Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മത്സരം; സ്റ്റേഡിയം പ്രവേശനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരദിവസം രാവിലെ എട്ട് മണി മുതൽ ടിക്കറ്റ് ജീനി ആപ്പിൽ പ്രത്യേക ക്യുആർ കോഡ് ലഭിക്കും. സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷമായിരിക്കും പ്രവേശനം.

പ്രിന്റ് ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കും ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും പ്രവേശനം അനുവദിക്കുക. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകൂ.

ഒരു തവണ ക്യുആർ കോഡ് സ്കാൻ ചെയ്താൽ അത് പിന്നീട് സ്വമേധയാ അപ്രത്യക്ഷമാകും. അതിനാൽ സ്റ്റേഡിയത്തിൽനിന്ന് പുറത്തുകടന്നാൽ വീണ്ടും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

മത്സരം ഉച്ചയ്ക്ക് 2.30നാണ് ആരംഭിക്കുക. സുരക്ഷയുടെ ഭാഗമായി രാവിലെ എട്ട് മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഇതിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടൂ.

വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യം
മത്സരത്തിനെത്തുന്ന കാണികൾക്കായി വിവിധ കേന്ദ്രങ്ങളിൽ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ട്, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം.

വിഐപികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് സ്റ്റേഡിയത്തിലേക്കും മത്സരം കഴിഞ്ഞ് തിരികെ പാർക്കിങ് കേന്ദ്രങ്ങളിലേക്കും കെസിഎ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിക്കും.

നഗരത്തിൽ ഗതാഗത നിയന്ത്രണം
മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചാവടിമുക്ക്–കുളത്തൂർ വഴിയാണ് പോകേണ്ടത്.

ചെങ്കോട്ടുകോണം–കാര്യവട്ടം റൂട്ടിലും നിയന്ത്രണമുണ്ടാകും. സ്റ്റേഡിയം പരിസരത്തെ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix