Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹർഷിത് റാണയെ വിടാതെ പാക് താരങ്ങൾ; പുറത്തായതിന് പിന്നാലെ രോഷപ്രകടനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: ഇന്ത്യ എ–പാകിസ്ഥാൻ എ മത്സരത്തിനിടെ വീണ്ടും കളിക്കളത്തിൽ വാക്‌പോര്. ഇന്ത്യൻ പേസർ ഹർഷിത് റാണ പുറത്തായതിന് പിന്നാലെ പാക് താരങ്ങൾ നടത്തിയ രൂക്ഷമായ പ്രതികരണം ചർച്ചയാകുന്നു. ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് 2026 ടൂർണമെന്റിലെ മത്സരത്തിനിടെയാണ് സംഭവം.ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നുള്ള ബാറ്റിങ്ങിനിടെ 45-ാം ഓവറിലാണ് ഹർഷിത് റാണ പൂജ്യത്തിന് പുറത്തായത്. മുഹമ്മദ് ഇമ്രാൻ റന്ധാവയുടെ പന്തിൽ പുറത്തായ റാണ മടങ്ങുന്നതിനിടെ പാക് സ്പിന്നർ സൂഫിയാൻ മുഖീം താരത്തോട് രൂക്ഷമായി സംസാരിക്കുകയായിരുന്നു. പിന്നാലെ മറ്റു പാക് താരങ്ങളും റാണയ്ക്ക് നേരെ തിരിഞ്ഞു.

സംഘർഷാവസ്ഥ രൂക്ഷമായതോടെ പാക് താരം അലി റാസ ഇടപെട്ട് സൂഫിയാനെ പിന്തിരിപ്പിച്ചു. അമ്പയർമാരും ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ്മയും പാക് ക്യാപ്റ്റൻ അബ്ദുൾ സമദും ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. ഇതിനിടെ സൂഫിയാൻ തിലക് വർമ്മയോടും തർക്കത്തിലേർപ്പെട്ടതായി ദൃശ്യങ്ങളിൽ കാണാം.മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും ഹർഷിത് റാണയും പാക് താരങ്ങളും തമ്മിൽ വാക്‌പോര് നടന്നിരുന്നു. പാക് ഓപ്പണർ ഷമൈൽ ഹുസൈനെ പുറത്താക്കിയതിന് പിന്നാലെ റാണ നടത്തിയ ആംഗ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ 313 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 265 റൺസിന് പുറത്തായി. തിലക് വർമ്മയുടെ സെഞ്ചുറിയും അഭിഷേക് ശർമ്മയുടെ 70 റൺസും ഇന്ത്യയെ വിജയത്തിലെത്തിച്ചില്ല. 48 റൺസിനായിരുന്നു പാകിസ്ഥാന്റെ ജയം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix