Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എയര്‍ടെല്ലിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഭാരതി എയര്‍ടെല്ലിന്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കമ്പനി പുതുതായി 2500 സൈറ്റുകള്‍കൂടി സ്ഥാപിച്ച് 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് കവറേജുകൾ മികച്ചതാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഏകദേശം 11,000 സൈറ്റുകള്‍ ഉണ്ടെന്നാണ് എയര്‍ടെല്‍ പ്രസ്താവനയില്‍ പറയുന്നത്.

എല്ലാ ജില്ലകളിലും ഗ്രാമീണ, നഗര മേഖലകളില്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ചു. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകള്‍ എയര്‍ടെല്ലിനുണ്ടെന്നും ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാവായി എയര്‍ടെല്‍ മാറിയതായും പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്ത് ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, കായലുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കാല്‍നടക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളിലും തടസ്സമില്ലാത്ത കവറേജ് നല്‍കാന്‍ ഇതിലൂടെ സാധിച്ചു. സമീപകാല റിപ്പോര്‍ട്ടില്‍ എയര്‍ടെല്ലിന് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നല്‍കിയ ഓപ്പണ്‍സിഗ്നല്‍ ഇത് അംഗീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer