Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

കുടുംബത്തർക്കം; മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

വാരണാസി: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്. ഉത്തർപ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ജോൻപൂർ സ്വദേശിനിയായ ആരതി പാൽ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച […]
Read more

യുവാവിന് നേരെ ആസിഡ് ആക്രമണം; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ആസിഡ് ആക്രമണം. ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. പത്തനംതിട്ട കലഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ 34കാരനായ അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇത് വരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് കൂടൽ അന്വേഷണം ആരംഭിച്ചു.
Read more

എംഡിഎംഎയും കഞ്ചാവുമായി 2 പേർ പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശികൾ

തിരുവനന്തപുരം: തിരുപുറത്ത് എം ഡി എം എയു൦ കഞ്ചാവുമായി രണ്ട പേർ പിടിയിൽ. കരുംകുളം പുല്ലുവിള സ്വദേശി ‘കുട്ടി ഫാദർ’ എന്ന് വിളിക്കുന്ന സന്തോഷ്, ആനാവൂർ സ്വദേശി അരുൺ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. സന്തോഷിന്‍റെ പക്കൽ നിന്നും 0.399 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും, അരുണിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.423 ഗ്രാം എംഡിഎംഎയുമായുമാണ് പിടികൂടിയത്. തിരുപുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ.രതീഷും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ […]
Read more

4 വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ; കുഞ്ഞിനെ നാട്ടുകാർ രക്ഷപ്പെടുത്തി

പാലക്കാട്: വാളയാറിൽ നാലുവയസ്സുകരനെ കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. വാളയാർ ടോൾ പ്ലാസക്ക് സമീപമാണ് സംഭവം. കുഞ്ഞിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പാമ്പാമ്പള്ളം സ്വദേശി ശ്വേതക്കെതിരേ (22) വധശ്രമത്തിന് വാളയാര്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച 12-നും 12.30നും ഇടയില്‍ പമ്പാമ്പള്ളം മംഗലത്താന്‍ചള്ളയിലാണ് സംഭവം നടന്നത്. കിണറ്റില്‍നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടാണ് വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മാണജോലികള്‍ ചെയ്യുകയായിരുന്ന നാലുപേര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.25 അടിയോളം താഴ്ചയുള്ള കിണറിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു.ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന […]
Read more

റെയ്ഡിന്റെ മറവിൽ കവർച്ച: എക്സൈസുകാരെ കുടുക്കിയത് കൂട്ടുപ്രതിയുടെ സ്ത്രീ താൽപര്യം

കൊച്ചി: ക്രിമിനലുകൾക്കൊപ്പം അതിഥി തൊഴിലാളി ക്യാംപിൽ ‘റെയ്‍ഡ്’ നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുടുക്കിയത് സംഘത്തിലെ കൊലക്കേസ് പ്രതിയുടെ സ്ത്രീ താൽപര്യം. ആലുവ– പെരുമ്പാവൂർ റൂട്ടിലുള്ള തെക്കേ വാഴക്കുളത്തെ അതിഥി തൊഴിലാളി ക്യാംപിൽ ‘റെയ്ഡ്’ നടത്താൻ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരിയുടെ മൊബൈൽ നമ്പർ പ്രതികളിലൊരാളായ മണികണ്ഠൻ ബിലാൽ കൈവശപ്പെടുത്തിയിരുന്നു. പൊലീസ് ചമഞ്ഞു നടത്തിയ ‘റെയ്ഡിൽ’ പിടിച്ചെടുത്ത അതിഥിത്തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും വീതം വച്ച ശേഷം എല്ലാവരും മടങ്ങിപ്പോയെങ്കിലും പുലർച്ചെ മണികണ്ഠൻ തിരികെയെത്തി. ഇതര സംസ്ഥാനക്കാരിയുടെ മൊബൈലിൽ […]
Read more

മൂന്നു ദിവസം പ്രായമുള്ളപ്പോൾ എടുത്തു വളർത്തിയ മകൾ; പതിമൂന്നാം വയസ്സിൽ വളർത്തമ്മയെ കൊലപ്പെടുത്തി

ന്യൂഡൽഹി∙ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ എടുത്ത് വളർത്തിയ വളർത്തമ്മയെ പതിമൂന്നാം വയസ്സിൽ ആൺ സുഹൃത്തുക്കളുമായി ചേർന്ന് കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ […]
Read more

രേഷ്മ തിരോധാന കേസ്: 15 വർഷങ്ങൾക്കുശേഷം കൊലപാതകമെന്ന് തെളിഞ്ഞു;പ്രതി പിടിയിൽ

കാസർഗോഡ് : 17 വർഷം മുൻപ് കാസർഗോഡ് നിന്ന് കാണാതായ പെൺകുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകം നടന്ന 15 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയായ പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് പോലീസ് പിടിയിലായത്. ഒരു എല്ലിൻ കഷ്ണത്തിലൂടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തിരിച്ചറിഞ്ഞു . അതേസമയം പ്രതി നേരെത്തെ തന്നെ രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് രേഷ്മയുടെ മൃതദേഹം ലഭിക്കാത്തതിനാൽ […]
Read more

ഷഹബാസിന്റെ കൊലപാതകം; വിദ്യാർഥികളുടെ SSLC ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞത് നിയമ വിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ […]
Read more

കൊല്ലത്ത് അരും കൊല; മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി

കൊല്ലം: മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്തെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read more

ഐപിഎല്‍: ടീമുകള്‍ക്ക് ആശ്വാസം, തിരിച്ചുവരാത്തവ‍ർക്ക് പകരം താരങ്ങളെ ഉള്‍പ്പെടുത്താം

മുംബൈ: ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നി‍ർത്തിവെച്ച ഐപിഎൽ ശനിയാഴ്ച വീണ്ടും തുടങ്ങും. മത്സരങ്ങൾ നിർത്തിവച്ചപ്പോൾ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ചിലർ തിരിച്ചുവരാത്ത പശ്ചാത്തലത്തിൽ ഫ്രാഞ്ചൈസികൾക്ക് പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അനുമതി നൽകി. പരിക്കേറ്റവർക്ക് പകരവും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. എന്നാല്‍ ഇവ‍ർക്ക് കണ്ടീഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. പകരക്കാരായി വരുന്ന താരങ്ങള്‍ക്ക് അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ കഴിയില്ലെന്നും അടുത്ത താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ടീമിലെത്തിയാല്‍ മാത്രമെ ഐപിഎല്ലില്‍ കളിക്കാനാവൂവെന്നും ബിസിസിഐ […]
Read more

Recent News

Advertisement
WhiteswanTV Footer