Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

തുടർച്ചയായ തോല്‍വികൾക്ക് പിന്നാലെ ലക്നൗ നായകസ്ഥാനം ഒഴിഞ്ഞ് റിഷഭ് പന്ത്

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റസിന്‍റെ ടീമിന്റെ നായകസ്ഥാനം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഒഴിഞ്ഞു. 14 മത്സരങ്ങളിൽ വെറും നാല് ജയവുമായി ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. നായകസ്ഥാനം ഒഴിയണമെന്ന തന്റെ അഭ്യർത്ഥന ഫ്രാഞ്ചൈസി അംഗീകരിച്ചതായി ടീം മാനേജ്മെന്റ് അറിയിച്ചു. ടീമിന്റെ ഡയറക്ടർ ടോം മൂഡി, പന്തിന്റെ തീരുമാനത്തെ മാനിക്കുന്നതായും ടീമിനെ പുനർനിർമിക്കുന്നതിലാണ് ഇനി ശ്രദ്ധയെന്നും വ്യക്തമാക്കി. 2025 മെഗാ ലേലത്തിൽ 27 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കിയ പന്തിനെ […]
Read more

വൈഭവ് സൂര്യവംശിയെ ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്ത് മുഹമ്മദ് യൂസഫ്

ന്യൂഡൽഹി: ഇന്ത്യയുടെ യുവ ബാറ്റിങ് പ്രതിഭയായ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഭയമില്ലാതെ ആക്രമണാത്മക ബാറ്റിങ് കാഴ്ചവയ്ക്കുന്ന വൈഭവിനെ എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് എതിർ ടീമുകൾ. ഇതിനിടെ മുൻ പാകിസ്താൻ താരം മുഹമ്മദ് യൂസഫ് നടത്തിയ ഒരു താരതമ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. വൈഭവിനെ മുൻ പാക് താരം ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്തതാണ് യൂസഫിന് വിമർശനങ്ങൾക്ക് ഇടയാക്കിയത്. അഫ്രീദിയുടെ കരിയറിന്റെ തുടക്കകാലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വൈഭവ് നടത്തുന്നതെന്ന് യൂസഫ് […]
Read more

ഐപിഎൽ രണ്ടാം ക്വാളിഫയർ മഴ മുടക്കമോ? ആര് ഫൈനലിലെത്തും?

മുള്ളൻപൂർ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ നടക്കുന്ന പോരാട്ടത്തിന് മഴ ഭീഷണി. മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ടോസിന് തൊട്ടുമുമ്പ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമാണ് ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക. മഴ മൂലം മത്സരം തടസപ്പെട്ടാൽ ആദ്യം ഓവർ കുറച്ചുള്ള മത്സരം നടത്താനാകും അധികൃതർ ശ്രമിക്കുക. കുറഞ്ഞത് അഞ്ച് ഓവർ വീതം കളിക്കാനാകാത്ത […]
Read more

ഐപിഎല്ലില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്കും വിലക്കേർപ്പെടുത്തി ബിസിസിഐ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരദിവസങ്ങളിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്മാർട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം. ടൂർണമെന്റിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. സ്മാർട്ട് ഗ്ലാസുകൾ വഴി വീഡിയോ റെക്കോർഡിംഗ്, തത്സമയ സംപ്രേഷണം, സന്ദേശവിനിമയം, ഓഡിയോ-വീഡിയോ കോളുകൾ എന്നിവ നടത്താൻ കഴിയുന്നതിനാൽ ഇവ ദുരുപയോഗത്തിന് സാധ്യതയുള്ളതായി അധികൃതർ വിലയിരുത്തി. അതിനാൽ ഇവയെ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിർദ്ദേശപ്രകാരം, മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലെ […]
Read more

കമ്മിൻസിനെ നിലം തൊടീക്കാതെ പറത്തി വൈഭവ്; ഓടിയെടുത്തത് വെറും 5 റൺസ് മാത്രം- VIDEO

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഞെട്ടിക്കുന്ന പ്രകടനം തുടർന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. റെക്കോഡുകൾ ഒന്നൊന്നായി കീഴടക്കിക്കൊണ്ടാണ് ഹൈദരാബാദിനെതിരെ സൂര്യവംശിയുടെ ഇന്നിങ്‌സ്. ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡിന് തൊട്ടരികിൽ വീണെങ്കിലും അതിനകം ഹൈദരാബാദിന്റെ ബൗളർമാരെയെല്ലാം കൗമാരതാരം വെള്ളംകുടിപ്പിച്ചിരുന്നു. 28 പന്തിൽ 97 റൺസ് ചേർത്തിരിക്കേയാണ് പ്രഫുൽ ഹിംഗെയുടെ പന്തിലെ അപ്പർ കട്ടിൽ തേർഡ്മാനിൽ രവിചന്ദ്രൻ സ്മരണിന്റെ കൈയിലൊതുങ്ങിയത്. അതിനകം 12 സിക്‌സും അഞ്ചു ഫോറും അടിച്ചു. ആ ഷോട്ടുകൂടി ഫോർ ആയെങ്കിൽ ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാകുമായിരുന്നു. […]
Read more

ഓറഞ്ച് ക്യാപ് വീണ്ടും വൈഭവിന്‍റെ തലയില്‍; അടിച്ചുകൂട്ടിയത് 680 റൺസ്

ഐപിഎൽ 2026 ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയിരിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തോടെ താരം പട്ടികയിലെ ഒന്നാം സ്ഥാനത്തെത്തി. 15 മത്സരങ്ങളിൽ നിന്ന് 680 റൺസ് നേടിയ വൈഭവ്, 29 പന്തിൽ 97 റൺസ് അടിച്ച ഇന്നിങ്സിലൂടെ സായ് സുദർശനിൽ നിന്ന് ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ചു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സായിക്ക് 652 റൺസാണ് ഉള്ളത്. ഈ സീസണിൽ 55 ബൗണ്ടറികളും 65 […]
Read more

സൂര്യവംശി തിളങ്ങി; സണ്‍റൈസേഴ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ ക്വാളിഫയറിൽ

ന്യൂചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റര്‍ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 47 റണ്‍സിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി 29 പന്തിൽ 97 റണ്‍സ് നേടിയ അര്ധസെഞ്ചുറി ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചു. ധ്രുവ് ജുറെല്‍ 21 പന്തില്‍ 50 റണ്‍സ് നേടിയപ്പോൾ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റണ്‍സും ക്യാപ്റ്റൻ റിയാന്‍ […]
Read more

രാജസ്ഥാനെതിരെ നിർണായക ടോസ് നേടി ഹൈദരാബാദ്

ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായി ഹൈദരാബാദ് ഇറങ്ങിയിട്ടുണ്ട്. പേസർ പ്രഫുൽ ഹിംഗെ ടീമിൽ തിരിച്ചെത്തി. രാജസ്ഥാൻ നിരയിലും മാറ്റമുണ്ടായി, രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തി. ലീഗ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ചാണ് രാജസ്ഥാൻ എലിമിനേറ്ററിന് യോഗ്യത നേടിയത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേ ഓഫ് എത്തിയത്. ആർസിബിയും ഗുജറാത്തും 18 പോയിന്റ് […]
Read more

ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാകിസ്ഥാനെ തകർത്ത് കുതിപ്പുമായി ബംഗ്ലാദേശ്

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ഐസിസി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം 131 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാമതും, 119 പോയിന്റോടെ ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. 104 പോയിന്റോടെ ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. റാങ്കിംഗിൽ വലിയ മാറ്റമായി ബംഗ്ലാദേശ് രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ വെസ്റ്റ് ഇൻഡീസ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും ന്യൂസിലാൻഡ് ആറാം സ്ഥാനത്തുമാണ് […]
Read more

ഐപിഎല്ലിൽ മാറ്റത്തിനൊരുങ്ങി ബിസിസിഐ; മത്സരക്രമം മാറ്റിയേക്കും

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരക്രമത്തിൽ വലിയ മാറ്റം പരിഗണിക്കുന്നതായി റിപ്പോർട്ട്. 2008 മുതൽ തുടരുന്ന മാർച്ച്–മേയ് കാലയളവിലെ ഐപിഎൽ സീസൺ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ സൂചന നൽകി. കടുത്ത വേനൽചൂട്, താരങ്ങളുടെ ശാരീരിക ക്ഷീണം, പരിക്കുകൾ എന്നിവ പരിഗണിച്ചാണ് ഈ നീക്കം. സെപ്റ്റംബർ–ഒക്ടോബർ കാലത്ത് കാലാവസ്ഥ കൂടുതൽ അനുയോജ്യമാകുമെന്നും വിലയിരുത്തുന്നു. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ സീസൺ ഈ സമയത്തായതിനാൽ പരസ്യ വരുമാനം വർധിക്കാനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer