Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ഓസ്‌ട്രേലിയയുടെ BBL ആദ്യമായി ഇന്ത്യയിലേക്ക്; എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശോധന നടത്തി ഓസ്‌ട്രേലിയൻ സംഘം

ചെന്നൈ: ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് (BBL) ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. 2026-27 സീസണിലെ ഉദ്ഘാടന മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) നടത്താനാണ് ആലോചന. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ഈ വേദി അന്താരാഷ്ട്ര ടി20 ലീഗ് മത്സരത്തിന് ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് ലോകത്ത് വലിയ മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശത്തിന് അനുകൂല നിലപാട് നൽകിയതായാണ് സൂചന. പദ്ധതിയുടെ ഭാഗമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ […]
Read more

ചെപ്പോക്കില്‍ ഹൈദരാബാദിന്റെ മുന്നിൽ ചെന്നൈ വീണു

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില‍ […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

ആവേശപ്പോരിന് ചെന്നൈയും ഹൈദരാബാദും; മുന്നില്‍ പ്ലേ ഓഫ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. […]
Read more

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക്, പ്ലേ ഓഫ് ആര് നേടും?

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ പ്ലേ ഓഫിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ രണ്ടാം പകുതിയായിരുന്നു ഇത്തവണ ഐപിഎല്‍. ആദ്യപകുതിയിൽ വീണവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുകയൂം, കുതിച്ചവര്‍ കിതയ്ക്കുകയും ചെയ്ത കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും. 13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ കാത്തിരിപ്പ് അഹമ്മദാബാദില്‍ അവസാനിപ്പിക്കുമ്പോള്‍ […]
Read more

ഗംഭീറിന്റെ നിലപാട് നിർണായകം; സഞ്ജു വരുമോ?

ന്യൂഡൽഹി: ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. സൂര്യക്ക് പകരം മലയാളി താരം സഞ്ജു സാംസണിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നാളെ ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യും. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാടായിരിക്കും വിഷയത്തിൽ നിർണായകമാകാൻ പോകുന്നത്. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ടി20 നായകസ്ഥാനവും ചർച്ചയായേക്കും. അഫ്ഗാനെതിരേ ഒരു ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് […]
Read more

ശ്രീലീല ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?

മുംബൈ: നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസം ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്‌സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ഇരുവരെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ വ്യാപകമായത്. മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയതും, തിലക് വർമയുടെ പേരുള്ള ജേഴ്‌സി നടി ധരിച്ചതായും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം, മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ സഹതാരം സൂര്യകുമാർ യാദവ് തമാശയായി “അവൻ […]
Read more

ആരൊക്കെ കടക്കും? ആരൊക്കെ വീഴും? ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്‍ ലീഗ് ഘട്ടം അവസാന സ്റ്റേജിലേക്ക് കടക്കുമ്പോള്‍ പ്രധാന ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (16 പോയിന്റ്) അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പാക്കാം. രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ഫിനിഷ് ചെയ്യാം. എന്നാല്‍ രണ്ട് മത്സരങ്ങളും തോറ്റാല്‍ കാര്യങ്ങള്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാകും. ഗുജറാത്ത് ടൈറ്റന്‍സ് (16 പോയിന്റ്) ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ ഗുജറാത്തിന് ആദ്യ […]
Read more

അടിയോടടി…34 സിക്‌സുകള്‍! ഒടുവില്‍ ഗുജറാത്തിനെ വീഴ്ത്തി കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള പ്രതീക്ഷ അവസാനിപ്പിക്കാതെ ജയിച്ചു കയറി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. റണ്‍മഴ പെയ്ത പോരാട്ടത്തില്‍ 29 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് അടിച്ചുകൂട്ടി. മറുപടി പറയാനിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ കൊല്‍ക്കത്ത നേരിയ പ്ലേ ഓഫ് പ്രതീക്ഷ കാത്തു. 12 കളിയില്‍ നിന്നു അവര്‍ക്ക് 11 പോയിന്റുകളാണ്. ശേഷിക്കുന്ന രണ്ട് […]
Read more

ടോപ് 10 ൽ തിരിച്ചെത്തി സഞ്ജു; ക്ലാസൻ ഒന്നാം സ്ഥാനത്ത് തന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്. ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ […]
Read more

Recent News

Advertisement
WhiteswanTV Footer