Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോർഡ്–കോർപ്പറേഷൻ നിയമനങ്ങൾ അന്തിമഘട്ടത്തിൽ; ഈ മാസം പൂർത്തിയാക്കാൻ യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നത് അന്തിമഘട്ടത്തിലെത്തിയതോടെ, ധാരണയായ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്താൻ യുഡിഎഫ്. ഈ മാസം തന്നെ നിയമനങ്ങൾ പൂർത്തിയാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മുന്നണിയിലെ അന്തിമ ചർച്ചകൾ നാളെ തിരുവനന്തപുരത്ത് നടക്കും. പ്രധാന നേതാക്കളുമായി കെപിസിസി അധ്യക്ഷൻ ആശയവിനിമയം നടത്തും. നിയമനങ്ങൾക്കായി കെപിസിസി മാനദണ്ഡങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമനങ്ങളിൽനിന്ന് പൂർണമായും ഒഴിവാക്കാനാണ് തീരുമാനം. മുൻ ജനപ്രതിനിധികളെയും പരിഗണിക്കേണ്ടതില്ലെന്നാണ് നിർദേശം. അതേസമയം, നിയമനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതിനിടെ, സംസ്ഥാന ഭാരവാഹികൾക്കെല്ലാം ബോർഡ്–കോർപ്പറേഷൻ നിയമനങ്ങളിൽ പരിഗണന ഉറപ്പാക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ഭാരവാഹി യോഗത്തിൽ ഉറപ്പുനൽകിയതായാണ് വിവരം. ജില്ലാ പ്രസിഡന്റുമാർക്കും ജനറൽ സെക്രട്ടറിമാർക്കുമാകും മുൻഗണന ലഭിക്കുക. 40 മുതൽ 50 വരെ ബോർഡുകൾ ലീഗിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനു പുറമെ നൂറോളം ഡയറക്ടർ ബോർഡ് അംഗത്വങ്ങളും ലഭിച്ചേക്കും. ഇതിനായി പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആരൊക്കെയാണ് പട്ടികയിലുള്ളതെന്ന വിവരം നേതൃത്വം പുറത്തുവിട്ടിട്ടില്ല.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മുസ്‌ലിം ലീഗിന് ലഭിച്ചിരുന്ന ബോർഡ്–കോർപ്പറേഷനുകൾ ഇത്തവണയും ലീഗിന് തന്നെ നൽകാനാണ് ധാരണ. കെ.എം. മാണിയുടെ കേരള കോൺഗ്രസ് കൈവശംവച്ചിരുന്ന ചില സ്ഥാനങ്ങൾ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മുസ്‌ലിം ലീഗും പങ്കിട്ടെടുക്കാനും തീരുമാനമായിട്ടുണ്ട്. യൂത്ത് ലീഗിന് രണ്ട് ബോർഡുകൾ നൽകുമെന്നാണ് സൂചന. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാടിനും ഉപാധ്യക്ഷൻ ഫൈസൽ തങ്ങൾക്കുമാകും ഈ സ്ഥാനങ്ങൾ ലഭിക്കുകയെന്നാണ് വിവരം.

ഒന്നോ രണ്ടോ ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പി.ജെ. ജോസഫിന് ക്യാബിനറ്റ് റാങ്കോടെ ഒരു നിയമനം കൂടി വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനോടകം രണ്ട് ക്യാബിനറ്റ് റാങ്കുകൾ ജോസഫ് വിഭാഗത്തിന് നൽകിയിട്ടുണ്ടെന്നും മൂന്നാമതൊന്ന് കൂടി നൽകാനാകില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. ഒരു കുടുംബത്തിൽ രണ്ട് പേർക്ക് ക്യാബിനറ്റ് റാങ്ക് നൽകുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലും കോൺഗ്രസിനുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകേണ്ടതില്ലെന്ന തീരുമാനത്തിലും കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമുണ്ട്. ഇക്കാര്യവും നാളെ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. ഭരണം ലഭിച്ച് നാല് മാസം പിന്നിട്ടിട്ടും നിരവധി ബോർഡ്–കോർപ്പറേഷനുകളിൽ നിയമനങ്ങൾ പൂർത്തിയാകാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഭരണമാറ്റത്തിന് ശേഷവും ചില സ്ഥാപനങ്ങളിൽ എൽഡിഎഫ് സർക്കാർ നിയമിച്ചവർ തുടരുന്ന സാഹചര്യവുമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix