Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

കളി മുടക്കി മഴ, മത്സരം ഉപേക്ഷിച്ചു; ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ കളിക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചു. അഫ്ഗാന്‍ പുറത്താകുകയും ചെയ്തു. സീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു റിസൾട്ട്. റാങ്കിങില്‍ അഫ്ഗാനേക്കാള്‍ മുന്നിലുള്ള ടീമായതാണ് ഇന്ത്യക്ക് സെമിയിലേക്ക് നേരിട്ട യോഗ്യത കിട്ടാന്‍ കാരണമായത്. സെമിയില്‍ ശ്രീലങ്കയോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ ഒന്നിനാണ് സെമി പോരാട്ടം. കനത്ത മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ചെയ്യാന്‍ പോലും […]
Read more

സെഞ്ചുറികളുമായി കിംഗ് കോലിയും ഗില്ലും; കാര്യവട്ടത്ത് വിന്‍ഡീസിനെ അടിച്ചുപറത്തി ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ഗിൽ 108 പന്തിൽ 110 റൺസെടുത്തപ്പോൾ വിരാട് കോലി 88 […]
Read more

ലോകകപ്പ് ഒരുക്കങ്ങൾക്ക് തുടക്കം; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ബൗളിങ്ങിൽ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. 2027ലെ ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതിന്റെ ആദ്യപടിയായാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയെ ഇന്ത്യ കാണുന്നത്. നമൻ ധിർ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു. ലോകകപ്പിന് മുമ്പ് ഇന്ത്യ ഇനി 14 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിക്കുക. അതിനാൽ പരമ്പര ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും നിർണായകമാണ്. രോഹിത് ശർമയും വിരാട് കോലിയും ലോകകപ്പിന് ശേഷം വിരമിച്ചേക്കുമെന്ന വിലയിരുത്തലുകൾക്കിടെ, ഇരുവരുടെയും കേരളത്തിലെ അവസാന […]
Read more

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മത്സരം; സ്റ്റേഡിയം പ്രവേശനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരദിവസം രാവിലെ എട്ട് മണി മുതൽ ടിക്കറ്റ് ജീനി ആപ്പിൽ പ്രത്യേക ക്യുആർ കോഡ് ലഭിക്കും. സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷമായിരിക്കും പ്രവേശനം. പ്രിന്റ് ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കും ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും പ്രവേശനം അനുവദിക്കുക. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും […]
Read more

ലോകകപ്പ് ഒരുക്കങ്ങൾക്ക് തുടക്കം; കാര്യവട്ടത്ത് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം

തിരുവനന്തപുരം: ഒരു വർഷം മാത്രം അകലെയുള്ള ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് കാര്യവട്ടത്ത് ഞായറാഴ്ച തുടക്കമാകും. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം ആരംഭിക്കുക. 2027ലെ ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതിന്റെ ആദ്യപടിയായാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയെ കാണുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ഇനി 14 ഏകദിന മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നിവർക്കൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും […]
Read more

ഒരു മത്സരത്തിന് 4.85 കോടി? ഇന്ത്യൻ ടീമിന്റെ ടൈറ്റിൽ സ്‌പോൺസറായി മുത്തൂറ്റ്

മുംബൈ: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻ കോർപ്. 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് കരാർ. കാര്യവട്ടത്ത് നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് കരാർ തുടങ്ങുന്നത്. 2028 മാർച്ചിൽ കരാർ അവസാനിക്കും. ഒരു മത്സരത്തിന് 4.85 കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻ […]
Read more

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം; കരീബിയൻ പട തിരുവനന്തപുരത്തെത്തി

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി കരീബിയൻ ടീം തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്തംബർ 27 ഞാ‍യറാഴ്ച നടക്കുന്ന ആദ്യ പോരാട്ടത്തിനായി ഷായ് ഹോപ്പ് നയിക്കുന്ന ‍വെസ്റ്റ് ഇൻഡീസ് ‍ടീമിൽ 15 അം​ഗങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. ജസ്റ്റിൻ ഗ്രീവ്സ്, ഷമർ ജോസഫ്, അൽസാരി ജോസഫ്, ഷെർഫാൻ റൂഥർഫോർഡ് തുടങ്ങിയവരെല്ലാം വിൻഡീസ് നിരയിലുണ്ട്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, […]
Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ തകർത്ത് വനിതാ ക്രിക്കറ്റ് ടീം

കൊറോഗി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. സ്മൃതി മന്ദാന, ഷഫാലി വർമ്മ, റിച്ചാ ഘോഷ് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിനൊപ്പം ഇന്ത്യൻ സ്പിന്നർമാരുടെ മികച്ച ബൗളിങ്ങുമാണ് വിജയത്തിന് വഴിയൊരുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.4 ഓവറിൽ 69 […]
Read more

അടിമുടി വിറപ്പിച്ച് ജപ്പാൻ! ഇന്ത്യൻ ജയം വെറും 2 റൺസിന്

സാനോ: ചരിത്ര പോരാട്ടത്തില്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ച് കീഴടങ്ങി ജപ്പാന്‍. മഴ ഏറെ സമയം അപഹരിച്ചപ്പോള്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ് പോരാട്ടം 5 ഓവര്‍ മാത്രമാണ് അരങ്ങേറിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. 5 ഓവറില്‍ ഇന്ത്യയെ 32 റണ്‍സ് മാത്രമെടുക്കാനേ ജപ്പാന്‍ അനുവദിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും സിക്‌സും അടിച്ചില്ല. രണ്ട് ഫോറുകള്‍ മാത്രമാണ് ഇന്ത്യ നേടിയത്. അതിലൊന്ന് സഞ്ജുവും മറ്റൊന്ന് ക്യാപ്റ്റൻ അയ്യരും. 16 റണ്‍സെടുത്ത അയ്യരാണ് ടോപ് സ്‌കോറര്‍. […]
Read more

ചരിത്ര പോരിൽ ശ്രേയസിന് ടോസ്; ജപ്പാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും

സാനോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരിനിറങ്ങും മുന്‍പ് ഇന്ത്യന്‍ പുരുഷ ടി20 ടീം മറ്റൊരു ചരിത്ര പോരിന് ഇന്നിറങ്ങും. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും ജപ്പാനും നേർക്കുനേർ വരുന്ന പോരിൽ ടോസ് നേടിയ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ടോസും വൈകിയിരുന്നു. അതിനാൽ 5 ഓവർ മത്സരമാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസിന് മുന്‍പുള്ള പരിശീലന മത്സരമെന്ന നിലയിലാണ് പോരാട്ടം. കളിക്ക് മഴ ഭീഷണിയുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix