Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndiaVsWestIndies

കാര്യവട്ടത്ത് റെക്കോർഡുകൾ കാറ്റിൽപ്പറത്തി ‘കിംഗ് കോലി’, 55-ാം സെഞ്ചുറി

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടവുമായി വിരാട് കോലി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകദിന കരിയറിലെ 55-ാം സെഞ്ചുറി നേടിയ കോലി, ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കോലി. സച്ചിൻ 377 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കിൽ കോലി 303 ഇന്നിങ്‌സുകളിലാണ് 15,000 റൺസ് പിന്നിട്ടത്. […]
Read more

സെഞ്ചുറികളുമായി കിംഗ് കോലിയും ഗില്ലും; കാര്യവട്ടത്ത് വിന്‍ഡീസിനെ അടിച്ചുപറത്തി ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ഗിൽ 108 പന്തിൽ 110 റൺസെടുത്തപ്പോൾ വിരാട് കോലി 88 […]
Read more

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മത്സരം; സ്റ്റേഡിയം പ്രവേശനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരദിവസം രാവിലെ എട്ട് മണി മുതൽ ടിക്കറ്റ് ജീനി ആപ്പിൽ പ്രത്യേക ക്യുആർ കോഡ് ലഭിക്കും. സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷമായിരിക്കും പ്രവേശനം. പ്രിന്റ് ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കും ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും പ്രവേശനം അനുവദിക്കുക. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix