Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഉടനെത്തും

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ സീരീസിൽ പോക്കോ എക്‌സ് 7, എക്‌സ് 7 പ്രോ എന്നീ മോഡലുകൾ ഒന്നിച്ച് പുറത്തിറക്കാനാണ് സാധ്യത.90 വാട്സിന്‍റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്. ഈ മാസം ഒമ്പതാം തിയതിയാണ് പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലുമായി വിപണിയിലെത്തുക […]
Read more

സ്വര്‍ണം കൊണ്ടുപോകാന്‍ ഇന്ന് മുതൽ ഇ-വേ ബില്‍ നിര്‍ബന്ധം

വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണവും രത്നങ്ങളും കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിർബന്ധമാക്കി. സംസ്ഥാനത്തിനകത്തുള്ള സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുമ്പോഴായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കിലും ഇ – വേ ബില്‍ നിര്‍ബന്ധമാണ്. ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് നിർബന്ധമായും വേണ്ട രേഖയാണ് ഇ-വേ ബില്‍. നേരത്തെ രണ്ടു […]
Read more

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ്മ സിഇഒ ആയി ചുമതലയേല്‍ക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും വര്‍മ അംഗമാകും. 2015ല്‍ സിഇഒ ആയതിന് ശേഷം 2016ല്‍ ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ബാങ്കായ ഡിജി ബാങ്കിന്റെ അവതരണം പോലുള്ള നിരവധി പദ്ധതികളിലൂടെ ഷോം ഇന്ത്യയില്‍ ഡിബിഎസ് ബാങ്കിന്റെ […]
Read more

വമ്പൻ വിലക്കുറവിൽ സ്വന്തമാക്കൂ റെഡ്മി 13C 5ജി

സ്മാർട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി റെഡ്മി . ഇപ്പോഴിതാ വൻ ഡിസ്‌കൗണ്ടിലാണ് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലുമൊക്കെ റെഡ്മി 13C 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് .റെഡ്മി 13C 5ജിയുടെ 4GB റാം + 128GB സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിലും 6GB+ 128GB മോഡല്‍ 12,499 രൂപയ്ക്കും 8GB+ 256GB മോഡല്‍ 14,499 രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോള്‍ അടിസ്ഥാന മോഡല്‍ 9099 രൂപയ്ക്കാണ് . ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6100 പ്ലസ് പ്രൊസസര്‍, […]
Read more

ചിക്കന്‍ ബിരിയാണി മുതല്‍ മൈസൂര്‍ പാക്ക് വരെ; കൊച്ചിക്കാരുടെ ഇഷ്ട ഭക്ഷണങ്ങൾ പുറത്തുവിട്ട് സ്വിഗ്ഗി

കൊച്ചി: കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും ഏറെ ആവശ്യക്കാര്‍ ഉണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണക്കാര്യത്തില്‍ മലയാളികൾ പ്രത്യേകിച്ച് കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും സ്വിഗ്ഗിയുടെ കണക്കുകളിലൂടെ വ്യക്തം. കൊച്ചിക്കാര്‍ക്ക് ഏറ്റവും പ്രിയം ചിക്കന്‍ ബിരിയാണി തന്നെയാണ് എന്ന് ഈ വർഷത്തെ കണക്കുകളിൽ പ്രതിഫലിക്കുന്നു. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് […]
Read more

വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16

ഒരു ഐഫോൺ പ്രേമിയാണോ നിങ്ങൾ ? എന്നാൽ ഈ വാർത്ത ശെരിക്കും നിങ്ങളെ സന്തോഷിപ്പിക്കും ഇപ്പോഴിതാ വമ്പൻ വിലകുറവിലാണ്ഐഫോണ്‍ 16 സീരീസ് വിപണിയിൽ ഉള്ളത്. നിങ്ങളുടെ വിഷ്ലിസ്റ്റിൽ ഉള്ള ഒരു കാര്യം ആണ് ഐഫോൺ 16 എങ്കിൽ ഇപ്പോഴിതാ അത് വാങ്ങാൻ പറ്റിയ സമയമാണ്. ആമസോണിൽ ആണ് വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16 ലഭിക്കുക പരിമിത കാലത്തേക്ക് മാത്രമേ ഉള്ളു കേട്ടോ ഈ ഓഫർ .1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ 1,16,300 രൂപയ്ക്ക് […]
Read more

കൊച്ചിക്ക് പ്രിയം ചിപ്‌സിനോട് ; മികച്ച സ്വീകരണം കിട്ടുന്നു എന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ

കൊച്ചിയിൽ മികച്ച പ്രതികരണങ്ങൾ നേടി സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇൻസ്ടാമാർട്ട് കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണ് ”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 – സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയെ വിശേഷിപ്പിക്കുന്നത്. ഈ വർഷം രാജ്യത്തെ തന്നെ […]
Read more

ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ റെക്കോർഡ് മദ്യവിൽപ്പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും കേരളത്തിൽ ബീവറേജസ് ഔട്ട്ലെറ്റുകളിൽ റെക്കോർഡ് സൃഷ്ടിച്ച് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അതിനേക്കാൾ 24.50 ശതമാനത്തിന്റെയും 29.92 കോടി രൂപയുടെ വിൽപ്പനയുടെയും വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബർ 24ന് ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടി രൂപയുടെ മദ്യം വിറ്റഴിക്കുകയുണ്ടായി, അതേസമയം വെയർഹൗസുകളിലൂടെ 26.02 കോടി രൂപയുടെ മദ്യം കൂടി […]
Read more

സുസുക്കി മോട്ടോഴ്സ് മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

സുസുക്കി മോട്ടോഴ്സിന്റെ മുൻ ചെയർമാനായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു. ലിംഫോമ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 40 വർഷത്തോളം അദ്ദേഹം സുസുക്കിയിൽ പ്രസിഡന്റ്, ചെയർമാൻ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 ജൂണിൽ പ്രസിഡന്റ് സ്ഥാനം മകന് കൈമാറുകയുണ്ടായി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറായ മാരുതി 800 ന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. ഒസാമു ബാങ്ക് ഉദ്യോ​ഗസ്ഥനായിരുന്നു. 1958-ൽ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ചേർന്നു. ജൂനിയർ മാനേജ്മെന്റ് തസ്തികകളുൾപ്പെടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ച് 1963-ൽ ഡയറക്‌ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 […]
Read more

താജ് കൊച്ചിൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിന്റെ ഉദ്ഘാടനം നാളെ

സിയാലിന്റെ (കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് ) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ഹോട്ടല്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യത്തോടെ ടെർമിനലില്‍ തന്നെ തങ്ങാൻ കഴിയുന്ന 0484 എയ്‌റോ ലോഞ്ച് സിയാല്‍ ഉദ്ഘാടനം ചെയ്തത്. 111 മുറികള്‍, പ്രസിഡൻഷ്യല്‍ സ്യൂട്ടുകള്‍, ബോർഡ് റൂമുകള്‍, വിസ്റ്റ, ഹൗസ് ഓഫ് മിംഗ് എന്നീ റസ്റ്ററന്റുകള്‍, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer