Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

മുംബൈ ഇന്ത്യൻസിൽ അഴിച്ചുപണി; പരിശീലക സ്ഥാനത്ത് ജയവർധനെ പടിയിറങ്ങി

മുംബൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മഹേള ജയവര്‍ധനെ മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് ഒഴിയാന്‍ തീരുമാനിച്ചു. ടീമിലെ തന്റെ മുന്‍കാല ചുമതലകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസമായ ജയവര്‍ധനെ, മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് പദവിയിലേക്ക് തിരിച്ചെത്തും. മുംബൈ ഇന്ത്യന്‍സ്, എംഐ കേപ് ടൗണ്‍, എംഐ ന്യൂയോര്‍ക്ക്, എംഐ എമിറേറ്റ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസിയുടെ ആഗോള ക്രിക്കറ്റ് ടീമുകളുടെ ചുമതല അദ്ദേഹം വീണ്ടും വഹിക്കും. 2017 മുതല്‍ 2022 […]
Read more

ഇന്ത്യൻ പരമ്പരകളിൽ കോടികളുടെ വരുമാനം; വെസ്റ്റ് ഇൻഡീസിന് ഒന്നുമില്ലെന്ന് സിഇഒ

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുന്ന പരമ്പരകൾ കോടികളുടെ വരുമാനം നേടുമ്പോഴും അതിന്റെ സാമ്പത്തിക നേട്ടം വെസ്റ്റ് ഇൻഡീസിന് ലഭിക്കുന്നില്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സിഇഒ ക്രിസ് ഡെഹ്‌റിംഗ്. നിലവിൽ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലൂടെ 20 മുതൽ 30 ദശലക്ഷം ഡോളർ വരെ (ഏകദേശം 193 മുതൽ 285 കോടി രൂപ വരെ) വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ഇതിൽനിന്ന് ഒന്നും ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ദ്വിരാഷ്ട്ര പരമ്പരകളിൽനിന്നുള്ള വരുമാനം ആതിഥേയ രാജ്യത്തിന് മാത്രം ലഭിക്കുന്ന […]
Read more

അവസാന ടി20യിൽ സർപ്രൈസ്! ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. ഷോള്‍ഡറിനു പരിക്കേറ്റ അര്‍ഷ്ദീപ് സിങിനു പകരമാണ് ഭുവിയുടെ മടങ്ങി വരവ്. ഹൈദരാബാദില്‍ അരങ്ങേറിയ നാലാം പോരാട്ടത്തിനിടെയാണ് അര്‍ഷ്ദീപിന്റെ ഷോള്‍ഡറിനു പരിക്കേറ്റത്. ഇതോടെയാണ് താരം അഞ്ചാം പോരാട്ടം കളിക്കുമോ എന്ന കാര്യത്തില്‍ സംശയം വന്നത്. പിന്നാലെയാണ് ബേക്ക്അപ്പ് എന്ന നിലയില്‍ ഭുവനേശ്വറിന്റെ വരവ്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് വെറ്ററന്‍ താരത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. അര്‍ഷ്ദീപിന് […]
Read more

സ്മൃതി മന്ദാന യുഗത്തിന് ഇന്ന് തുടക്കം; സിംബാബ്‌വെക്കെതിരെ ഇന്നിറങ്ങും

റായ്പൂർ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് ഇനി സ്മൃതി മന്ദാന. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി ഒഴിഞ്ഞതോടെയാണ് സ്മൃതിക്ക് ഇന്ത്യയുടെ മുഴുവൻ സമയ വൈറ്റ് ബോൾ ക്യാപ്റ്റന്റെ ചുമതല ലഭിച്ചത്. ബാറ്റിങ്ങിലെ മികവും സ്ഥിരതയാർന്ന പ്രകടനവും നേതൃത്വപരിചയവും കൈമുതലാക്കി പുതിയ ദൗത്യത്തിന് ഇറങ്ങുകയാണ് താരം. മനോഹരമായ ഷോട്ടുകൾ, സമ്മർദഘട്ടങ്ങളിലും പതറാത്ത ബാറ്റിങ്, റെക്കോർഡുകൾ സ്വന്തമാക്കാനുള്ള മികവ് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പ്രധാന മുഖങ്ങളിലൊന്നായി സ്മൃതി മന്ദാനയെ മാറ്റിയ ഘടകങ്ങൾ ഇതൊക്കെയാണ്. ഇപ്പോൾ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം കൂടി […]
Read more

ഹോപ്പിന്റെ സെഞ്ച്വറിയും കീമോ പോളിന്റെ 5 വിക്കറ്റും; പരമ്പരയിൽ ഒപ്പമെത്തി വിൻഡീസ്

ഹൈദരാബാദ്: ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും (102*) പേസര്‍ കീമോ പോളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍, ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന അഞ്ചാം ടി20യില്‍ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. വെറും 23 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ […]
Read more

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; സഞ്ജുവോ വൈഭവോ?

ഹൈദരാബാദ്: ഇൻഡോറിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഹൈദരാബാദില്‍ ഇറങ്ങുന്നു. പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക്, ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മറുവശത്ത്, ജയത്തോടെ പരമ്പര സജീവമാക്കാൻ വിൻഡീസിനും ജയിക്കണം. മത്സരം രാത്രി 7 മണിക്ക് ആരംഭിക്കും. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍പ്പന്‍ ഫോമിലാണ്. മൂന്നാം ടി20യില്‍ വെറും 30 പന്തില്‍ 6 ഫോറുകളും […]
Read more

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് റിഷഭ് പന്ത് പുറത്ത്

മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത്യ എയുടെ ആദ്യ രണ്ട് ചതുർദിന മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഒഴിവാക്കി. ഇറാനി കപ്പിനിടെ പരിക്കേറ്റ താരം നിലവിൽ ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പന്തിന്റെ ശാരീരികക്ഷമത പരിഗണിച്ചായിരിക്കും മൂന്നാം മത്സരത്തിൽ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബറിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. ഫിറ്റ്നസ് വിലയിരുത്തിയ ശേഷമാണ് ന്യൂസിലൻഡ് എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ പരിക്കിൽനിന്ന് താരം […]
Read more

പരമ്പര പിടിക്കാന്‍ ഇന്ത്യ; നാലാം ടി20 നാളെ ഹൈദരാബാദില്‍

ഹൈദരാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. പരമ്പരയിൽ നിലവിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാളത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, നാലാം ടി20യിൽ ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് വെസ്റ്റ് ഇൻഡീസ് ലക്ഷ്യമിടുന്നത്. പരമ്പരയിൽ മുൻതൂക്കം നിലനിർത്തുമ്പോഴും ഇന്ത്യൻ ടീമിന് ആശങ്കയാകുന്നത് ബൗളർമാരുടെ പ്രകടനമാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി 632 റൺസാണ് ഇന്ത്യൻ […]
Read more

രചിന്‍ ബാക്ക്!; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, ടിം സീഫെർട്ട് എന്നിവർ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന സവിശേഷത. പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്ന രചിൻ രവീന്ദ്ര ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ ഇടം നേടി. നവംബർ നാലിന് ഓക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആദ്യ മൂന്ന് മത്സരങ്ങൾക്കും അവസാന രണ്ട് മത്സരങ്ങൾക്കുമായി വ്യത്യസ്ത ടീമുകളെയാണ് ന്യൂസിലൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ് ബോൾ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് […]
Read more

രഞ്ജി ട്രോഫിയില്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചുവരവ്; ലക്ഷ്യം കിവീസ് പര്യടനം

അഹമ്മദാബാദ്: റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആഘോഷിച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ജഡേജ 209 പന്തിൽ 102 റൺസ് നേടി. ജഡേജയുടെയും പ്രേരക് മങ്കാദിന്റെയും മികവിൽ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ 392 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 120 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ സൗരാഷ്ട്ര നിൽക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. പിന്നാലെ 151 റൺസിനിടെ നാലാം വിക്കറ്റും നഷ്ടമായതോടെ ടീം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix