ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.രോഹിത് ശർമയും റുതുരാജ് ഗെയ്ക്‌വാദുമാണ് ക്രീസിൽ. ഇന്ത്യക്കായി രോഹിത് അർധസെഞ്ചുറി നേടി.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (1), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് ഇരുവരെയും പുറത്താക്കി.
ആദ്യ ഓവറുകളിൽ ബൗളർമാർക്ക് അനുകൂലമായ പിച്ചിന്റെ സാഹചര്യം സീൽസ് മുതലെടുത്തു. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഗിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ കോലിയുടെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച് സീൽസ് ഇന്ത്യക്ക് ഇരട്ട പ്രഹരം നൽകി.
തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം രോഹിത് ശർമ ഇന്നിങ്‌സ് പതുക്കെ കെട്ടിപ്പടുക്കുകയാണ്. രണ്ട് ബൗണ്ടറികളും താരം നേടി. ഒരു എൽബിഡബ്ല്യു അപ്പീലിൽ റിവ്യൂ എടുത്ത് രോഹിത് രക്ഷപ്പെടുകയും ചെയ്തു.
രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയ്ക്കും അക്വിബ് നബിക്കും പകരം അൻഷുൽ കാംബോജിനെയും മുഹമ്മദ് സിറാജിനെയും ടീമിൽ ഉൾപ്പെടുത്തി.




