Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

​ഗില്ലിനും രാഹുലിനും സെഞ്ച്വറി; ഓന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ

മുല്ലൻപൂർ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. രണ്ട് സെഞ്ച്വറികളാണ് ഇന്ന് പിറന്നത്. ഓപ്പണർ കെ എൽ രാഹുൽ 165 പന്തിൽ 11 ഫോറുകൾ അടക്കം 100 റൺസ് […]
Read more

ഇനി ശ്രേയസ് യു​ഗം, പുതിയ ഇന്ത്യൻ നായകൻ; വൈഭവും സഞ്ജുവും ടീമിൽ

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. അയർലണ്ട്, ഇംഗ്ലണ്ട് പരമ്പരകൾക്കും ജപ്പാനിൽ‌ നടക്കുന്ന ഏഷ്യൻ ​ഗെയിംസിനുമുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ‘വണ്ടർ കിഡ്’ 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടംനേടി എന്നതാണ് പ്രത്യേകത. മലയാളി താരം സഞ്ജു സാംസൺ സ്ഥാനം നിലനിർത്തി. ഇന്ത്യൻ ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോ‍ഡാണ് […]
Read more

കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും; ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചില്ല

മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലായി. സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി ഹാംസ്ട്രിംഗ് പരിക്കിന്റെ കാരണത്താൽ പരമ്പരയിൽ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, മുന്‍ നായകൻ രോഹിത് ശര്‍മയുടെ പങ്കാളിത്തവും സംശയ വിധേയമായി. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയേറ്റ പരിക്കാണ് രോഹിത്തിനെ തിരിച്ചടിയാക്കിയിരിക്കുന്നത്. പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാൽ മാത്രമേ അദ്ദേഹം കളിക്കാനിറങ്ങൂ. ഈ വർഷത്തെ ഐപിഎല്‍ 9 മത്സരങ്ങളിൽ നിന്നും 283 റൺസുമായി രോഹിത്തിന്റെ പ്രകടനം. ഇരുവരും 2024ലെ ടി20 […]
Read more

കോഹ്‌ലിക്ക് പരിക്ക്; അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുണ്ടാവില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി. സൂപ്പർ താരം വിരാട് കോഹ്‌ലി ഹാംസ്ട്രിംഗ് പരിക്ക് കാരണം അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. പരിക്ക് മൂലം താരത്തിന് പരമ്പരയിൽ പങ്കെടുക്കാൻ കഴിയില്ല. ജൂൺ 13 മുതൽ 20 വരെ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണ് കോഹ്‌ലി കളിക്കാനാകാത്തത്. ആദ്യ മത്സരം ജൂൺ 13-നും, രണ്ടാമത്തേത് ജൂൺ 17-നും, മൂന്നാമത്തേത് ജൂൺ 20-നും നടക്കും. പരമ്പരയ്ക്ക് മുമ്പായി ജൂൺ 6 മുതൽ 10 വരെ നടക്കുന്ന ഏക […]
Read more

ഒടുവില്‍ സൂര്യകുമാര്‍ പുറത്തേക്ക്; പകരം സഞ്ജു ഇന്ത്യന്‍ നായകനാവുമോ?

മുംബൈ: ഒടുവില്‍ ബിസിസിഐ ആ തീരുമാനത്തിലേക്ക് എത്തുന്നു. ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ നീക്കിയതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കും. സ്വന്തം മണ്ണില്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് വെറും മൂന്നു മാസം പിന്നിടുമ്പോഴാണ് സ്‌കൈ ടീമില്‍ നിന്ന് വരെ പുറത്താകുന്നത്. താരത്തിന്റെ ഫോമില്ലായ്മയാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. […]
Read more

ഐപിഎൽ പ്രകടനം മാത്രം മാനദണ്ഡം; ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജുവിന് ഇടമില്ല

മുംബൈ: മുൻകാല നേട്ടങ്ങളും സീനിയോറിറ്റിയും അന്താരാഷ്ട്ര റെക്കോർഡുകളും പൂർണമായും മാറ്റിനിർത്തി, ഐപിഎൽ 2026 സീസണിലെ പ്രകടനം മാത്രം മാനദണ്ഡമാക്കി ഇന്ത്യയുടെ ടി20 ടീം തെരഞ്ഞെടുത്താൽ അത് എങ്ങനെയായിരിക്കും? പേരിന്റെയോ പ്രശസ്തിയുടെയോ മുൻകാല പ്രകടനങ്ങളുടെയോ സ്വാധീനമില്ലാതെ, ഈ സീസണിലെ ഐപിഎൽ പ്രകടനം മാത്രം കണക്കിലെടുത്തുള്ള 15 അംഗ ഇന്ത്യൻ ടീമിലേക്കുള്ള സാധ്യതകളാണ് ഇവിടെ വിലയിരുത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കുകയും ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത രജത് പാട്ടീദാറായിരിക്കും ടീമിന്റെ നായകൻ. 193-ലധികം […]
Read more

ഒടുവില്‍ പാറ്റ് കമിന്‍സും സമ്മതിച്ചു; വൈഭവ് പ്രതിഭയല്ല, പ്രതിഭാസമാണ്

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ 15-കാരൻ വൈഭവിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്സ് ഹൈദരാബാദ് നായകനുമായ പാറ്റ് കമ്മിൻസ്. വൈഭവ് വെറും പ്രതിഭയല്ല, “ഒരു യഥാർത്ഥ പ്രതിഭാസമാണ്” എന്നും കമ്മിൻസ് അഭിപ്രായപ്പെട്ടു. ഐപിഎൽ പ്ലേ ഓഫിൽ സൺറൈസേഴ്സിനെതിരെ വൈഭവ് നടത്തിയ തകർപ്പൻ ബാറ്റിംഗ് തന്നെയാണ് കമ്മിൻസിന്റെ പ്രശംസയ്ക്ക് കാരണമായത്. 29 പന്തിൽ 97 റൺസ് നേടിയ താരം കമ്മിൻസിനെതിരെ ഹാട്രിക് സിക്സുകളും പറത്തിയിരുന്നു. ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസുമായി ഓറഞ്ച് ക്യാപ്പ് […]
Read more

കളി അടിമുടി മാറും; ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവ മാറ്റവുമായി ഐസിസി

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി ഐസിസി. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പിങ്ക് ബോള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് കാനഡയെ സസ്‌പെന്‍ഡ് ചെയ്യാനും ഐസിസി തീരുമാനിച്ചു. വെളിച്ചക്കുറവ് മൂലം കളി മുടങ്ങുന്നത് രസംകൊല്ലിയാണ്. ഇതൊഴിവാക്കാനാണ് പുതിയ നീക്കം. ചുവന്ന പന്തില്‍ തന്നെയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുക. എന്നാല്‍ പകല്‍ വെളിച്ചം കുറയുകയും ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ […]
Read more

വൈഭവ് അസാധാരണ പ്രതിഭ, തീരുമാനമെടുക്കാം; അഗാര്‍ക്കര്‍ക്ക് BCCIയുടെ പച്ചക്കൊടി

മുംബൈ: ഐപിഎല്ലിലും അത്ഭുത പ്രകടനം തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 15 കാരന്‍ സൂര്യവംശിക്ക് നേരെ ഇനി കണ്ണടയ്ക്കാനില്ലെന്ന് ബിസിസിഐ. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവനെ ടീമിലെത്തിക്കാന്‍ ആവശ്യമായതെന്തും ചെയ്യാമെന്നും ബിസിസിഐ നേതൃത്വം സെലക്ഷന്‍ കമ്മിറ്റിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം അയര്‍ലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Read more

ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് റുതുരാജ്; പരിക്കേറ്റ പരാഗ് പുറത്ത്

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ താരം റുതുരാജ് ഗെയ്ക്‌വാദിനെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തി. പരിക്കേറ്റ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് പകരക്കാരനായാണ് റുതുരാജ് ടീമിലെത്തിയത്. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് റിയാൻ പരാഗ് ബെംഗളൂരുവിലെ സെന്റർ ഓഫ് റീഹാബിലിറ്റേഷനിൽ ചികിത്സ തേടും. ഇതോടെ ജൂൺ 9 മുതൽ ആരംഭിക്കുന്ന ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ മാറ്റം സംഭവിച്ചു. ബിസിസിഐയുടെ അറിയിപ്പനുസരിച്ച്, ക്യാപ്റ്റൻ തിലക് വർമ്മ നയിക്കുന്ന ടീമിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix