പിതാവിനെ കൊലപ്പെടുത്തിയ കേസ്; നാല് വർഷത്തിന് ശേഷം ഒളിവിലിരുന്ന മകൻ പിടിയിൽ
കാസർകോട്: പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് വർഷമായി ഒളിവിലായിരുന്ന പ്രതിയെ ആദൂർ പൊലീസ് പിടികൂടി. പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2022 ഏപ്രിൽ 5-ന് പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടിൽ വെച്ച് 57-കാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഇയാൾ മരിച്ചു. സംഭവത്തെ തുടർന്ന് ഐ.പി.സി 302 വകുപ്പ് പ്രകാരം ആദൂർ പൊലീസ് കേസ് […]
Read more