ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കിടിലന്‍ ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണ്‍ തകർത്താടിയപ്പോൾ ഇന്ത്യക്ക് ജയവും പരമ്പരയും സ്വന്തം. വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്. താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്‌സും സഹിതം 57 റണ്‍സ് അടിച്ചുകൂട്ടി. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയില്‍ എത്തി. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്‍കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി. ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം 88 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് അനായാസ വിജയത്തിലേക്ക് വാതില്‍ തുറന്നാണ് മടങ്ങിയത്.
അഫ്ഗാന്‍ വെറ്ററന്‍ താരം മുഹമ്മദ് നബിയെ സഞ്ജു 6, 4, 4, 6 എന്നിങ്ങനെ അടിച്ചു പറത്തിയതാണ് ഗ്യാലറിയെ ആവേശം കൊള്ളിച്ചത്. ആറാം ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 27 റണ്‍സ്. അവസാനം വെറും 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അറഫ്ഗാന്റെ പോരാട്ടം 159 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ടോസ് നേടി ഇന്ത്യ ബൗളിങെടുക്കുകയായിരുന്നു. അഫ്ഗാന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടടത്തില്‍ 159 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.


