Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം; ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27ന് നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. Ticketgenie.in പ്ലാറ്റ്‌ഫോമിലൂടെ ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഫിനസ് ഗ്രൂപ്പ് എം.ഡിയും കേരള ക്രിക്കറ്റ് ലീഗ് (KCL) ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസിന്റെ ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപ്പന നിർവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് […]
Read more

ഒറ്റ സെഞ്ച്വറിയിൽ 3 റെക്കോർഡുകൾ തൂക്കി അഭിഷേകിന്റെ താണ്ഡവം

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ സംഹാര താണ്ഡവമാടിയ അഭിഷേക് ശര്‍മ ടി20യില്‍ പുതിയ ചരിത്രമെഴുതി. മത്സരത്തില്‍ 30 പന്തില്‍ സെഞ്ച്വറിയിലെത്തി താരം റെക്കോര്‍ഡുകളും സ്വന്തമാക്കി. 11 സിക്‌സും 9 ഫോറും സഹിതം അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായായിരുന്നു മടക്കം. ഒരു അന്താരാഷ്ട്ര ടി20 പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി അഭിഷേക് മാറി. മാത്രമല്ല തന്റെ മൂന്നാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി കണ്ടെത്തിയ അഭിഷേക് അന്താരാഷ്ട്ര ടി20യില്‍ അതിവേഗം […]
Read more

റിഷഭ് പന്തിന് പുതിയ ചുമതല; ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റൻ

ശ്രീനഗർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സെലക്ഷൻ കമ്മിറ്റിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 1 മുതൽ 5 വരെ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിലാണ് ഇറാനി കപ്പ് മത്സരം നടക്കുക. 2025-26 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കാശ്മീരാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ […]
Read more

മൂന്നാം ടി20 ഇന്ന്; വൈഭവ് ഇറങ്ങിയേക്കും, പുറത്തിരിക്കുക സഞ്ജുവോ അഭിഷേകോ?

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ന്യൂഡൽഹിയിൽ. പരമ്പര സ്വന്തമാക്കിയേ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു പതിനഞ്ചുകാരനു വേണ്ടിയാണ്- വൈഭവ് സൂര്യവംശി! ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവ് ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ, സഞ്ജു സാംസണിനോ അഭിഷേക് ശർമയ്ക്കോ പുറത്തിരിക്കേണ്ടിവരും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയതിനാൽ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. മറുവശത്ത്, ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ തോൽവികൾ ഏൽപിച്ച […]
Read more

6, 4, 4, 6…. 22 പന്തിൽ 57, വിമർശകരുടെ വായടപ്പിച്ച് സഞ്ജു; പരമ്പര സ്വന്തം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കിടിലന്‍ ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണ്‍ തകർത്താടിയപ്പോൾ ഇന്ത്യക്ക് ജയവും പരമ്പരയും സ്വന്തം. വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്. താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്‌സും സഹിതം 57 റണ്‍സ് അടിച്ചുകൂട്ടി. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയില്‍ എത്തി. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്‍കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി. ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം […]
Read more

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടിക്കറ്റ് വിൽപന 17ന് തുടങ്ങും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17ന് ആരംഭിക്കും. തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം. TicketGenie.in പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലായാണ് […]
Read more

ലക്ഷ്യം പരമ്പര; അഫ്​ഗാനെതിരായ രണ്ടാം ടി20 ഇന്ന്

ന്യൂഡല്‍ഹി: ആദ്യ മത്സരത്തിലെ അനായാസ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ശ്രേയസ് അയ്യരും സംഘവും ഇന്ന് രണ്ടാം ടി20 മത്സരത്തിൽ അഫ്​ഗാനിസ്ഥാനെ നേരിടാൻ ഇറങ്ങുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഓപ്പണര്‍ അഭിഷേക് ശര്‍മ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസമാണ്. ആദ്യ കളിയില്‍ താരം തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ കളം നിറഞ്ഞിരുന്നു. എന്നാല്‍ മലയാളി താരം സഞ്ജു […]
Read more

അഫ്ഗാനെതിരായ രണ്ടാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇറങ്ങും. ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്. ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ടി20 പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷം അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് കാര്യമായ സംഭാവന നൽകാനായില്ല. എട്ട് പന്തിൽ 10 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ രണ്ടാം മത്സരത്തിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ […]
Read more

മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ; വീണ്ടും വിവാദം

ദുബായ്: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് ഹര്‍മന്‍പ്രീത് കൗറും സംഘവും എട്ടാം കിരീടം ചൂടിയെങ്കിലും, വിജയികള്‍ക്കുള്ള ട്രോഫി ഇന്ത്യൻ ടീം സ്വീകരിച്ചിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നതാണ് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്. മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് […]
Read more

21 ടെസ്റ്റിൽ 16 തോൽവി; പാകിസ്ഥാൻ ക്രിക്കറ്റിൽ തകർച്ച തുടരുന്നു

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലേക്ക് വീണിരിക്കുകയാണ്. പരമ്പരയ്ക്കിടെ കൂട്ടത്തോടെയുള്ള പുറത്താക്കലുകളും പരിശീലക മാറ്റങ്ങളും നടന്നതിനിടെയാണ് ടീമിന്റെ ദയനീയ പ്രകടനം. അരങ്ങേറ്റക്കാരനായ റാസുള്ളയുടെ പ്രകടനം മാത്രമാണ് നിരാശജനകമായ പര്യടനത്തിൽ പാകിസ്ഥാന് നേരിയ ആശ്വാസമായത്. കഴിഞ്ഞ 50 വർഷത്തിനിടെ ഇംഗ്ലണ്ട് സന്ദർശിച്ച പാകിസ്ഥാന്റെ ഏറ്റവും മോശം ടീമെന്നാണ് വിലയിരുത്തൽ. പരിശീലകരെ മാറ്റുന്ന പതിവ് തുടരുന്നതിനിടെ ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും ബൗളിങ് കോച്ച് ഉമർ ഗുലിനെയും സ്ഥാനങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix