Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

“അമ്മ കുടുംബ സംഗമം” തിരി തെളിഞ്ഞു

മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന ” അമ്മ കുടുംബ സംഗമം ” റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്. ജനുവരി 4-ന് ശനിയാഴ്ച്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ […]
Read more

കൊറിയയിലും തരംഗമാവാൻ മാർക്കോ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം ഗംഭീരമായി മുന്നേറുകയാണ്. ബോക്‌സ് ഓഫീസ് കത്തിക്കയറിയ മാർക്കോ ഇപ്പോൾ കൊറിയയിൽ റിലീസിന് ഒരുങ്ങുകുകയാണ്. ദക്ഷിണ കൊറിയൻ എൻ്റർടൈൻമെന്റ് പവർഹൗസായ നൂറി പിക്‌ചേഴ്‌സുമായികരാർ ഉറപ്പിച്ചു. മാർക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ​ഗോപാൽ വർമ രം​ഗത്തെത്തി. ബാഹുബലിക്ക് ശേഷം ദക്ഷിണ കൊറിയയിൽ ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണിത്. ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിലാണ് മാർക്കോ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
Read more

ഒരുമ്പെട്ടവൻ ജനുവരി 3 ന് പ്രദർശനത്തിനെത്തുന്നു

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരുമ്പെട്ടവൻ ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു.ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ […]
Read more

ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നസ്‌ലെന്‍, ലുക്മാന്‍, ഗണപതി, ബേബി ജീൻ, സന്ദീപ് പ്ര​ദീപ് തുടങ്ങിയവരാണ് ഉള്ളത്. നേരത്തെ പുറത്തുവന്ന ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന നസ്‌ലെന്റെ സില്‍ഔട്ട് ശ്രദ്ധ നേടിയിരുന്നു. ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ […]
Read more

താൻ കാൻസർ മുക്തനായി: കന്നഡ താരം ശിവരാജ് കുമാർ

മിയാമി: അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയക്ക് പിന്നാലെ താൻ കാൻസർ മുക്തനായെന്ന് വെളിപ്പെടുത്തി കന്നഡ താരം ശിവരാജ് കുമാർ. ആരാധകര്‍ക്കും ഹൃദ്യമായ പുതുവര്‍ഷ ആശംസകൾ അദ്ദേഹം നേർന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ആരോഗ്യവിവരം പങ്കുവെച്ചത്. മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 24- നാണ് മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്. ശിവ രാജ്കുമാറിന്റെ പാത്തോളജി റിപ്പോര്‍ട്ടുകള്‍ ഉൾപ്പടെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി, അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനായി എന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുറിച്ചു. ആദ്യ ഘട്ടത്തില്‍ […]
Read more

ഹിന്ദി വ്യവസായത്തോട് വെറുപ്പ്; മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമ ബോളിവുഡ് ചിന്തിക്കില്ല

ന്യൂഡല്‍ഹി: ഹിന്ദി ചലച്ചിത്ര മേഖലയോടുള്ള അതൃപ്തി വെളിപ്പെടുത്തി നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. ഹിന്ദി സിനിമ വ്യവസായത്തോട് വെറുപ്പായെന്നും ദക്ഷിണേന്ത്യയിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്നും ഒരു അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു. കലയെ ലാഭമുണ്ടാക്കുന്ന യന്ത്രമായി തരംതാഴ്ത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തവര്‍ഷം മുംബൈ വിടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നല്ല സിനിമകള്‍ ഉള്ള സൗത്തിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കി. മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള ഒരു സിനിമ ബോളിവുഡ് ഒരിക്കലും ചിന്തിക്കില്ല. എന്നാല്‍ ഹിറ്റായാല്‍ റീമേക്കുമായി വരും. ബോളിവുഡ് പുതിയതായി […]
Read more

ചിദംബരം എനിക്കൊരു ഫ്രീ പ്രൊമോഷൻ തന്നു, അരിയണ്ണന്‍ എന്ന വിളി അഭിമാനം: സായ് കൃഷ്ണ

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ യൂട്യൂബറും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ചിദംബരം വിമര്‍ശനം ഉന്നയിച്ചത്. ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റുമായുള്ള വിഷയമായിരുന്നു ചിദംബരം പരാമര്‍ശിച്ചത്. ‘ഒരു താരത്തെ, ഒരു റിവ്യൂവര്‍ സ്ഥിരമായി ടാര്‍ഗറ്റ് ചെയ്യുകയാണ്. റിവ്യൂവറെ വിളിച്ച് താരം എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാല്‍ അരി വാങ്ങാന്‍ പറ്റുമെന്നായിരുന്നു മറുപടി, എന്നാല്‍ ചെയ്‌തോ എന്ന് താരവും മറുപടി നല്‍കി’, എന്നായിരുന്നു […]
Read more

IMDb യിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രം: ഐഡന്റിറ്റി

IMDb യുടെ Most Anticipated Indian Movie ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ടോവിനോയുടെ ഐഡന്റിറ്റി. ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തിൽ തൃഷയാണ് നായിക. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നാളെ തീയറ്ററിൽ എത്തും. ശങ്കർ സംവിധാനം ചെയ്ത രാം ചരൺ സിനിമ ഗെയിം ചേഞ്ചർ, അജയ് ദേവ്ഗണിന്റെ ആസാദ്, വിക്കി കൗശലിന്റെ ചാവയെ എല്ലാം മറി കടന്നാണ് ഐഡന്റിറ്റി ഇന്ത്യക്കാർ ഏറ്റവും […]
Read more

വിടാമുയർച്ചി; റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ

അജിത് നായകനാകുന്ന ചിത്രം വിടാമുയര്‍ച്ചിയുടെ റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ. പൊങ്കലിന് റിലീസ് ആവേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കണക്കിലെടുത്താണ് പൊങ്കൽ ദിനത്തിൽ വിടമുയാർച്ചിയുടെ റിലീസ് മാറ്റിവച്ചതെന്ന് ലൈക്ക പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്‌ത വിടമുയാർച്ചിയിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവിൽ രാംചരൺ നായകനായി എത്തുന്ന ഷങ്കർ ചിത്രം ഗെയിം ചേഞ്ചറും അരുൺ വിജയ് […]
Read more

കളം പിടിക്കാൻ ഒരുങ്ങി മലയാളം സിനിമകൾ

ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘പ്രേമലു’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് കഴഞ്ഞ വർഷം ഉണ്ടായത്. 2025 ലും ഇത് തുടരാൻ തന്നെയാണ് മോളിവുഡിന്റെ നീക്കമെന്നത് പല സിനിമകളുടെയും അപ്‌ഡേറ്റുകളിലൂടെ കണ്ടു. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, 2025-ൽ റിലീസ് ചെയ്യാൻ പോകുന്ന മലയാളം സിനിമകളിൽ ഏവരും കാത്തിരിക്കുന്ന ഒരു സിനിമയാണ് പൃത്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ.ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ പ്രേക്ഷകപ്രീതിയാണ് നേടുന്നത്.മാർച്ച് 27 ണ് ഇറങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായല്ല, പാൻ വേൾഡ് ചിത്രമായാണ് […]
Read more
Advertisement
WhiteswanTV Footer