Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

വേള്‍ഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ രേവന്ത് റെഡ്ഢി സ്വിറ്റ്സര്‍ലന്‍ഡിലേക്ക്

വേള്‍ഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയും സംഘവും ജനുവരി 20 മുതല്‍ 22 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് പുറപ്പെടും. കാബിനറ്റ് സഹപ്രവര്‍ത്തകന്‍ ഡിശ്രീധര്‍ ബാബുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘമാണ് ദാവോസിലേക്ക് പോകുന്നത്. സമ്മേളനത്തിന് മുന്നോടിയായി ജനുവരി 16മുതല്‍ 19 വരെ അദ്ദേഹം സിംഗപ്പൂരില്‍ പര്യടനം നടത്തും. തെലങ്കാനയിലേക്കുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ചും സർവകലാശാലകളെകുറിച്ചും അദ്ദേഹം ചർച്ച നടത്തും. കഴിഞ്ഞ വർഷം ദാവോസ് സന്ദര്‍ശിച്ചതിന്റെഫലമായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാന നേടിയതെന്നും […]
Read more

സ്വര്‍ണക്കുതിപ്പ്; പവന് 200 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. ആഗോളതലത്തിലുള്ള വ്യതിയാനങ്ങൾക്കനുസരിച്ചതാണ് കേരളത്തിലും സ്വര്‍ണവിലയില്‍ വ്യതിയാനമുണ്ടാകുന്നത്.സ്വര്‍ണത്തിന് നാല് ദിവസം കൊണ്ട് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. ഗ്രാമിന് 6050 രൂപയാണ് ഇന്നത്തെ വിപണിവില. എന്നാല്‍ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read more

മികച്ച യൂബര്‍ ഡ്രൈവര്‍മാര്‍ കൊച്ചിയിൽ; ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാർ

ഇന്ത്യക്കാര്‍ 2024 ല്‍ യൂബര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞ വർഷം 920 കോടി കിലോമീറ്ററാണ് യൂബര്‍ ഇന്ത്യയില്‍ ഓടിയത്. ഇലക്ട്രിക് വാഹനങ്ങകളിലാണ് 17 കോടി കിലോമീറ്റര്‍ യൂബര്‍ ഓടിയത് എന്നതും പ്രധാന ആകർഷണമാണ്. ഏറ്റവും കൂടുതൽ യാത്രക്കാര്‍ തെരഞ്ഞെടുത്തത് യൂബർ ഓട്ടോ ആണ്. തൊട്ട് പിന്നാലെ യൂബർ ഗോ യും ഉണ്ട്. യൂബർ ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാരാണ്. കൊച്ചിയിലെ യൂബർ യാത്രക്കാർ 5 ൽ ശരാശരി 4.90 […]
Read more

സ്വര്‍ണവില വർധിച്ചു; പവന് 58520 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ സ്വർണ വില. പത്തുദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ വർധിച്ചു. ഗ്രാമിന് 6030 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ്.
Read more

ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കി; നികുതി അടക്കാനുള്ള സമയ പരിധി നീട്ടി

ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയതിനെത്തുടർന്ന് ജി എസ് ടി അടയ്ക്കാനുള്ള സമയപരിധി നീട്ടി. ഡിസംബറിലെ ജിഎസ്ടി ആര്‍1 ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 13 വരെയാണ് നീട്ടിയത്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ക്യുആര്‍എംപി സ്‌കീം പ്രകാരം മൂന്ന്മാസ പേയ്‌മെന്റ് തെരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് ജനുവരി 15 ആയിരിക്കും അവസാന തീയ്യതി. നേരത്തെ ഇത് ജനുവരി 11, 13 തിയതികളായിരുന്നു. ഡിസംബറിലെ ജിഎസ്ടി ആര്‍ 3 ബി ഫയല്‍ ചെയ്ത് ജിഎസ്ടി അടയ്ക്കുന്നതിനുള്ള അവസാന തീയതി നിലവിലുള്ള തീയതിയായ ജനുവരി 20 […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു. ‘എനേബിളിങ് യങ് ഇയേഴ്സ്’ എന്ന ആശയവുമായി നൂതന ശ്രവണസഹായിലൂടെ ശ്രവണ വൈകല്യമുള്ള 100ലധികം കുട്ടികള്‍ക്ക് കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഉദ്ഘാടനം […]
Read more

അൽമുക്താദിർ ജ്വല്ലറിയിൽ 380 കോടിയുടെ നികുതി വെട്ടിപ്പ്; ഇൻകം ടാക്സ് റെയ്ഡിൽ വൻ വെളിപ്പെടുത്തൽ

അൽമുക്താദിർ ജ്വല്ലറിയിൽ നടത്തിയ ഇൻകം ടാക്സ് റെയ്ഡിൽ 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 30 കടകളിൽ പരിശോധനകൾ നടത്തി. ജ്വല്ലറിയുടെ മറവിൽ വലിയ തോതിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇൻകം ടാക്സ് വകുപ്പിന്റെ കണ്ടെത്തൽ. ഈ റെയ്ഡ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റ് ആയിരുന്നു നിയന്ത്രിച്ചത്. മണിച്ചെയിൻ തട്ടിപ്പുകളിലൂടെ അൽമുക്താദിർ ജ്വല്ലറി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തേക്ക് 50 കോടി രൂപ കൈമാറിയതും ദുബായിൽ വ്യാപക നിക്ഷേപങ്ങൾ […]
Read more

പുതിയ രൂപത്തിൽ ബജാജ് പൾസർ RS 200 പുറത്തിറക്കി; വില 1.84 ലക്ഷം രൂപ മുതൽ

ആകർഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ബജാജ് പൾസർ RS 200 പുറത്തിറക്കി. ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ അതിൻ്റെ പ്രശസ്തമായ മോഡലായ ‘പൾസർ RS200’ അപ്‌ഡേറ്റ് ചെയ്‍ത് പൂർണ്ണമായും പുതിയ രൂപത്തിലാണ് ഈ ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ 200 സിസി എഞ്ചിനുമായി വരുന്ന ഒരേയൊരു ഫുൾ ഫെയർഡ് ബൈക്കാണിത്. പുതിയ ബജാജ് പൾസർ RS 200 ൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.84 ലക്ഷം രൂപയാണ്. 2015 ൽ […]
Read more

ഐടി ഹബ്; എഐ സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകി തമിഴ്നാട് സർക്കാർ

കോയമ്പത്തൂരില്‍ ഐടി ഹബ് വികസിപ്പിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. എഐ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍നല്‍കുന്ന രണ്ട് ദശലക്ഷം ചതുരശ്ര അടിവരുന്ന ഐടി ഹബ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്.ഐടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ തമിഴ്‌നാട് എപ്പോഴും മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. എഐ, ബ്ലോക്ക്ചെയിന്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഐഒടി തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആഗോള ശേഷി കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബിസിനസിനെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന […]
Read more

കേരളത്തിൽ ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ്

കൊച്ചി: കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക് പാർക്ക് ഒരുങ്ങുന്നത്. പാർക്ക് നിർമിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ വരുന്നത്. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
Read more

Recent News

Advertisement
WhiteswanTV Footer