കെബിസിയിൽ 50 ലക്ഷം നേടിയ താരം പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പിടിയിൽ; തഹസിൽദാർ അമിത സിങ് അറസ്റ്റിൽ
ഇൻഡോർ: അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന പ്രശസ്ത റിയാലിറ്റി ഷോ ‘കോൻ ബനേഗ ക്രോർപതി’യിലൂടെ (KBC) ലക്ഷങ്ങൾ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞ താരം ഇപ്പോൾ കോടികളുടെ അഴിമതിക്കേസിൽ അഴിക്കുള്ളിലായി. മധ്യപ്രദേശിലെ വിജയ്പൂർ താലൂക്ക് തഹസിൽദാർ അമിത സിങ് തോമറാണ് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായത്. 2019-ൽ കെബിസിയിൽ പങ്കെടുത്ത് 50 ലക്ഷം രൂപ നേടിയതോടെയാണ് അമിത രാജ്യശ്രദ്ധ പിടിച്ചുപറ്റിയത്. 2021-ലെ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സർക്കാർ അനുവദിച്ച […]
Read more