Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ചെന്നൈക്കായി സഞ്ജു വീണ്ടുമിറങ്ങുന്നു; ചെന്നൈക്കും ഡല്‍ഹിക്കും ഇന്ന് നിര്‍ണായക പോരാട്ടം

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം. ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷയിൽ ഇരുടീമുകളും തുല്യ ദുഃഖിതരാണ്. ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. കെ എൽ രാഹുൽ പാതും നിസങ്ക ഓപ്പണിംഗ് ജോഡി ഫോമിലേക്ക് എത്തിയതിനൊപ്പം ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പന്തെറിയാൻ തുടങ്ങിയതും ഡൽഹിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് റണ്ണടിക്കാൻ […]
Read more

രോഹിത് ഈസ് ബാക്ക്; ലക്നൗവിനെ തകർത്ത് മുംബൈ

മുംബൈ: പരിക്കിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം. രോഹിത് ശര്‍മ്മ 44 പന്തില്‍ 84 റണ്‍സ് നേടി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 229 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റിന് മുംബൈ മറികടന്നു. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും റിക്കൽട്ടനും ചേർന്ന് വെറും 10.5 ഓവറിൽ 143 റൺസ് അടിച്ചുകൂട്ടി. ആദ്യം […]
Read more

ഐപിഎല്ലില്‍ കോടികളുടെ ഡീല്‍; 15,600 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്ത് മിത്തല്‍ കുടുംബം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും കോടിക്കിലുക്കം. രാജസ്ഥാന്‍ റോയല്‍സിനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാര്‍ ഒപ്പിട്ടെന്ന് സ്റ്റീല്‍ വ്യവസായി ലക്ഷ്മി.എന്‍.മിത്തല്‍. 165 കോടി ഡോളറിനാണ് (ഏകദേശം 15,600 രൂപ) ഏറ്റെടുക്കല്‍. നിലവിലെ ഉടമസ്ഥരായ മനോജ് ബാദലെയില്‍ നിന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സില്‍ മിത്തല്‍ കുടുംബത്തിന് 75 ശതമാനം ഓഹരിയും അദാര്‍ പുനാവാലയ്ക്ക് 18 ശതമാനം ഓഹരിയുമാകും ഉണ്ടാവുക. ബാക്കി മനേജ് ബാദലെയ്ക്കും മറ്റ് നിക്ഷേപകര്‍ക്കുമായി മാറ്റിവെക്കും. […]
Read more

വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നു; രാജസ്ഥാനെ കോടതികയറ്റും: സാമൂഹ്യപ്രവർത്തകൻ

രാജസ്ഥാൻ റോയസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 15 വയസ്സുകാരന്റെ പ്രകടനം കണ്ട് അന്ധം വിട്ടവരാണ് ക്രിക്കറ്റ് പ്രേമികളെല്ലാവരും. എന്നാൽ ഇപ്പോഴിതാ, വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കർണാടകയിലെ സാമൂഹിക പ്രവർത്തകൻ ജഗദീഷ്. സ്‌കൂളിൽ പോയി പഠിക്കേണ്ട സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ടീമിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്നാണ് ആരോപണം. ലീഗിലെ കഠിനമായ മത്സരങ്ങൾ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും, ഇത്രയും ചെറിയ പ്രായത്തിൽ ഐപിഎൽ […]
Read more

ചെപ്പോക്കില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം. എട്ടുകളിയില്‍ മൂന്നുമത്സരം ജയിച്ച ചെന്നൈ ആറുപോയിന്റോടെ ഏഴാം സ്ഥാനത്താണ്. എട്ടുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് സാധ്യത വിദൂരമാണെങ്കിലും ജയത്തോടെ മുന്നേറ്റം ഉണ്ടാക്കാനാകും ഇരുടീമുകളുടെയും ശ്രമം
Read more

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഏകദിന ലോകചാമ്പ്യന്മാരായതിന് പിന്നാലെയാണ് ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഇന്ത്യ ടൂർണമെന്റിനിറങ്ങുന്നത്. ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെ ഇംഗ്ലണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരങ്ങളായ ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ടീമിലുണ്ട്. പരിക്കേറ്റ അമൻജോത് കൗർ, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ എന്നിവർ ടീമിലില്ല. ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), […]
Read more

ചെപ്പോക്കിൽ ഇന്ന് വീണ്ടും എല്‍-ക്ലാസിക്കോ; ജയം തേടി ഇരുടീമുകളും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇരുടീമുകളും തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ തയാറെടുക്കുകയാണ്. മത്സരത്തിൽ ജയിക്കാനായാൽ ഇരുടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ സജീവമാകും. പോയിന്റ് പട്ടിക മാത്രം നോക്കുന്നവര്‍ക്ക് ഇതൊരു ചെറിയ കളിയാകും. എന്നാല്‍ ഐപിഎല്‍ ചരിത്രം അറിയാവുന്നവര്‍ പറയും, ഇതാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ. ചെന്നൈ കളത്തിലിറങ്ങുമ്പോൾ എല്ലാ കണ്ണുകളും മലയാളി തരാം സഞ്ജു സാംസണിലേക്കാണ്. സഞ്ജു കളിച്ചില്ലെങ്കിൽ തകർന്നടിയുന്ന ചെന്നൈയെയാണ് കുറച്ചു മത്സരങ്ങളിലായി ആരാധകർ കാണുന്നത്. […]
Read more

IPL; രാജസ്ഥാന്‍ റോയല്‍സ് ആദ്യ നാലില്‍ തുടരുന്നു

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്നു. നിലവിൽ ഡൽഹി ആറാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് 8 പോയിന്റുണ്ട്. നാല് ജയവും അഞ്ച് തോൽവിയുമാണ് അവരുടെ റെക്കോർഡ്. ഇന്ന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാൽ ചെന്നൈയ്ക്ക് ആറാം സ്ഥാനം തിരിച്ചുപിടിക്കാൻ സാധ്യതയുണ്ട്. എട്ട് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിംഗ്സ് 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അഞ്ച് ജയവും മൂന്ന് തോൽവിയുമാണ് അവരുടെ അക്കൗണ്ടിൽ. രാജസ്ഥാൻ […]
Read more

കൂറ്റന്‍ ലക്ഷ്യം മറികടന്ന് ഡല്‍ഹി; രാജസ്ഥാന് വീണ്ടും തോല്‍വി

ജയ്പുർ: കഴിഞ്ഞ മത്സരത്തിൽ 75 റൺസിന് ഓൾഔട്ടായ ഡൽഹി ഇത്തവണ 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് വീണ്ടും ഞെട്ടിച്ചു. രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. തുടർച്ചയായ […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി മടങ്ങിവരില്ല; വ്യക്തമാക്കി ക്ലാസന്‍

ജൊഹാനസ്ബര്‍ഗ്: 2027ലെ ഏകദിന ലോകകപ്പിനായി ഹെന്റിച്ച് ക്ലാസനെ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലേക്ക് തിരികെ വിളിക്കണമെന്ന് കെവിന്‍ പീറ്റേഴ്സണ്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നതിനിടെ മനസ് തുറന്ന് താരം. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താന്‍ ആഗ്രഹിക്കുന്നിലെന്ന വെളിപ്പെടുത്തലുമായി ക്ലാസന്‍ രംഗത്ത് എത്തി. നിലവില്‍ ട്വന്റി20 ലീഗുകളില്‍ സജീവമായ ക്ലാസന്‍, യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലെ റോട്ടര്‍ഡാം ഫ്രാഞ്ചൈസിയുടെ സഹ ഉടമ കൂടിയാണ്. ‘നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ […]
Read more

Recent News

Advertisement
WhiteswanTV Footer