Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയെ കസ്‌റ്റഡിയിൽ വാങ്ങില്ല

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ലെന്ന് അറിയിച്ചു. ഇനി തെളിവെടുപ്പിന് ആവശ്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. നെടുമങ്ങാട് വനം കോടതി ശശിയെ ഏപ്രിൽ 4 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 28നായിരുന്നു ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയിരുന്നു. പിന്നീട് ചില ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തെങ്കിലും […]
Read more

കള്ളുഷാപ്പിൽ വന്യജീവിയെ സ്‌പെഷ്യൽ കറിവച്ച രണ്ടുപേർ പിടിയിൽ

പാലക്കാട്: കള്ളുഷാപ്പിൽ കീരിയിറച്ചി കറി വച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശികളായ ചന്ദ്രൻ, ആറുമുഖൻ എന്നിവരാണ് പിടിയിലായത്. മമ്പാട് കള്ളുഷാപ്പിൽ നടന്ന പരിശോധനയിൽ കീരിയിറച്ചി കണ്ടെത്തി. ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. വടക്കഞ്ചേരി സെക്ഷൻ റേഞ്ച് ഓഫീസർ സലീമിന്റെ നേതൃത്വത്തിൽ ഷാപ്പിൽ പരിശോധന നടത്തി ഇറച്ചി പിടിച്ചെടുത്തു. കീരിയെ കെണിവച്ച് പിടികൂടിയ ആളും ഷാപ്പിലെ സഹായിയും ചേർന്നാണ് ഇറച്ചി വിൽപ്പന […]
Read more

നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് പൊട്ടിച്ചു. സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫ് ആണ് പിടിയിലായത്. ചേങ്കോട്ടുകോണം സ്വദേശിനിയായ അറഫ നജുമുദീനാണ് പരിക്കേറ്റത്. ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് രണ്ട് ആഴ്ച പോലും തികയുന്നതിന് മുമ്പ് തന്നെ ആസിഫ് അറഫയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം 17ന് അറഫ ഉമ്മയുടെ സഹോദരിയെ ഫോൺ ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ആസിഫ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി മുഖത്തടിക്കുകയും […]
Read more

സിപിഒ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിധി 28-ന്

കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിൽ വിധി മാർച്ച് 28ന് പ്രഖ്യാപിക്കും. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ വാദം പൂർത്തിയായി. ഭർത്താവ് കെ. രാജേഷ് (41) പെട്രോൾ ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛൻ കെ. വാസുവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിൽ പ്രധാന തെളിവായി സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചു. ആയുധം വാങ്ങുന്നതും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു. ആകെ […]
Read more

വലിയകുളങ്ങര ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന് നേരെ ആക്രമണം

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാർത്തികപ്പള്ളി മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന് നേരെ ആക്രമണം. മീനമാസത്തിലെ അശ്വതി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച ക്ഷേത്രത്തിൽ കുട്ടികളുടെ കെട്ടുകാഴ്ചകൾ സമർപ്പിച്ച സാഹചര്യത്തിലാണ് സംഭവം. വടക്കൻ, കലുങ്ക് ബ്രദേഴ്സ് എന്നീ കെട്ടുകാഴ്ച സംഘങ്ങളോടൊപ്പമെത്തിയവർക്കിടയിൽ ഉണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്. തർക്കത്തെ തുടർന്ന് മറ്റു കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വൈകിയതായി ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞെന്നാരോപിച്ചാണ് രാത്രി പതിനൊന്നോടെ ദേവസ്വം ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അക്രമികൾ ഉപദേശക സമിതി […]
Read more

കോലഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി. സംഭവത്തിൽ പമ്പ് ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. ഇന്ധനം നിറയ്ക്കാൻ എത്തിയ ‘വേടൻ’ എന്ന ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോൾ ഡിസ്പെൻസർ മെഷീനിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത പമ്പ് ജീവനക്കാരെയാണ് സംഘം ചേർന്ന് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഘം ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും […]
Read more

ഹോട്ടലിലെ കവർച്ച; ഒരു മാസത്തിനു ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: മുക്കത്തെ ഹോട്ടലിൽ മോഷണം നടത്തിയ പ്രതിയെ മുക്കം പോലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സുരേഷിനെയാണ് പോലീസ് പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 9-ാം തീയതി പുലർച്ചെ 4 മണിയോടെ മുക്കം–അരീക്കോട് റോഡിലെ പുഴയോരം ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ വാതിൽ തകർത്താണ് പ്രതി അകത്ത് കയറിയത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ധർമ്മപ്പെട്ടിയിലെ പണവും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ […]
Read more

എംഡിഎംഎയുമായി 6 പേർ പിടിയിൽ

കണ്ണൂർ: ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്. കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ.മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർകോട് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read more

വിവാഹത്തിന് പിന്നാലെ പക,വരനെ അപമാനിച്ച ഭാര്യാപിതാവടക്കം അറസ്റ്റിൽ

മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചതിനാണ് വരനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. 15 അംഗ സംഘമാണ് അക്രമണം നടത്തിയത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും മാർച്ച് 18നാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഭുസാവൽ […]
Read more

കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസ്; യുട്യൂബർ യാസർ എടപ്പാള്‍ അറസ്റ്റിൽ

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യുട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആലുവ റൂറൽ സൈബർ പോലീസ് പിടികൂടിയത്. യുട്യൂബർ കെ എം ഷാജഹാൻ, കോൺഗ്രസ് നേതാവ് സി. കെ ഗോപാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നാം പ്രതിയാണ് യാസർ. ഇവരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. വിദേശത്തായിരുന്ന യാസറിനെ കണ്ടെത്താനായില്ലാത്തതിനാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix