കൊച്ചി: കേരള ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിനെത്തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തുടർന്നുവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ. കോടതി വിധി പുറത്തുവന്നതോടെ സമരപന്തലിൽ വിദ്യാർത്ഥികളുടെ വൈകാരിക നിമിഷങ്ങളായിരുന്നു. “ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല” എന്നായിരുന്നു സസ്പെൻഷനെതിരെ സമരം ചെയ്ത വിദ്യാർഥികളുടെ ആദ്യ പ്രതികരണം.
വൈസ് ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. “മാപ്പുമില്ല, ഒരു കോപ്പുമില്ല” എന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സമരരംഗത്തുണ്ടായിരുന്ന വിദ്യാർഥികൾ അവകാശപ്പെട്ടു.
അതേസമയം, ഹൈക്കോടതി വിധിയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മറുപടി.


