Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങൽ; ലഖ്‌നൗവിന് മുന്നിൽ മുട്ടുകുത്തി സി എസ് കെ

ലക്നൗ: ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്കോറര്‍. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം […]
Read more

ഓവര്‍ട്ടന് പകരം ദക്ഷിണാഫ്രിക്കന്‍ താരം ചെന്നൈയില്‍; ആരാണ് ഡിയാന്‍ ഫോറസ്റ്റര്‍

ചെന്നൈ: പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടനു പകരം ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഡിയാന്‍ ഫോറസ്റ്ററാണ് ഓവര്‍ടനു പകരം ടീമിലെത്തുന്നത്. തുടയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓവര്‍ടന്‍ നാട്ടിലേക്ക് മടങ്ങിയത്. ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നില്‍ക്കെ ഫോമില്‍ നില്‍ക്കുന്ന ഓവര്‍ടന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കയ്ക്കായി 5 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് 24കാരനായ ഫോറസ്റ്റര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. ഫസ്റ്റ് […]
Read more

പഞ്ചാബിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി മുംബൈ

ധരംശാല: പ്ലേ ഓഫ് പോരില്‍ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും പ്ലേ ഓഫ് മോഹികളുടെ വഴിമുടക്കാന്‍ മുംബൈ ഇന്ത്യന്‍സിനാകും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യ ഏഴു കളികളില്‍ ആറും ജയിച്ച് പോയിന്റുപട്ടികയില്‍ മുന്നിലായിരുന്ന പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ഇത് പ്ലേ ഓഫ് സാധ്യതകളെ ബാധിക്കും. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ 200/8. മുംബൈ 19.5 ഓവറില്‍ 205/4. റയാന്‍ റിക്കള്‍ട്ടണ്‍ (23 പന്തില്‍ 48) നല്‍കിയ മിന്നുന്ന തുടക്കം മുതലാക്കി […]
Read more

ഐപിഎല്ലിലെ ക്യാച്ച് ഓഫ് ദി സീസണുമായി കാെൽക്കത്ത താരം

റായ്പൂർ: ആർസിബിക്കെതിരായ മത്സരത്തിൽ മിന്നും ഫീൽഡിംഗുമായി കെകെആർ താരം മനീഷ് പാണ്ഡെ. ബുധനാഴ്ച നടന്ന ഐപിഎൽ പോരാട്ടത്തിൽ ടിം ഡേവിഡിന്റെ അപകടകരമായ ഷോട്ട് അതിശയകരമായ ഒറ്റക്കൈ ക്യാച്ചിലൂടെ പാണ്ഡെ കൈവശപ്പെടുത്തിയതോടെ സ്റ്റേഡിയം മുഴുവൻ ആവേശത്തിലായി. കാർത്തിക് ത്യാഗിയുടെ പന്തിൽ ബാക്ക്‌വേർഡ് പോയിന്റിലേക്ക് പറന്നെത്തിയ പന്ത് ഇടത് വശത്തേക്ക് ഡൈവ് ചെയ്താണ് താരം കൈയിലൊതുക്കിയത്. “ഐപിഎൽ 2026ലെ മികച്ച ക്യാച്ചുകളിൽ ഒന്ന്” എന്നാണ് കമന്റേറ്റർമാർ വിശേഷിപ്പിച്ചത്. പാണ്ഡെയുടെ അതുല്യ ഫീൽഡിംഗ് കണ്ട് സഹതാരങ്ങൾക്കൊപ്പം നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന വിരാട് കോലിയും […]
Read more

ചരിത്ര തോല്‍വി; പാകിസ്ഥാനെ നാണം കെടുത്തി ബംഗ്ലാദേശ്

ധാക്ക: ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്. ധാക്കയിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 104 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്. അവസാന ദിനം രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി.. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്. 2024 വരെ പാകിസ്താനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്താനില്‍ നടന്ന പരമ്പരയില്‍ […]
Read more

ഇന്ന് കൊൽക്കത്ത ബാംഗ്ലൂർ പോരാട്ടം; തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കും

റായ്പൂർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് കൊൽക്കത്ത നിലവിലെ ചാമ്പ്യന്മാരായ ബാംഗ്ലൂരിനെ നേരിടും. പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുടെ പകിട്ടുമായി എത്തുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക. ഇപ്പോഴും പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്ന എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകൂ. […]
Read more

ഹൈദരാബാദിനെ എറിഞ്ഞിട്ട് ഗുജറാത്ത് പ്ലേ ഓഫിലേക്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. 82 റണ്‍സിനായിരുന്നു ജയം. ഇതോടെ 16 പോയിന്റോടെ ഗില്ലും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് കുറിച്ച 169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 90 റണ്‍സില്‍ ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ കാഗിസോ റബാഡ, ജേസണ്‍ ഹോള്‍ഡര്‍, രണ്ട് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ എന്നവരാണ് എസ് ആര്‍ എച്ചിനെ തകര്‍ത്തത്. 19 റണ്‍സ് നേടിയ […]
Read more

IPL ; ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് എതിരെ കടുത്ത വിമർശനം

ധരംശാല: ഐപിഎല്ലിൽ പ്ലേഓഫ് പോരാട്ടം കടുപ്പമാകുന്നതിനിടെ പഞ്ചാബ് കിങ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ ജയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പ്രതിരോധിക്കാൻ സാധിക്കാതിരുന്നതോടെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യറിന്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചഹലിന് ഒരു ഓവർ പോലും നൽകാതിരുന്നതാണ് ആരാധകരെയും മുൻ താരങ്ങളെയും അത്ഭുതപ്പെടുത്തിയത്. 211 റൺസ് പിന്തുടർന്ന ഡൽഹി ഒരു ഓവർ ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 74 ന് […]
Read more

ജയത്തിന് പിന്നാലെ അശ്ലീല ആംഗ്യം; ടിം ഡേവിഡിന് കനത്ത പിഴ- VIDEO

റായ്പുര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ചതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ടിം ഡേവിഡിനു കനത്ത പിഴ ശിക്ഷ ചുമത്തി ബിസിസിഐ. മത്സരം അവസാനിച്ചതിനു പിന്നാലെ ഡഗൗട്ടില്‍ നിന്നു ടിം ഡേവിഡ് കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചതാണ് പണിയായത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 പ്രകാരം അശ്ലീലമോ അപകീര്‍ത്തികരമോ ആയ ആംഗ്യങ്ങള്‍ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി. റായ്പുരില്‍ നടന്ന […]
Read more

വീണ്ടും കളിമറന്ന് പഞ്ചാബ്, നാലാം തോല്‍വി; ചേസിങ് റെക്കോര്‍ഡുമായി ഡല്‍ഹി

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് പ്രതീക്ഷകളുമായി കളിക്കാനിറങ്ങിയ പഞ്ചാബിനെ ഏഴാം സ്ഥാനക്കാരായ ഡൽഹി 3 വിക്കറ്റിന് മുട്ടുകുത്തിക്കുകയായിരുന്നു. പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ധരംശാലയിൽ ചേസ് ചെയ്തു വിജയിക്കുന്ന ഉയർന്ന സ്കോറാണിത്. 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ 15 […]
Read more

Recent News

Advertisement
WhiteswanTV Footer