Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അവനെ കൈവിടില്ല’; വൈഭവ് സൂര്യവംശിയെക്കുറിച്ച് ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ലക്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. വൈഭവിനെ സ്വന്തം ടീമിലെത്തിക്കാൻ കഴിയാത്തതിൽ എല്ലാ ഐപിഎൽ ടീമുടമകൾക്കും നിരാശയുണ്ടെന്ന് ഗോയങ്ക പറഞ്ഞു.

2025ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ ഉടമ ലക്ഷ്മി മിത്തൽ ഇനി വൈഭവിനെ കരിയറിൽ ഒരിക്കലും ടീമിൽ നിന്ന് വിട്ടുകൊടുക്കാൻ ആഗ്രഹിക്കില്ലെന്നും ഗോയങ്ക പറഞ്ഞു.

വൈഭവിന്റെ ആത്മവിശ്വാസത്തെയും ബാറ്റിംഗ് മികവിനെയും ഗോയങ്ക പ്രത്യേകം പ്രശംസിച്ചു. അസാധാരണ പ്രതിഭയുള്ള താരമാണ് വൈഭവെന്നും വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവിനൊപ്പം മികച്ച ആത്മവിശ്വാസവും താരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ മത്സരങ്ങളിൽ സമ്മർദത്തെ അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് വൈഭവെന്നും ഗോയങ്ക കൂട്ടിച്ചേർത്തു.

13-ാം വയസിൽ ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ് പിന്നീട് ശ്രദ്ധേയ പ്രകടനങ്ങളാണ് പുറത്തെടുത്തത്. 2026 ഐപിഎൽ സീസണിൽ 16 ഇന്നിംഗ്സുകളിൽ നിന്ന് 237.31 സ്ട്രൈക്ക് റേറ്റിൽ 776 റൺസ് നേടിയ വൈഭവ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ഇതോടെയാണ് ഇന്ത്യൻ ടി20 ടീമിലേക്കുള്ള വഴിയും തുറന്നത്.

അതേസമയം, വൈഭവിനെ നേരിടാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ വ്യക്തമാക്കി. വൈഭവിന്റെ ബാറ്റിംഗ് വീഡിയോകൾ വിശകലനം ചെയ്തിട്ടുണ്ടെന്നും ഐപിഎല്ലിൽ താരത്തിനെതിരെ കളിച്ചവരിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സദ്രാൻ പറഞ്ഞു.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ–അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ആദ്യ ടി20 മത്സരം നടക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix