Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

മുംബൈയെ അണ്‍ഫോളോ ചെയ്തു, പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് ഹര്‍ദിക്; അടുത്ത നീക്കം എന്തെന്ന് ആരാധകര്‍

മുംബൈ: ഐപിഎല്ലിലെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ടീമിൽ പൊട്ടിത്തെറിയെന്ന് സൂചനകൾ. കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തോറ്റതോടെയാണ് ടീം പുറത്തായത്. പിന്നാലെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി സംബന്ധിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. ആർസിബിക്കെതിരായ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. പരിക്ക് മൂലം കഴിഞ്ഞ കുറച്ചുമത്സരങ്ങളിൽ ഹാർദിക് ഇലവനിൽ ഇടംപിടിച്ചിരുന്നില്ല. അതേസമയം മത്സരശേഷം ഇൻസ്റ്റഗ്രാമിൽ മുംബൈ ഇന്ത്യൻസിനെ താരം അൺഫോളോ ചെയ്തതാണ് […]
Read more

23 പന്തില്‍ 65 റണ്‍സ്, ചെപ്പോക്കിനെ ഞെട്ടിച്ച ഉര്‍വില്‍; ഉയര്‍ത്തിക്കാണിച്ച പേപ്പറില്‍ എന്താണ്?

ചെന്നൈ: ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ചെപ്പോക്ക് ഞെട്ടിയെന്ന് തന്നെ പറയാം. ഒരു മയവുമില്ലാത്ത അടി. ഉര്‍വില്‍ പട്ടേല്‍ എന്ന 27കാരന്‍ ആദ്യ പത്ത് പന്തുകള്‍ നേരിട്ടത് ഇങ്ങനെ… 1, 6, 6, 6, 6, 6, 4, 6, 1, 0. പത്ത് പന്തില്‍ 42 റണ്‍സ്. 13 പന്തില്‍ ഫിഫ്റ്റിയും തികച്ച് താരം ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവുമെത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം തൊട്ടപ്പോള്‍ ഉര്‍വില്‍ […]
Read more

രണ്ടിലൊന്ന് തീരുമാനമാകും; ജയിച്ചാൽ ആർസിബി ഒന്നാമത്; തോറ്റാൽ മുംബൈ പുറത്ത്

റായ്‌പുർ: ഐപിഎലിൽ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം. രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. ജയിച്ചാൽ 14 പോയിന്റോടെ ആർസിബിക്ക് ഒന്നാം സ്ഥാനത്തെത്താം. തോറ്റാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. പ്ലേ ഓഫ് ഉറപ്പിക്കാൻ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയിലാണ് ആർസിബിയുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവി തിരിച്ചടിയായേക്കും. ഭുവനേശ്വർ കുമാറും ജോഷ് […]
Read more

ഇന്ന് സൂപ്പർ സൺ‍ഡേ; പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺ‍ഡേ പോരാട്ടം. പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ചെപ്പോക്കിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ […]
Read more

ക്രിക്കറ്റ് മതി, വ്‌ളോഗിങ് വേണ്ടാ; അര്‍ഷ്ദീപ് സിങ്ങിനോട് ബിസിസിഐ

ക്രിക്കറ്റിലും വ്‌ളോഗിങ്ങിലും ഒരേപോലെ കഴിവ് തെളിയിച്ച ആളാണ് പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ്. ഓരോ മത്സരത്തിന് ശേഷവും രസകരമായ കണ്ടന്റുകള്‍ വെച്ചാണ് താരം വ്‌ളോഗ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ ക്രിക്കറ്റ് മാത്രം കളിച്ച മതി വ്‌ളോഗിങ് വേണ്ടാ എന്ന് അര്‍ഷ്ദീപിനോട് പറഞ്ഞിരിക്കുകയാണ് ബിസിസിഐ. യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിലിരുന്ന് വേപ് ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് കാരണം. പഞ്ചാബ് കിങ്‌സ് ടീം അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് യുസ്‌വേന്ദ്ര ചാഹല്‍ വേപ്പ് ഉപയോഗിച്ചത്. ഇത് […]
Read more

ശ്രേയസും സൂര്യകുമാറും അല്ല; ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ സഞ്ജു?

മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിന് പകരം ആദ്യം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിനാണ് പിന്തുണ നല്‍കുന്നതെങ്കിലും ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലില്‍ രാജസ്ഥാനെ റോയല്‍സിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്. 2026 […]
Read more

ബിഹാർ-ജാർഖണ്ഡ് മേഖലയിൽ കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തി എം.എസ് ധോണി

റാഞ്ചി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുള്ള ഭാവിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ, മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി വീണ്ടും വാർത്തകളിൽ. 2025-26 സാമ്പത്തിക വർഷത്തിൽ ബിഹാർ-ജാർഖണ്ഡ് മേഖലയിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തിയായി ധോണി മാറിയതായി ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചു. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ബിഹാറിലും ജാർഖണ്ഡിലും നിന്നായി ഏകദേശം 20,000 കോടി രൂപയാണ് ആദായനികുതിയായി സമാഹരിച്ചത്. ഇതിൽ 12,000 […]
Read more

ഐപിഎല്ലിൽ സുരക്ഷ കർശനമാക്കി ബിസിസിഐ; ഫ്രാഞ്ചൈസികൾക്കും താരങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ

മുംബൈ: ഐപിഎൽ താരങ്ങളുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി ബിസിസിഐ ഫ്രാഞ്ചൈസി ഉടമകൾക്കും താരങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മത്സര വേദികളിലും ഹോട്ടലുകളിലും പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി എട്ട് പേജുള്ള പുതിയ മാർഗനിർദേശങ്ങളാണ് ബോർഡ് പുറത്തിറക്കിയത്. പ്ലെയർ ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയയിലെ പ്രോട്ടോക്കോൾ ചില ഫ്രാഞ്ചൈസികൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. മത്സരത്തിനിടെ താരങ്ങളുടെ അടുത്തേക്ക് ടീം ഉടമകളോ ഫ്രാഞ്ചൈസി പ്രതിനിധികളോ എത്തുന്നത് ബിസിസിഐ നിരോധിച്ചിട്ടുണ്ട്. താരങ്ങളെ ആലിംഗനം ചെയ്യുകയോ അനൗദ്യോഗികമായി ആശയവിനിമയം നടത്തുകയോ ചെയ്യരുതെന്നും […]
Read more

ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ പുതിയ നായകന്‍? സൂചനകള്‍ ഇങ്ങനെ

മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. ഏകദിന, ട്വന്റി 20 ഫോർമാറ്റുകൾക്ക് ഒരൊറ്റ നായകനെ നിയമിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഈ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരാണ് പരി​ഗണിക്കുന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശ്രേയസിനെ ട്വന്റി 20 ടീമിലേക്ക് തിരികെ വിളിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വാർത്തകളും. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ശ്രേയസിന് ടീമിന്റെ […]
Read more

നിലവിലെ ചാമ്പ്യന്മാന്മാരെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലക്നൗ: തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുമായിരുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മഴ വില്ലനായ മത്സരത്തിൽ 9 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളെ തടയിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെ രണ്ടുതവണയാണ് മഴ കളിയുടെ രസം കൊല്ലിയായത്. 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന […]
Read more

Recent News

Advertisement
WhiteswanTV Footer