Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഇന്ത്യ എ; ഓസ്ട്രേലിയക്കെതിരെ കൂറ്റൻ തോല്‍വി

പുതുച്ചേരി: ഓസ്ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 69 റൺസിന്റെ തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഓസ്ട്രേലിയ എ സ്വന്തമാക്കി. ഓസീസ് ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.2 ഓവറിൽ 206 റൺസിന് ഓൾഔട്ടായി. ജോഷ് ഫിലിപ്പിന്റെയും (58) സാം കോൺസ്റ്റാസിന്റെയും (67) അർധസെഞ്ചുറികളാണ് ഓസ്ട്രേലിയൻ ഇന്നിങ്‌സിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. നിശ്ചിത 50 ഓവറിൽ 49.5 ഓവർ ബാറ്റ് […]
Read more

ടി20യില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം നിര്‍ണായകമായേക്കും; ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ റാഞ്ചിയിലെ കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈർപ്പവും നിർണായകമായേക്കും. നഗരത്തിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ ടോസ് നേടുന്ന ടീമിന് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെ ഗ്രൗണ്ടിൽ ഈർപ്പം അനുഭവപ്പെട്ടതായും ഇത് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബൗളർമാർക്ക് വെല്ലുവിളിയാകാമെന്നുമാണ് വിലയിരുത്തൽ. ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിലും ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി മുന്നേറാനാണ് […]
Read more

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്; സഞ്ജുവിന് നിർണായക പോരാട്ടം

റാഞ്ചി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യ പരമ്പരയിൽ ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, തിരിച്ചടിച്ച് പരമ്പരയിൽ ഒപ്പമെത്താനുള്ള ഒരുക്കത്തിലാണ് വെസ്റ്റ് ഇൻഡീസ്. ലഖ്‌നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യ 32 പന്തുകൾ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നിരുന്നു. വെസ്റ്റ് ഇൻഡീസിനെ 171 റൺസിൽ ഒതുക്കിയ ഇന്ത്യക്ക് […]
Read more

ടി20 പരമ്പരയ്ക്ക് മുമ്പ് കിവീസിന് തിരിച്ചടി; മാർക്ക് ചാപ്മാനും സാക് ഫൗൾക്‌സും പുറത്ത്

വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് പ്രമുഖ താരങ്ങളായ മാർക്ക് ചാപ്മാനും സാക് ഫൗൾക്‌സിനും പരമ്പര നഷ്ടമാകും. ന്യൂസിലൻഡ് ക്രിക്കറ്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പകരക്കാരായി ഓൾറൗണ്ടർ ജോഷ് ക്ലാർക്‌സനെയും പേസർ ബ്ലെയർ ടിക്‌നറെയും ടീമിൽ ഉൾപ്പെടുത്തി. യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് മാർക്ക് ചാപ്മാന് ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റത്. ഇതോടെ ഇന്ത്യക്കെതിരായ ടി20 മത്സരങ്ങളിൽ താരത്തിന് കളിക്കാനാകില്ല. എന്നാൽ, തുടർന്നുള്ള അഞ്ച് മത്സരങ്ങളടങ്ങിയ […]
Read more

രഞ്ജി ട്രോഫി: ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; വിഷ്ണു വിനോദ് ക്യാപ്റ്റൻ

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിനെ നയിക്കുക. ഈ മാസം 11 മുതൽ 14 വരെ ജംഷഡ്പൂരിൽ ഝാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവതാരങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ശക്തമായ ടീമിനെയാണ് കേരളം അണിനിരത്തുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയവർ ബാറ്റിങ് നിരയ്ക്ക് കരുത്തേകും. എം.ഡി. നിധീഷ്, ഈഡൻ ആപ്പിൾ ടോം, ബേസിൽ […]
Read more

‘ബുംറയ്‌ക്കൊപ്പം പന്തെറിയാൻ ഭുവി’; ലോകകപ്പിൽ തിരിച്ചുവരും

ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വരാനിരിക്കുന്ന ലോകകപ്പിൽ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വർ കുമാർ ഇന്ത്യക്കായി പുതിയ പന്തെറിയുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ ഇന്ത്യൻ സ്പിന്നറുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നടത്തിയ മികച്ച പ്രകടനമാണ് 36കാരനായ ഭുവനേശ്വറിന് വീണ്ടും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. […]
Read more

ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഇന്ത്യ

ലഖ്‌നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റൻ ശ്രേയസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏകദിന പരമ്പരയ്ക്ക് പിന്നാലെ നമൻ ദിർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടില്ല. ഇതോടെ സഞ്ജു സാംസൺ തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്പിന്നർ […]
Read more

IPL 2027; ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയുമായി വർഷങ്ങളായി വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് ഗാംഗുലി ആദ്യമായി ഡൽഹിയുടെ ഹെഡ് കോച്ച് സ്ഥാനത്തെത്തുന്നത്. 2019ൽ ഉപദേഷ്ടാവായാണ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസുമായി ചേർന്നത്. പിന്നീട് പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനാകുന്നത് അദ്ദേഹത്തിന്റെ ആദ്യ അവസരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ […]
Read more

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലഖ്നൗവിൽ

ലഖ്നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും വിൻഡീസിനെ നേരിടുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീർക്കുകയാണ് വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം. ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ തുടരുമെന്നാണ് സൂചന. ടീമിന്റെ ബാറ്റിങ് നിരയിൽ അഭിഷേക് ശർമ, […]
Read more

മുംബൈ രഞ്‌ജി ട്രോഫി; സ്‌ക്വാഡിൽ സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല

മുംബൈ: രഞ്ജി ട്രോഫിയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ ടി20 താരം സൂര്യകുമാർ യാദവിന് മുംബൈ ടീമിൽ ഇടമില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള 16 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചത്. ഒക്ടോബർ 11നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ 18 മാസമായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സൂര്യകുമാറിന് രഞ്ജി ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാറിന്റെ വിശദീകരണം. പരിക്കിനെ തുടർന്ന് മുൻ നായകനും ഓൾറൗണ്ടറുമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix