ഹാമിൽട്ടൺ: ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. മുന്‍ നായകന് രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ഇതോടെ തകർന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനിടയിലാണ് അഭിഷേക് പുതിയ നാഴികക്കല്ല് പിന്നിട്ടത്. ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ മാത്രം കൂടുതല്‍ സിക്സറുകളെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. രോഹിത്തിന്റെ പേരിലുണ്ടായിരുന്ന 98 പവര്‍പ്ലേ സിക്സറുകള്‍ എന്ന റെക്കോർഡ് ഇനി പഴങ്കഥ. പവര്‍പ്ലേയില്‍ മാത്രം 100 സിക്സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാനായി താരം മാറി.
ക്സറുകള് നേടാനെടുത്ത പന്തുകളുടെ എണ്ണവും റെക്കോർഡാണ്. അന്താരാഷ്ട്ര ടി20യില്‍ 7.77 പന്തുകളില്‍ നിന്ന് ഒരു സിക്സര്‍ എന്ന കണക്കിലാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് 17.05 പന്തുകള്‍ കൂടുമ്പോള്‍ മാത്രമാണ് ഒരു സിക്സര്‍ നേടാന്‍ കഴിഞ്ഞിരുന്നത്. 97 സിക്സറുകളുമായി ന്യൂസിലന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്. കലണ്ടര്‍ വര്‍ഷം 1,000 ടി20 റണ്‍സെന്ന നേട്ടവും ശനിയാഴ്ച അഭിഷേക് സ്വന്തമാക്കി.




