Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: viratkohli

ഇനിയും വറ്റാത്ത പോരാട്ടവീര്യം; കിംഗ് കോലിക്ക് ഇന്ന് 38-ാം പിറന്നാള്‍

ഇന്ത്യൻ ക്രിക്കറ്റിന്റെ റൺമെഷീൻ വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാൾ. പ്രായത്തെ വെല്ലുന്ന കായികക്ഷമതയും ബാറ്റിങ് മികവുമായി ക്രിക്കറ്റ് ലോകത്ത് വിസ്മയം തീർക്കുകയാണ് കിംഗ് കോലി. ഓരോ ഷോട്ടിലും ക്ലാസ്, ഓരോ റണ്ണിലും പോരാട്ടവീര്യം, ഓരോ സെഞ്ച്വറിയിലും പുതിയ ചരിത്രം. ഡൽഹിയുടെ തെരുവുകളിൽനിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് വളർന്ന താരത്തിന് ആശംസകളുമായി ആരാധകരും ക്രിക്കറ്റ് ലോകവും. കോലി ആരാധകർക്ക് വെറുമൊരു ക്രിക്കറ്റ് താരം മാത്രമല്ല, വികാരവും ആവേശവും അഭിമാനവുമാണ്. 38-ാം വയസ്സിലേക്ക് കടക്കുമ്പോഴും ബാറ്റിങ്ങിലെ സ്ഥിരതയ്ക്കും സമ്മർദഘട്ടങ്ങളിൽ തിളങ്ങാനുള്ള […]
Read more

കോലിയുടെ വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പരയിൽ വിജയത്തുടക്കം

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മഴ രണ്ടുതവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 51 പന്തിൽ 74 റൺസുമായി കോലി മുന്നിൽനിന്ന് നയിച്ചപ്പോൾ ശുഭ്മാൻ ഗില്ലും സംഘവും 22.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 40.2 ഓവറിൽ 185 റൺസിന് എല്ലാവരും […]
Read more

കോലി ഗോള്‍ഡന്‍ ഡക്ക്; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.രോഹിത് ശർമയും റുതുരാജ് ഗെയ്ക്‌വാദുമാണ് ക്രീസിൽ. ഇന്ത്യക്കായി രോഹിത് അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (1), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് ഇരുവരെയും പുറത്താക്കി. ആദ്യ ഓവറുകളിൽ ബൗളർമാർക്ക് അനുകൂലമായ പിച്ചിന്റെ സാഹചര്യം സീൽസ് മുതലെടുത്തു. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഗിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത […]
Read more

കോലിക്ക് 100 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് രഹാനെ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറികളെന്ന റെക്കോർഡ് വിരാട് കോലിക്ക് മറികടക്കാനാകുമെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 86-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് രഹാനെയുടെ പ്രതികരണം. റെക്കോർഡുകളെക്കുറിച്ചുള്ള സമ്മർദ്ദം കോലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ടെന്നാണ് രഹാനെ പറയുന്നത്. കോലി സ്വയം സമ്മർദ്ദം ഏറ്റെടുക്കുമ്പോഴാണ് പലപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് മാതൃകയായ സച്ചിന്റെ റെക്കോർഡിനെക്കുറിച്ച് കോലി ചിന്തിക്കുന്നുണ്ടാകാമെന്നും രഹാനെ പറഞ്ഞു. ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസിന് […]
Read more

കാര്യവട്ടത്ത് റെക്കോർഡുകൾ കാറ്റിൽപ്പറത്തി ‘കിംഗ് കോലി’, 55-ാം സെഞ്ചുറി

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടവുമായി വിരാട് കോലി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകദിന കരിയറിലെ 55-ാം സെഞ്ചുറി നേടിയ കോലി, ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കോലി. സച്ചിൻ 377 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കിൽ കോലി 303 ഇന്നിങ്‌സുകളിലാണ് 15,000 റൺസ് പിന്നിട്ടത്. […]
Read more

സെഞ്ചുറികളുമായി കിംഗ് കോലിയും ഗില്ലും; കാര്യവട്ടത്ത് വിന്‍ഡീസിനെ അടിച്ചുപറത്തി ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ഗിൽ 108 പന്തിൽ 110 റൺസെടുത്തപ്പോൾ വിരാട് കോലി 88 […]
Read more

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി ഓപ്പണിംഗ്;റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോലി സഖ്യം ഓപ്പണിംഗിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്.അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലഷന്‍ കമ്മറ്റി ഇക്കാര്യത്തില്‍ ഗൗരവ ചര്‍ച്ചകള്‍ നടത്തുകയാണ്.ദെയ്‌നിക് ജാഗരനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പടെ കോ്ലി ഇതുവരെ 361 റണ്‍സ് നേടിക്കഴിഞ്ഞു.ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും കോഹ്ലിയാണ്. സുഗന്ധഗിരി മരംമുറിക്കേസ്;വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍ മൂന്നാം നമ്പറില്‍ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix