതെ ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. വരുമാന വര്‍ദ്ധന ഓപ്ഷനാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. വരുമാനത്തിന്‍റെ തോത് വര്‍ഷത്തില്‍ 5 ശതമാനം […]
Read more

വീണ്ടും കുതിപ്പ്; സ്വർണവില പവന് 560 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 64,080 രൂപയും ഗ്രാമിന് 8,010 രൂപയെന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,600 രൂപയാണ്. വെള്ളി വിലയില്‍ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 ലെത്തി. ആഗോള സ്വര്‍ണ്ണവിലയിലും വര്‍ധന. ഓഹരി വിപണികളിലെ കടുത്ത ലാഭമെടുപ്പും, യുഎസിന്റെ നിരക്കു യുദ്ധ ഭീഷണിയും സ്വര്‍ണ്ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആഗോള സ്വര്‍ണ്ണവില 24 മണിക്കൂറിനിടെ 1.08% […]
Read more

മാറ്റമില്ലാതെ സ്വർണവില; പവന് 63520 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയും പവന് 63520 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിവില ഒരു ഗ്രാമിന് 105 രൂപയാണ്. 1,05,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും വില കുറഞ്ഞ വിപണിയിലാണ് ഇന്ന് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, അന്താരാഷ്ട്ര വ്യതിചലനങ്ങൾ എന്നിവ സ്വർണവിലയെ […]
Read more

സ്വർണവില നിശ്ചലം: പവന് 63440 രൂപ

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7930 രൂപയും പവന് 63440 രൂപ എന്ന നിലയിൽ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1160 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വർണവില 6520 രൂപയില്‍ത്തന്നെ തുടരുകയാണ്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 104 രൂപതന്നെയാണ് വിപണിനിരക്ക്. വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ ഇടയുണ്ട്.
Read more

ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം സീസണ്‍ 3 ജിഡിസി, സാന്‍ ഫ്രാന്‍സിസ്കോ, വേവ്സ്, സ്റ്റാര്‍ട്ട്-അപ്പ് മഹാകുംബ് എന്നിവിടങ്ങളില്‍ ഇന്ത്യ പവിലിയന്‍ സ്ഥാപിക്കും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്ലാറ്റ്ഫോമായ വിന്‍സോ ഗെയിംസിന്‍റെയും ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെയും (ഐഇഐസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം (ബിടിടിപി) നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളായ 20 ഗെയിം ഡെവലപ്പര്‍മാരെ പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായ ഡിപിഐഐടിയുമായി സഹകരിച്ചാണ് ബിടിടിപിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. മൂന്ന് പതിപ്പുകളിലായി 1500-ലധികം ഗെയിംഡെവലപ്പര്‍മാരും വിദ്യാര്‍ത്ഥികളും പങ്കൈടുത്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്‍റെ സിഇഒയും പ്രസിഡന്‍റുമായ ഡോ. മുകേഷ് […]
Read more

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി. കേന്ദ്ര തൊഴില്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, തൊഴിലുടമ, ജീവനക്കാര്‍ എന്നിവരുൾപ്പെടുന്ന പ്രതിനിധികളാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer