Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

KCL കലാശപ്പോര് ഇന്ന്; കാലിക്കറ്റും തൃശ്ശൂർ ടൈറ്റൻസും ഏറ്റുമുട്ടും

തിരുവനന്തപുരം: ആവേശകരമായ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ കലാശപ്പോര് ഇന്ന്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. ആലപ്പി റിപ്പിൾസിനെ 36 റൺസിന് തകർത്താണ് കാലിക്കറ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ 8 വിക്കറ്റിന് 182 റൺസെടുക്കാനേ […]
Read more

സച്ചിനെ പോലെ ദീർഘമായൊരു കരിയർ വേണം; വൈഭവിന് വേണ്ടി സ്പെഷ്യൽ പ്ലാനുമായി BCCI

മുംബൈ: പതിനഞ്ചുകാരനായ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുമായി ബിസിസിഐ. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ പാത പിന്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ദീർഘകാലം തിളങ്ങാൻ വൈഭവിനെ പ്രാപ്തനാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. മുംബൈയിൽ നടന്ന ബിസിസിഐയുടെ ഉന്നതതല അവലോകന യോഗത്തിലാണ് വൈഭവിന്റെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾ നടന്നത്. വൈഭവ് സൂര്യവംശിയെപ്പോലുള്ള പ്രതിഭകൾ രാജ്യത്തിനായി സച്ചിനെപ്പോലെയോ മുൻകാല ഇതിഹാസങ്ങളെപ്പോലെയോ ദീർഘകാലം സേവനം ചെയ്യണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്ന് സൈകിയ […]
Read more

പ്രായത്തട്ടിപ്പ് കണ്ടെത്തൽ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് രണ്ട് വർഷം വിലക്ക്

മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം രോഹിത് യാദവിന് ബിസിസിഐ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിസിസിഐയുടെ നടപടി. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ ഉൾപ്പെട്ട ലെഗ് സ്പിന്നറാണ് രോഹിത്. വിലക്ക് സംബന്ധിച്ച് ബിസിസിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും അറിയിച്ചിട്ടുണ്ട്. ബിസിസിഐ നടത്തിയ പ്രായ പരിശോധനയിലാണ് രോഹിതിന്റെ തിരിച്ചറിയൽ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയത്. 2014ൽ ബംഗാൾ […]
Read more

ഹിറ്റ്മാൻ തുടരുമോ? ഒടുവില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻ നായകൻ രോഹിത് ശർമ്മ തുടരാനുള്ള സാധ്യതകൾ ശക്തമാകുന്നു. രോഹിതിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ രംഗത്തെത്തിയതോടെ താരത്തിന്റെ ഏകദിന വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ചെങ്കിലും രോഹിതിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചിട്ടില്ലെന്നും താരം ഏകദിനത്തിൽ തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ അവലോകന യോഗത്തിന് ശേഷമാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. അജിത് അഗാർക്കറുടെ […]
Read more

സെഞ്ച്വറിയുമായി സ്മൃതി; ഹോങ്കോങ്ങിനെ ചുരുട്ടിക്കെട്ടി ഇന്ത്യന്‌‍ വനിതകൾ സെമിയിലേക്ക്

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ഹോങ്കോങിന്റെ മറുപടി വെറും 56 റൺസിൽ അവസാനിച്ചു. 137 റൺസിന്റെ വൻ ജയം. സ്‌കോർ: ഇന്ത്യ – 5ന് 193 (20 ഓവർ). ഹോങ്കോങ് 16.2 ഓവറിൽ 56ന് ഓൾ ഔട്ട്. സ്മൃതി മന്ധാനയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ […]
Read more

ഏഷ്യൻ ഗെയിംസ്; ടീമിന്റെ പരിശീലകനായി വിവിഎസ് ലക്ഷ്മൺ

മുംബൈ: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. വ്യാഴാഴ്ച കായിക മന്ത്രാലയം അംഗീകരിച്ച പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും പട്ടികയിലാണ് ലക്ഷ്മണിന്റെ നിയമനം വ്യക്തമാക്കിയത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് നടക്കുക. ആകെ 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സ്ഥിരം പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് […]
Read more

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്ക് ഇടമില്ല; ചരുക്കപ്പട്ടിക തയാറാക്കി ബിസിസിഐ

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബി.സി.സി.ഐ. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകൾക്ക് പുറമെ അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ന്യൂസിലൻഡിലെ പേസിനെ അനുകൂലിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ടീം മാനേജ്മെന്റ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, […]
Read more

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെസിഎ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക, ടൂറിസം മേഖലകളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). സ്വകാര്യ പങ്കാളിത്തത്തോടെ ആദ്യഘട്ടത്തിൽ 1,500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നതായി കെസിഎ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വിനോദ മേഖലകളിലെ പ്രമുഖ നിക്ഷേപകരെ ഉൾപ്പെടുത്തി ഈ മാസം 11ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. പദ്ധതിയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരിൽ നിന്ന് കെസിഎ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങൾ കാണാനുള്ള വേദികൾ എന്നതിലുപരി സ്റ്റേഡിയങ്ങളെ […]
Read more

ഐസിസി ടെസ്റ്റ് റാങ്കിങ്; നേട്ടം കൊയ്ത് ദേവ്ദത്ത് പടിക്കൽ

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. രണ്ട് ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറി ഉൾപ്പെടെ 328 റൺസ് നേടിയ പടിക്കൽ ബാറ്റിങ് റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54-ാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രമാണ് നേടാനായത് എന്നതിനാൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഒൻപതാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റർമാരിൽ വിക്കറ്റ് കീപ്പർ ബാറ്റർ […]
Read more

ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ച് ആകില്ല; ഓഫർ നിരസിച്ച് മൈക്കൽ ഹസി

സിഡ്നി: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് കോച്ചാകാനുള്ള അവസരം നിരസിച്ച് ഓസ്‌ട്രേലിയയുടെ മുൻ താരം മൈക്കൽ ഹസി. ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നതിന് പകരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി പ്രവർത്തിക്കാനാണ് 51-കാരനായ ഹസിയുടെ തീരുമാനം. അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയക്ക് ഹസിയുടെ തീരുമാനം വലിയ ആത്മവിശ്വാസം നൽകുന്നതാണ്. അതേസമയം, ഹസിയെ സപ്പോർട്ടിങ് സ്റ്റാഫിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്‌ലെമിങ്ങിന് പകരക്കാരനെ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ മാസം ഇംഗ്ലണ്ടിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix