’21-ാം വയസ്സിൽ വൈഭവ് സൂര്യവംശി വിരമിച്ചേക്കും’; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍
ലണ്ടൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 15കാരൻ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാൽ വൈഭവിന്റെ ഭാവിയെക്കുറിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങൾ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഇതേ രീതിയിൽ മുന്നേറുകയാണെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റിൽ നിന്ന് മടുത്ത് കളി നിർത്താൻ പോലും സാധ്യതയുണ്ടെന്നായിരുന്നു മുൻ ഇംഗ്ലണ്ട് നായകരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് എന്നിവരും മുൻ താരങ്ങളായ ഫിൽ ടഫ്‌നൽ, ഡേവിഡ് ലോയ്ഡ് എന്നിവരും അഭിപ്രായപ്പെട്ടത്. […]
Read more


