Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

15 കോടി ചോദിച്ച് ഭീഷണി; സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി

മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ആണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാണിച്ചും 15 കോടി രൂപ ആവശ്യപ്പെട്ടും അത് ലഭിക്കാത്തതുകൊണ്ടാണ് വ്യാജ പോസ്റ്റ് ഇട്ടതെന്നും പൊലീസ് അറിയിച്ചു. ജനുവരി 31-ന് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായും, സാദിഖലിയുടെ ചില ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത […]
Read more

ഓഖ–എറണാകുളം എക്സ്പ്രസിൽ 10 വയസ്സുകാരിയോട് അതിക്രമം; ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ഓഖ–എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം. സംഭവത്തിൽ ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശിയായ നൻഹക്കുവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയത്താണ് പ്രതി കുട്ടിയുടെ സമീപത്ത് എത്തി മോശമായി പെരുമാറിയത്. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി സംഭവം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. […]
Read more

30 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീ‍ഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ 3 വർഷത്തിനിടെ ഏകദേശം മുപ്പതോളം കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരിക്കുന്നത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വിഡിയോകൾ കാണിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. വിഷയത്തിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സ്റ്റേഷനു മുന്നിൽ‍ ശക്തമായ […]
Read more

കണ്ണൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു

കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് സംഭവം. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയത്തായിരുന്നു കവർച്ച നടന്നത്. ചൊവ്വാഴ്ച വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്. വീടിന്റെ പിൻവശത്തെ കിണറിനോട് ചേർന്ന വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് അലമാരകൾ കുത്തിത്തുറന്ന് സ്വർണം കവർന്നെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Read more

ശബരിമല കൊടിമര പുനർനിർമാണം; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തി. ത്വരിതാന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയത്. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കൊടിമരം നിർമ്മിക്കാൻ 412 ഗ്രാം സ്വർണം സംഭാവനയായി ലഭിച്ചിരുന്നുവെന്നും ഇത് മുഴുവനും വാചിവാഹനം, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചുവെന്നും വിജിലൻസ് കണ്ടെത്തി. സംഭാവന നൽകിയ നടന്മാർ ഉൾപ്പെടെ 23 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും. ശബരിമലയിലെ പഴയ […]
Read more

അർജന്റീനക്കാരിയുടെ ബാഗിൽനിന്ന് ഡോളർ മോഷ്ടിച്ച പ്രതി പിടിയിൽ

ആലപ്പുഴ: അർജന്റീന സ്വദേശിനിയായ വിനോദസഞ്ചാരിയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ പുരവഞ്ചി ജീവനക്കാരൻ അറസ്റ്റിൽ. തകഴി ചിറയകം മുട്ടുങ്കൽ വീട്ടിൽ കെ. അഭിലാഷിനെയാണ് നെടുമുടി പോലീസ് പിടികൂടിയത്. ഇയാൾ 1600 ഡോളർ മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി. ചമ്പക്കുളത്തെ ഒരു റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള പുരവഞ്ചിയിലായിരുന്നു വിദേശ വനിതയും സംഘവും താമസിച്ചിരുന്നത്. അർജന്റീനയിൽ നിന്നുള്ള 15 അംഗ സംഘത്തിലെ അംഗമാണ് പരാതിക്കാരി. മാർച്ച് 21-ന് വൈകീട്ട് പുരവഞ്ചി നിർത്തിയ ശേഷം സംഘം റിസോർട്ടിലെ നീന്തൽക്കുളത്തിലേക്ക് പോയ സമയത്താണ് മോഷണം […]
Read more

മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

ആലപ്പുഴ: എണ്ണക്കാട് വില്ലേജിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാവേലിക്കര വള്ളികുന്നം സ്വദേശിയായ ആകാശ് ആണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് പരിശോധന നടത്തിയത്. പെരിങ്ങലിപ്പുറം മുറിയിലെ കരയാംവട്ടം ജംഗ്ഷൻ സമീപമുള്ള വഴിവാടി പാലം റോഡിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട ആകാശിനെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിക്കെതിരായ പരിശോധനകൾ തുടർന്നും […]
Read more

യു. പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശവുമായി കായംകുളത്തെ ലീഗ് നേതാവ്

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തി മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദ്. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറായ ഇർഷാദ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് മോശം പരാമർശങ്ങൾ ഉണ്ടായത്. ഇത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസ്താവനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട കൺവെൻഷനാണ് സംഘടിപ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരിപാടി ഉദ്ഘാടനം […]
Read more

എംഡിഎംഎയുമായി റിസോര്‍ട്ട് നടത്തിപ്പുകാരൻ പിടിയിൽ

കൽപ്പറ്റ: മുമ്പ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുകയായിരുന്ന റിസോർട്ട് നടത്തിപ്പുകാരനെ വീണ്ടും ലഹരിവസ്തുക്കളുമായി പൊലീസ് പിടികൂടി. അമ്പിലേരി റീമാ കോട്ടേജ് സ്വദേശി കെ. ഷൈജൽ ആണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്ന് പിടികൂടിയത്. ഷൈജൽ നടത്തിവരുന്ന പുഴമുടി ഫ്രീബേഡ് റിസോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 0.62 ഗ്രാം എം.ഡി.എം.എയും 6.63 ഗ്രാം കഞ്ചാവും കണ്ടെത്തി. കൂടാതെ അരലക്ഷത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ വിമൽ […]
Read more

നാടിനെ നടുക്കിയ കൊലപാതകത്തിനു ഇന്ന് 2വർഷം; നാളിതുവരെ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

എറണാകുളം: കോതമംഗലം ചേലാട് കള്ളാട് ചെങ്ങമനാട്ട് സ്വദേശിനിയായ സാറാമ്മ ഏലിയാസ് വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി. 2024 മാർച്ച് 25നാണ് പട്ടാപ്പകൽ വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് സാറാമ്മയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുകയും, ചിലരെ ദിവസങ്ങളോളം കസ്റ്റഡിയിൽ വെച്ച് പരിശോധിക്കുകയും ആയിരക്കണക്കിന് ഫോൺ നമ്പറുകൾ പരിശോധിക്കുകയും ചെയ്തെങ്കിലും വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല. തുടർന്ന് കേസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix