Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു; ചെന്നിത്തല പഴയ ഓഫീസിൽ തന്നെ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേൽക്കുക്കുമ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. […]
Read more

മന്ത്രിസഭയിലെത്താൻ പോരാട്ടം വേണ്ടിവന്നില്ല, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കും: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാവും വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുക എന്നതാണ് എന്റെ മുൻഗണന. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ആഭ്യന്തരവകുപ്പിലേത്താൻ ഒരു പോരാട്ടവും നടത്തേണ്ടി വന്നിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിൽ നേരത്തെ ആഭ്യന്തരമന്ത്രിയായിരുന്നു. ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആ വാക്കുകളും സഹപ്രവർത്തകരുടെ സമ്മർദ്ദവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശവും ഉൾക്കൊണ്ടാണ് ഞാൻ മന്ത്രിസഭയിലേക്ക് വന്നത്, രമേശ് […]
Read more

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: വി ഡി സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വി ഡി സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ […]
Read more

വിസ്മയം കാണാൻ കോൺ​ഗ്രസ് നേതാക്കൾ തലസ്ഥാനത്ത്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ദേശീയ-സംസ്ഥാന നേതാക്കൾ തലസ്ഥാനമായ തിരുവനന്തപുരം എത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തി. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. […]
Read more

പുറത്താക്കിയാലും കോൺഗ്രസ് തന്നെ, നിരാശകളില്ല: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: താൻ എല്ലായ്പ്പോഴും കോൺഗ്രസുകാരനായിരിക്കുമെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി നടത്തിയ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ വലിയ വിജയമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എല്ലാക്കാലവും പാർട്ടിക്കാരനായി തന്നെയാണ് പ്രവർത്തിച്ചതെന്നും അതിനാൽ യാതൊരു ഖേദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധിയാകുന്നതിനെക്കാൾ പാർട്ടി ഭാരവാഹിയായിരിക്കാൻ തന്നെയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നിരാശകളൊന്നുമില്ലെന്നും താൻ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും […]
Read more

ഞാൻ ഹാപ്പിയാണോ എന്നല്ല,ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം: ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഭരണം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് മന്ത്രിയായുള്ള ചുമതലയിൽ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസ്ഥാനം നേടാൻ താൻ യാതൊരു പോരാട്ടവും നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയാത്തതിൽ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയ്ക്ക് […]
Read more

ഇതാ ടീം വിഡിഎസ്; കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവരെല്ലാം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വി.ഡി. സതീശന്‍ മന്ത്രിമാരെ പ്രഖ്യാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് […]
Read more

ചെന്നിത്തലയുടെ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന; ഐസി ബാലകൃഷ്ണനും കെഎ തുളസിയും മന്ത്രിമാരാകും

തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിപ്പട്ടികയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച സമവായ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതനുസരിച്ച് ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകാനാണ് സാധ്യത. ഇരുവരും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുമെന്ന വിവരമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നു പുറത്തുവരുന്നത്. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, തനിക്ക് ഇപ്പോഴും പൂർണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ പ്രതികരിച്ചു. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം അവഗണിക്കില്ലെന്ന വിശ്വാസമുണ്ടെന്നും […]
Read more

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും: ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാർ ആരെല്ലാമാണെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജി സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരും തന്നെ ഇതിനായി സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം […]
Read more

വിഡി സതീശനിഷ്ടം മുന്‍സീറ്റ്, എന്നാല്‍ മുഖ്യമന്ത്രിക്ക് മുന്‍ സീറ്റില്‍ ഇരിക്കാനാവുമോ? നിയമത്തില്‍ ഇങ്ങനെ

കൊച്ചി: കാറിന്റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വിഡി സതീശന്‍. അങ്ങനെ തന്നെയാണ് പൊതുവെ അദ്ദേഹത്തെ എല്ലാവരും കണ്ടിട്ടുള്ളതും. എന്നാൽ ഇനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് കഴിയുമ്പോൾ അദ്ദേഹം ‘ക്യാപ്റ്റൻ സീറ്റി’ലേക്ക് മാറുമോ? എപ്പോഴും യാത്രയില്‍ മുന്‍സീറ്റുമാത്രം ഉപയോഗിക്കുന്ന വിഡിക്ക് പതിവുതുടരാന്‍ നിയമം അനുവദിക്കുമോ എന്നു പരിശോധിക്കാം. ഔദ്യോഗിക വാഹനത്തിന്റെ മുന്‍സിറ്റില്‍ മുഖ്യമന്ത്രി ഇരിക്കരുതെന്നു നിഷ്‌കര്‍ഷിക്കുന്ന തരത്തിൽ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. എന്നാല്‍, വിവിഐപി സുരക്ഷാ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന ‘ബ്ലൂ ബുക്കി’ലെ സുരക്ഷാ പ്രോട്ടോകോളുകളുടെ ലംഘനമായിരിക്കും മുന്‍സീറ്റ് […]
Read more
Advertisement
WhiteswanTV Footer