Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്ത്. പരിക്കിനെ തുടര്‍ന്ന് വെല്ലിങ്ടനില്‍ നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഇഷാന് തുടയുടെ അടിഭാഗത്ത് പരിക്കേറ്റത്. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ കഴിഞ്ഞ മത്സരത്തിലും താരമുണ്ടായിരുന്നില്ല. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇഷാന് പകരക്കാരനായി കുമാര്‍ കുശാഗ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ വൈഭവ് സൂര്യവംശി തന്നെയാകും നാളേയും കളിക്കുക. […]
Read more

പവർപ്ലേയിൽ 100 സിക്സറുകൾ, രോഹിതിന്റെ റെക്കോർഡ് വീണു; ചരിത്രമെഴുതി അഭിഷേക്

ഹാമിൽട്ടൺ: ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ഇതോടെ തകർന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനിടയിലാണ് അഭിഷേക് പുതിയ നാഴികക്കല്ല് പിന്നിട്ടത്. ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ മാത്രം കൂടുതല്‍ സിക്‌സറുകളെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. രോഹിത്തിന്റെ പേരിലുണ്ടായിരുന്ന 98 പവര്‍പ്ലേ സിക്‌സറുകള്‍ എന്ന റെക്കോർഡ് ഇനി പഴങ്കഥ. പവര്‍പ്ലേയില്‍ മാത്രം 100 സിക്‌സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാനായി താരം മാറി. ക്‌സറുകള്‍ നേടാനെടുത്ത […]
Read more

വിരാട് കോലിയും രോഹിത് ശർമയും ബുംറയും പുറത്ത്; എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് അജിങ്ക്യ രഹാനെ

മുംബൈ: തനിക്കൊപ്പം കളിച്ചിട്ടുള്ള താരങ്ങളെ ഉൾപ്പെടുത്തി എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കിയാണ് സോണി സ്പോർട്സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ രഹാനെ തന്റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്. മുരളി വിജയിയെയും ശിഖർ ധവാനെയുമാണ് ഓപ്പണർമാരായി രഹാനെ തിരഞ്ഞെടുത്തത്. മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും നാലാം നമ്പറിൽ സച്ചിൻ ടെണ്ടുൽക്കറും ഇടംപിടിച്ചു. വിരാട് കോലിയെ ഒഴിവാക്കിയാണ് നാലാം നമ്പറിൽ […]
Read more

മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. ടീമിന്റെ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്ന പൊള്ളാർഡിന് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. മഹേല ജയവർധനെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ നിയമനം. രണ്ട് ഘട്ടങ്ങളിലായാണ് ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചത്. 2017 മുതൽ 2022 വരെയായിരുന്നു ആദ്യ ഘട്ടം. 2024 മുതൽ 2026 വരെ രണ്ടാം ഘട്ടത്തിലും അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചു. മുംബൈയുടെ അഞ്ച് […]
Read more

രക്ഷകനായി തിലക്; വീണ്ടും ത്രില്ലർ പോരിൽ ഇന്ത്യക്ക് ജയം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് ആവേശ വിജയം. ആതിഥേയരായ കിവീസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലെത്തിയത്. തോറ്റെന്ന പ്രതീതി ഉയര്‍ന്ന മത്സരത്തില്‍, അവസാന ഓവര്‍ വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും തിലക് വര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം തുടക്കത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും, മധ്യനിരയിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഒരു […]
Read more

കിഷന് പകരം വൈഭവ്, വിജയം തുടരാൻ ഇന്ത്യ; രണ്ടാം ടി20 ഇന്ന്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ഇന്ന് ഹാഗ്ലി ഓവലില്‍. ഉച്ചയ്ക്ക് 12:30-നാണ് മത്സരം. കഴിഞ്ഞ കളിയിൽ 226 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യം മറികടന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ പരിക്കേറ്റ ഇഷാന്‍ കിഷന്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഒന്നാം ടി20 മത്സരത്തിനിടയില്‍ താരത്തിന് വലതു തുടയില്‍ പരിക്കേറ്റതാണ് തിരിച്ചടിയായത്. അതോടെ വൈഭവിന് പ്ലേയിങ് ഇലവനില്‍ സാധ്യത കൂടി. ഇഷാന്‍ കിഷന്‍ സാധാരണയായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. അദ്ദേഹം പുറത്തായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിക്ക് […]
Read more

ഇഷാൻ കിഷന് പരിക്ക്, വൈഭവിന് വഴി തെളിയുന്നു; ഓപ്പണിങ്ങിൽ ആരെ മാറ്റും?

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻ‌ഡിനെതിരായ ഒന്നാം ട്വന്റി20യിലെ ഗംഭീര വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിനു തിരിച്ചടിയായി യുവതാരം ഇഷാൻ കിഷന്റെ പരുക്ക്. ആദ്യ മത്സരത്തിനിടെ കാലിന്റെ തുടയ്ക്ക് പരുക്കേറ്റ താരത്തിന് രണ്ടാം മത്സരം നഷ്ടമാകും. ഡോക്ടർമാർ ഇഷാന്റെ ആരോഗ്യ നില സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ആദ്യ മത്സരത്തിൽ മൂന്നു പന്തുകൾ നേരിട്ട ഇഷാന്‍ ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു. ഇഷാന് പരുക്കേറ്റതോടെ രണ്ടാം മത്സരത്തിൽ കൗമാര താരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്താനുള്ള വഴി തെളിഞ്ഞു. ഇഷാനു […]
Read more

തകർത്തടിച്ച് സഞ്ജുവും അയ്യരും ധിറും; കിവികളെ പറത്തി ഇന്ത്യൻ ജയം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ത്രില്ലര്‍ വിജയവുമായി ഇന്ത്യ. റെക്കോർഡ് റൺ ചേസോടെയാണ് ഇന്ത്യൻ ജയം. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മിന്നും തുടക്കം നല്‍കി. ഇടയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണ് ഇന്ത്യ പരുങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും നമാന്‍ ധിറും ചേര്‍ന്നു ടീമിനെ ഒടുവില്‍ വിജയത്തിലെത്തിച്ചു. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് […]
Read more

ഇന്ത്യക്ക് ജയിക്കാന്‍ വേണം 226; അടിക്ക് തിരിച്ചടിയുമായി സഞ്ജുവും അഭിഷേകും

ക്രൈസ്റ്റ്ചര്‍ച്ച്: ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ 226 റണ്‍സ് വിജയ ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് അടിച്ചെടുത്തു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനിറങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് അവസാന ഓവറുകളിൽ അടികൊണ്ടു. കിവികള്‍ക്കായി ബാറ്റിങിനെത്തിയ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് അര്‍ധ സെഞ്ച്വറി നേടി. താരത്തിന്റെ […]
Read more

ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് പരീക്ഷണം; ശ്രേയസ് അയ്യർക്കും സംഘത്തിനും നിർണായക പോരാട്ടം

ക്രൈസ്റ്റ്ചർച്ച്‌: ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം ശ്രേയസ് അയ്യർ ആദ്യമായി ടീമിനെ നയിച്ചത് അയർലൻഡിനെതിരെയായിരുന്നു. ട്വന്റി20 പരമ്പരയിൽ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് അന്ന് തോൽവി നേരിടേണ്ടിവന്നു. പിന്നാലെ ഇംഗ്ലണ്ടിലെത്തിയ ടീമിന് അവിടെയും പരമ്പര അടിയറവെക്കേണ്ടിവന്നു. എന്നാൽ സിംബാബ്‌വേയ്ക്കും അഫ്ഗാനിസ്താനുമെതിരെ ഏകപക്ഷീയമായ പരമ്പര വിജയങ്ങൾ സ്വന്തമാക്കി ഇന്ത്യ തിരിച്ചെത്തി. സ്വന്തം നാട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര 2-2ന് സമനിലയിലായതോടെ ഇനി അയ്യർക്കും സംഘത്തിനും മുന്നിലുള്ളത് ന്യൂസീലൻഡ് പരീക്ഷണം. ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix