Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സർക്കാർ നിരോധിച്ച ചാണക പൗഡർ വിൽപന; ആറു പേർ അറസ്റ്റിൽ

കോയമ്പത്തൂർ: ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ചാണക പൗഡർ വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 250 കിലോ നിരോധിച്ച ചാണക പൗഡർ പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കടകളിലാണ് ചാണക പൗഡറായി ഉപയോഗിക്കുന്ന മീഥൈ‍ൻ ഡൈ, ട്രൈഫിനൈൽ മീഥൈൻ എന്നിവയുടെ ശേഖരം പിടിച്ചെടുത്തത്. ഒരേസമയം സംഘം ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടകളിൽ ഇത് വിൽപനയ്ക്ക് വച്ചിരുന്ന ഇടയർ വീഥിയിൽ തിരുനീലകണ്ഠൻ (59), […]
Read more

ഡോ വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: ഡോ വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ […]
Read more

1.86 കോടി രൂപയുടെ കഞ്ചാവുമായി യുവഡോക്ടർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. സിംഗപ്പൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.86 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കണ്ണൂർ സ്വദേശിയായ ലിബിൻ ദാസ് (27) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ബാങ്കോക്കിൽ നിന്നെത്തിയ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34) സഹായം ചെയ്തതാണെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ തന്റെ ബാഗേജ് ഏറ്റെടുക്കാൻ ആനന്ദ് ലിബിനെ ആവശ്യപ്പെട്ടതായാണ് വിവരം. ഇരുവരും വുഹാൻ സർവകലാശാലയിൽ പഠിച്ച ഡോക്ടർമാരാണെന്നും റിപ്പോർട്ടുണ്ട്. കേസിൽ ലിബിൻ […]
Read more

കണ്ണൂരിൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ ഉഗ്രസ്ഫോടനം

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ വീടിനാണ് ആക്രമണം നടന്നത്. ബോംബ് വീടിന്റെ വരാന്തയിൽ പതിച്ചെങ്കിലും പൊട്ടിയില്ല. സംഭവ സമയത്ത് അർജുനും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതീവ ശക്തിയുള്ള സ്റ്റീൽ ബോംബാണിതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് നിർവീര്യമാക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടന്നതും അന്വേഷണ സംഘത്തെ ഞെട്ടിച്ചു. മുഖംമൂടി ധരിച്ച് […]
Read more

കോഴിക്കോട് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദ്ദനം

കോഴിക്കോട്: ഹാൻസ് കൈവശം വെച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ഇതിന്റെ ദേഷ്യം തീർക്കാൻ യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തി(43)നാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 7.20-നായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക്‌ വരുകയായിരുന്ന യാത്രക്കാരനാണ് കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചത്. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ ബസ്സെത്തിയപ്പോൾ ഹാൻസ് കൈവശം വെച്ചതിന്‌ പിഴയൊടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ, പിഴയടയ്ക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടയ്ക്കാൻ […]
Read more

കൊച്ചിയില്‍ സിനിമാ നടിയെ കടന്നുപിടിച്ചു; ഐടി മാനേജര്‍ അറസ്റ്റില്‍

കൊച്ചി: കലൂരിൽ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂർ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോൾ ഇയാൾ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more

ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകം; വിധി ഇന്ന്

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയെക്കുറിച്ചുള്ള വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയെക്കുറിച്ചുള്ള വാദങ്ങളാണ് നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സെഷൻസ് […]
Read more

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മായനാട് സ്വദേശി മുഹമ്മദ് നൂർ (45) ആണ് പിടിയിലായത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് സ്കൂളിൽ എത്തിക്കാൻ ഇയാളെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഇയാൾ കുട്ടിയോട് അതിക്രമം നടത്തിയെന്നാണ് പരാതി. വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ചേവായൂർ […]
Read more

ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്‌സ് ഓഫീസില്‍ വന്‍ തട്ടിപ്പ്; ഒരാള്‍ക്കെതിരെ കേസ്‌

കൊച്ചി: ഫെഫ്ക ആർട്ട് ഡയറക്ടർസ് യൂണിയൻ സ്റ്റാഫ് ആയിരുന്ന മരിയ ഫ്രാൻസിസ്( മേഴ്സി) ഒന്നേകാൽ കോടി രൂപയാണ് യൂണിയൻ ഓഫീസിൽ നിന്നും പണമായും അക്കൗണ്ട് വഴിയും തട്ടിയെടുത്തിരിക്കുന്നത്. യൂണിയൻ അംഗങ്ങൾ ലെവി, വെൽഫയർ ഇനത്തിൽ നൽകിയ പണമാണ് മരിയ തന്റെയും ബന്ധുക്കളുടെയും ജി പേ ക്യുആർ കോഡ് വ്യാജമായി ഓഫീസിൽ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തുകയുണ്ടായി. ഏകദേശം 13 വർഷക്കാലം ഓഫീസ് സ്റ്റാഫായി തുടർന്ന മരിയ യൂണിയൻ ഭാരവാഹികളുടെ വിശ്വാസം മുതലെടുത്താണ് ചൂഷണം നടത്തിയത്. അതിനാൽ തന്നെ […]
Read more

ബാറിൽ തർക്കം; തലയ്ക്ക് അടിയേറ്റ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് സ്വദേശിയായ നിധിൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11.30 ഓടെയായിരുന്നു സംഭവം. എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നിധിനും നാലംഗ സംഘത്തിനും ഇടയിൽ തർക്കം ഉണ്ടായി. തുടർന്ന് ബാറിന് പുറത്തുവെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതായാണ് പോലീസ് അറിയിച്ചത്. ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിലയിൽ നിധിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അരൂർ പോലീസ് എത്തി അദ്ദേഹത്തെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix