ബംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിൽ നിലവിൽ മികച്ച ഫോമിലുള്ള രണ്ട് ഓപ്പണർമാരുള്ളതിനാലാണ് കൗമാരതാരത്തിന് കാത്തിരിക്കേണ്ടി വന്നതെന്ന് അയ്യർ വ്യക്തമാക്കി.
പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചിരുന്നു. പരമ്പരയിലെ ഒരു മത്സരത്തിൽ പോലും വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ശ്രേയസ് അയ്യർ പറഞ്ഞതിങ്ങനെ: *”അവസരങ്ങൾ തേടിയെത്തുമെന്ന് ഞാൻ വൈഭവിനോട് നിരന്തരം പറയാറുണ്ട്. ചില സമയങ്ങളിൽ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും. നമുക്കിപ്പോൾ മികച്ച രണ്ട് ഓപ്പണർമാരുണ്ട് (സഞ്ജു സാംസണും അഭിഷേക് ശർമയും). ഇതേ കാര്യമാണ് ഞങ്ങൾ വൈഭവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ശ്രേയസ് പറഞ്ഞത്.



