Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

തകര്‍ത്താടി അഭിഷേകും തിലകും; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല

ടോക്കിയോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ഇതോടെ പാകിസ്ഥാന് 212 റൺസാണ് ഇന്ത്യ വിജയലക്ഷ്യമായി നൽകിയത്. ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും തിലക് വർമ്മയുമാണ് തിളങ്ങിയത്. 28 പന്തിൽ 61 റൺസെടുത്ത അഭിഷേക് ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. 22 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത തിലക് വർമ്മ നാല് […]
Read more

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുകയെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36-കാരനായ ചഹാലിന്റെ തീരുമാനം. അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുമെന്നും ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് ചഹാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി മിഡിൽസെക്സിനെതിരെ ലോർഡ്സിൽ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരമെന്നും […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മഴ ഭീഷണി

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് നാളെ കളമൊരുങ്ങും. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 45 റൺസിന് പുറത്താക്കി. മറ്റൊരു സെമിഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ഷാഹിബ്സാദ ഫർഹാനാണ് പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങുന്ന പാകിസ്ഥാൻ […]
Read more

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ മാറ്റം, വാഷിംഗ്ടൺ സുന്ദറിന് വിശ്രമം

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരം പഞ്ചാബിന്റെ ബാറ്റിംഗ് ഓൾറൗണ്ടർ നമൻ ധിറിനെ ടീമിൽ ഉൾപ്പെടുത്തി. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനം മുന്നിൽ കണ്ടാണ് വാഷിംഗ്ടൺ സുന്ദറിന് വിശ്രമം അനുവദിക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം. അഞ്ച് ടി20 മത്സരങ്ങൾ, അഞ്ച് ഏകദിനങ്ങൾ, […]
Read more

ഏകദിന ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7ന് ഓസ്ട്രേലിയയ്‌ക്കെതിരെ

കേപ് ടൗൺ: അടുത്ത വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ 7ന് കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2023 ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ നേർക്കുനേർ എത്തും. കേപ് ടൗണിൽ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ രണ്ടാം മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഒക്ടോബർ 10ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് […]
Read more

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിൽ പ്രസിദ്ധ് കൃഷ്ണ കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

മുള്ളൻപൂർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. പരിക്കേറ്റതിനെ തുടർന്ന് പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ അവസാന മത്സരത്തിൽ നിന്ന് ഒഴിവാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് പ്രസിദ്ധിന് പരിക്കേറ്റത്. മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ താരം 45 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പരിക്ക് സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് പ്രസിദ്ധ് വിധേയനാകുമെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാംശു കോട്ടക് അറിയിച്ചു. നിലവിൽ താരം മെഡിക്കൽ സംഘത്തിന്റെ […]
Read more

ടൈം മാഗസിന്‍റെ 100 ഭാവിതാരങ്ങളുടെ പട്ടികയിൽ ഇടം നേടി വൈഭവ് സൂര്യവംശി

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഗോള അംഗീകാരം. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2026ലെ ടൈം100 നെക്സ്റ്റ് പട്ടികയിൽ വൈഭവ് ഇടം നേടി. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 15കാരനായ വൈഭവ്. വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പട്ടികയിലെ ‘ഫെനോം’ വിഭാഗത്തിലാണ് വൈഭവ് ഇടം നേടിയത്. ലോക കായികരംഗത്തെ ഏറ്റവും ആവേശകരമായ യുവ പ്രതിഭകളിലൊരാളായാണ് ടൈം മാഗസിൻ […]
Read more

രണ്ടക്കം കടന്നത് ഒരേയൊരു താരം, ലങ്കയെ 45 റണ്‍സിൽ എറിഞ്ഞൊതുക്കി ഇന്ത്യ

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ 45 റൺസിന് ഓൾഔട്ടായി. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ ലങ്കൻ ബാറ്റിങ് നിര പൂർണമായും തകർന്നു. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലങ്കൻ നിരയിൽ […]
Read more

മറ്റാർക്കുമില്ല, ഏകദിനത്തിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഗുവാഹത്തി: ഏകദിന ക്രിക്കറ്റിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ ഇതിഹാസവും മുൻ നായകനുമായ രോഹിത് ശർമ. ഏതെങ്കിലും ഒരു രാജ്യത്ത് 200 സിക്സുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ‘ഹിറ്റ്മാൻ’ സ്വന്തമാക്കിയത്. ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് രോഹിതിന്റെ ഈ നേട്ടം. ഇതോടെ ഇന്ത്യയിൽ മാത്രം രോഹിത്തിന്റെ ഏകദിന സിക്സറുകളുടെ എണ്ണം 200 കടന്നു. ആകെ 363 സിക്സുകളാണ് രോഹിത് ഏകദിനത്തിൽ പായിച്ചിട്ടുള്ളത്. ഒരു രാജ്യത്ത് 147 ഏകദിന സിക്സറുകൾ നേടിയിട്ടുള്ള […]
Read more

ഗില്ലിന്റെ ഇരട്ട സെഞ്ചുറി; വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെയും രോഹിത് ശർമയുടെ സെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. 43.3 ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 133 പന്തിൽ പുറത്താകാതെ 223 റൺസെടുത്ത ഗില്ലാണ് ഇന്ത്യൻ വിജയത്തിന്റെ പ്രധാന ശിൽപി. 26 ഫോറും എട്ട് സിക്‌സും ഉൾപ്പെട്ടതായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix