Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

പിവിആർ ഐനോക്‌സ് പ്രേക്ഷകർക്കായി ‘സ്ക്രീൻഇറ്റ്’ ഫീച്ചർ അവതരിപ്പിക്കുന്നു

തിയറ്ററിൽ ഇഷ്ടമുള്ള സിനിമ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് പിവിആർ ഐനോക്‌സ്. ‘സ്ക്രീൻഇറ്റ്’ എന്ന ആപ്പിലൂടെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ, തിയറ്റർ, സമയം എന്നിവ തിരഞ്ഞെടുക്കുകയും, പ്രത്യേക ഷോ ക്രിയേറ്റ് ചെയ്യുകയും ചെയ്യാം. ഈ ഷോയിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു. പഴയ കാലത്തെ ക്ലാസിക് സിനിമകൾ കുടുംബത്തോടോ സുഹൃത്തുക്കളോടോ കൂടി കാണാൻ ഇത് വലിയൊരു അവസരമായും മാറും. ഷോ ക്രിയേറ്റ് ചെയ്യുന്നതിനായി കുറഞ്ഞത് രണ്ട് ടിക്കറ്റുകൾ ബുക്ക് […]
Read more

ഐഎംഡിബി സ്റ്റാര്‍ മീറ്റര്‍ ലൈറ്റ് പുരസ്‌കാരം കനി കുസൃതിയ്ക്ക്

കൊച്ചി: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ശ്രോതസ്സായ IMDb (www.imdb.com) യുടെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ സ്റ്റാര്‍ മീറ്റര്‍ പുരസ്‌കാരം മലയാളി അഭിനേത്രിയായ കനി കുസൃയ്ക്ക്. ലോകമെമ്പാടുമുള്ള പ്രതിമാസം 250 മില്യണിലധികം ഐഎംഡിബി സന്ദര്‍ശകരുടെ പേജു വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഐഎംഡിബി ഡാറ്റ പ്രകാരമാണ് ഈ പുരസ്‌കാരം നിശ്ചയിച്ചത്. സമീപകാലത്ത് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ലോകമെങ്ങുമുള്ള സിനിമാ […]
Read more

2025-ലെ ആദ്യ 50 കോടി മലയാളചിത്രം; ആസിഫ് അലിയുടെ ‘രേഖാചിത്രം’

2025-ലെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ സാന്തമാക്കി ആസിഫ് അലി നായകനായ ‘രേഖാചിത്രം’. ആഗോളതലത്തിൽ ചിത്രം 50 കോടി നേടി കഴിഞ്ഞു എന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയത്ജോൺ മന്ത്രിക്കലാണ്. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് കഥയെഴുതിയത്.ഒൻപതുകോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രമാണ് രേഖാചിത്രം. റിലീസിന്റെ ആദ്യവാരത്തിൽ തന്നെ ഇതിന്റെ നാലിരട്ടി കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യദിനം […]
Read more

സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും

ബോളിവുഡ് താരം സൈഫ് അലി ഖാന്റെ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ സ്വത്ത് മധ്യപ്രദേശ് സർക്കാർ ഏറ്റെടുത്തേക്കും. ഭോപ്പാലിൽ കൊഹേഫിസ മുതൽ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്വത്തുവകകൾ. 2014ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നൽകിയത്. ഭോപ്പാൽ നവാബായിരുന്ന ഹാമിദുല്ലാ ഖാന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുൽത്താൽ 1950ൽ പാകിസ്താനിലേക്ക് പോയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു. നവാബ് […]
Read more

നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുമതി തേടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. തന്നെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ് ഈ കേസില്‍ […]
Read more

മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചലച്ചിത്ര താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ മോഹൻലാൽ. മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ബറോസിന്റെ’ റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു. ‘ഇച്ചാക്കയും ലാലുവും ഒന്നിക്കാൻ സ്റ്റാർഡം ഒരു വഴിതടസമല്ല’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ‘മികച്ച സംവിധായകർക്കൊപ്പം 55 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ ഇങ്ങനെ രണ്ട് അഭിനേതാക്കളെ ഉൾപ്പെടുത്തുകയെന്നത് ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ, നിർമാതാവിനോ എളുപ്പം കഴിയുന്ന കാര്യമല്ല. എനിക്ക് എന്റേതായ […]
Read more

‘അധികാരം ഒരു മിഥ്യയാണ്’ : ജിതിൻ രാംദാസിനെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ സിനിമ പ്രേമികൾ കാത്തിരിന്നിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടി ആയിരുക്കും. അത്രമേൽ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനും കിട്ടുന്നത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു അപ്ഡേഷന് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തക്കർ .എംമ്ബുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്ററാണ് ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്‌തിരിക്കുന്നത്‌ . ലൂസിഫറിൽ ജിതിൻ രാംദാസ് എന്ന കഥാപാത്രമാണ് ടോവിനോ കൈകാര്യം ചെയ്തിരുന്നത് കൂടാതെ ടൊവിനോയുടെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ […]
Read more

വിനായകൻ വീണ്ടും വിവാദത്തിൽ; ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും

വീണ്ടും വിവാദത്തിലായി നടൻ വിനായകൻ. ഫ്‌ളാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.നില്‍ക്കുന്ന ഫ്‌ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക്‌ തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. തുടർന്ന് ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടന്‍ അവിടെ കിടന്നും അസഭ്യം പറയുന്നുമുണ്ട്. നടന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഈ വീഡിയോ […]
Read more

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; വിജയ രംഗരാജു അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിദ്ധിക്ക്- ലാല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാണ് വിജയ രംഗരാജു.മഹാരാഷ്ട്ര സ്വദേശിയായ അദ്ധേഹം ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ്. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.വില്ലന്‍ വേഷത്തിലൂടെയാണ് തെലുങ്ക്, മലയാളം സിനിമകളില്‍ വിജയ രംഗരാജു […]
Read more

തമിഴ് ബിഗ് ബോസിൽ വിജയം നേടി മുത്തുകുമാരൻ

ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ വിജയം നേടി മുത്തുകുമാരൻ. കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് ഫൈനലിൽ അവതാരകനായ വിജയ് സേതുപതി മുത്തുകുമാരനെ വിജയിയായി പ്രഖ്യാപിച്ചു. സീസൺ 8 ന്റെ ടൈറ്റിൽ വിന്നറിനുള്ള ട്രോഫി അദ്ദേഹത്തിന് സമ്മാനിച്ചു. സൗന്ദര്യ, വിജെ വിശാൽ, പവിത്ര ലക്ഷ്മി, റയാൻ എന്നിവരെ പിന്നിലാക്കിയാണ് താരം വിജയകിരീടം ചൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകനുമാണ് മുത്തുകുമാരൻ. സൗന്ദര്യയാണ് ഫസ്റ്റ് റണ്ണറപ്പ്. വിശാൽ പവിത്ര എന്നിവർ യഥാക്രമം രണ്ടും മൂന്നും റണ്ണറപ്പുകളായി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix