Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

രാജ്കുമാര്‍ ഹിരാനി-ആമിര്‍ ഖാന്‍ കോംബോ വീണ്ടും തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ കണ്ട മികച്ച സംവിധായകരിരൊരാളാണ് രാജ്കുമാര്‍ ഹിരാനി. സംവിധായകന്റേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയുമാണ്. അതില്‍ ആമിര്‍ ഖാന്‍-രാജ്കുമാര്‍ ഹിരാനി കോംബോ എന്നും ബോളിവുഡ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ കോംബോ വീണ്ടുമൊന്നിക്കുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. 3 ഇഡിയറ്റ്‌സ്, പികെ എന്നീ ചിതങ്ങള്‍ക്ക് ശേഷം പുതിയ സിനിമയ്ക്കായി ആമിര്‍ ഖാനും ഹിരാനിയും ഒന്നിക്കുകയാണ്. മുന്‍പിറങ്ങിയ ചിത്രങ്ങള്‍ രണ്ടും ബോക്‌സ് ഓഫീസില്‍ […]
Read more

വിവാദങ്ങള്‍ക്കൊടുവില്‍ ഷൈന്‍ ടോം ചാക്കോ വിന്‍സി അലോഷ്യസ് ചിത്രം ‘സൂത്രവാക്യത്തിന്റെ ടീസര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസര്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസര്‍ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം. നിര്‍മാണം നിര്‍വഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീന്‍ ജോസ് ചിറമ്മലിന്റെ […]
Read more

ലോകേഷ് കനകരാജിന്റെ എല്‍ സി യുവിലെ അടുത്ത ചിത്രം ‘ബെന്‍സ്’ ചിത്രീകരണം ആരംഭിച്ചു

പ്രഗത്ഭനായ സംവിധായകന്‍ ലോകേഷ് കനകരാജ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് എല്‍ സി യുവിലെ അടുത്ത ചിത്രം ബെന്‍സിന്റെ പൂജാ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്നു. ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്.സായ് അഭയശങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ […]
Read more

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജ്‌നികാന്ത് കോഴിക്കോട്ടെത്തി

രാമനാട്ടുകര: പുതിയ ചിത്രം ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ രജ്‌നികാന്ത് കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ഞായറാഴ്ച വൈകീട്ട് 4.10-നാണ് രജനീകാന്ത് ചെന്നൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ജയിലര്‍ സിനിമയുടെ രണ്ടാംഭാഗത്തിന്റെ കോഴിക്കോട്ടെ ഷൂട്ടിങ്ങിനായാണ് താരമെത്തിയത്. പുറത്ത് കാത്ത് നിന്ന ആരാധകര്‍ തലൈവരെ കണ്ടപ്പോള്‍ അവര്‍ ആവേശത്തോടെ ‘തലൈവരേ’ എന്നുവിളിച്ച് അഭിവാദ്യംചെയ്തു. കാറിനടുത്തേക്കു പോകുകയായിരുന്ന താരം ഇതുകേട്ട് തിരിഞ്ഞുനിന്ന് ആരാധകര്‍ക്കുനേരേ പുഞ്ചിരിയോടെ കൈവീശി. കോഴിക്കോട്ടെത്തിയ രജനീകാന്ത് നഗരത്തിനടുത്ത ചെറുവണ്ണൂരില്‍ ചിത്രീകരണം നടക്കുന്ന ‘ജയിലര്‍ ടു’വില്‍ സജീവമാകും. ആറുദിവസമാണ് കോഴിക്കോട്ടെ […]
Read more

സത്യജിത് റേ ഫിലിം സൊസൈറ്റി സിനിമ -സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സത്യജിത് റേ പുരസ്‌കാരത്തിന്‍ ഛായാഗ്രഹകനായ എസ് കുമാറും ,സത്യജിത് സാഹിത്യ അവാര്‍ഡിന് എഴുത്തുകാരിയായ കെ പി സുധീരയും അര്‍ഹരായി.സത്യജിത് റേ ഹേമര്‍ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രമായി ചാട്ടൂളി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍ ജാഫര്‍ ഇടുക്കി(ചാട്ടുളി) മികച്ച നടി രോഷ്‌നി മധു( ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ (ആഴം )മികച്ച സ്വഭാവ നടിയായി ലതാ ദാസും( ലാന്‍ഡ് […]
Read more

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മൂണ്‍വാക്കിന്റെ ട്രെയ്‌ലര്‍ റിലീസായി : ചിത്രം മെയ് 23ന് തിയേറ്ററുകളിലെത്തും

ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി കൈകോര്‍ക്കുന്ന പുതിയ ചിത്രം മൂണ്‍വാക്കിന്റെ ട്രെയ്‌ലര്‍ റിലീസായി. 1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെയ് 23 ന് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന […]
Read more

പ്രേക്ഷകരെ ചിരിപ്പിച്ച് പ്രിന്‍സും ഫാമിലിയും

പ്രിന്‍സ് ആന്റ് ഫാമിലി ജനപ്രീയ നായകന്‍ ദിലീപിന്റെ 150ാമത് ചിത്രം. പേരു പോലെ തന്നെ ഒരു ഫാമിലി പടം. ആദ്യകാലങ്ങളിലെ ദിലീപ് ചിത്രങ്ങള്‍ കാണുന്നത് പോലെ തന്നെ കണ്ടിരിക്കാന്‍ പറ്റിയ ഒരു പടം തന്നെയാണ് പ്രിന്‍സ് ആന്റ് ഫാമിലിയും.കാലത്തിനൊത്ത് വേഷം മാറാന്‍ കഴിവുള്ള ഒരു കഴിവ് ദിലീപിന് ഉണ്ടെന്നത് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു. കോമഡിയും പ്രണയത്തിനുമൊപ്പം ഈ കാലത്തെ ട്രെന്റിങ് ആയ വ്‌ളോഗിങും അതേ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും നല്ലതുപോലെ ചിത്രത്തില്‍ വരച്ചുകാട്ടിയിട്ടുണ്ട്. ചിത്രത്തിന്റെ […]
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രതി

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേസിലെ പ്രതിയായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം.തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം (30) ബാന്ദ്ര മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ച ശേഷമാണ് പ്രതി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. പൊലീസിനോടു നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് 13ലേക്കു മാറ്റിവച്ചു. […]
Read more

പെപ്പെ നായകനാകുന്ന കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും കാരണമായിരിക്കുകയാണ്.മാര്‍ക്കോയ്ക്ക് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് കാട്ടാളന്‍. പോസ്റ്ററില്‍ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറം തിരിഞ്ഞ രൂപത്തില്‍ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയില്‍ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ […]
Read more

ഇന്ത്യ പാക് സംഘര്‍ഷം: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമല്‍ ഹാസന്‍

ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചതായി കമല്‍ ഹാസന്‍. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സൈനികര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തില്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത്, നമ്മുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix