Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് 19 കാരനായ ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും രണ്ട് യുവാക്കളെയും ഇറാൻ പരസ്യമായി വധിച്ചു. സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരും വധശിക്ഷയ്ക്ക് വിധേയരായി. 2026 ജനുവരി 8-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എന്നാൽ മർദ്ദനവും പീഡനവും വഴിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയിൽ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ഗുസ്തി മത്സരമായ സായ്റ്റീവ് കപ്പിൽ വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ് മുഹമ്മദി. […]
Read more

വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവം; സുഹൃത്ത് അറസ്റ്റിൽ

നെല്ലിയാമ്പതി: വിനോദയാത്രയ്ക്കിടെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുൽ (34) ആണ് പിടിയിലായത്. പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഭവത്തിൽ തൃശ്ശൂർ അരിമ്പൂർ ഉദയനഗർ റോഡിൽ താമസിക്കുന്ന ജെയിംസ് (46) ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ബസ് ജീവനക്കാരനായ ഒരു സുഹൃത്തിന് ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒൻപത് പേർ അടങ്ങിയ സംഘം ജനുവരി 25-ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ഇവർ […]
Read more

കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മർദ്ദനം

കോഴിക്കോട്: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കു നേരെ ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് പുറത്തേക്ക് വന്ന വിദ്യാർത്ഥിയെ ഏകദേശം 15 പേർ ചേർന്ന് പിടിച്ചു കൊണ്ടുപോകുകയും സ്കൂളിന് സമീപമുള്ള വിവിധ സ്ഥലങ്ങളിൽ വെച്ച് കുട്ടിയെ മർദ്ദിച്ചുവെന്നുമാണ് പരാതി. കുട്ടിയെ സ്കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും ഇവർ അനുവദിച്ചില്ല. മൂക്കിൽ നിന്ന് രക്തം വന്ന നിലയിൽ വീട്ടിലെത്തിപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. […]
Read more

പട്ടാപകൽ 64 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ പിടിയിൽ

കൊല്ലം: പട്ടാപ്പകൽ 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ. രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ 64കാരി തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇരവിപുരം പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ കൊല്ലം […]
Read more

മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 11 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ 40കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി.എസ്. വരുണ്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ, സർക്കാർ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് കുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശം നൽകി. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. നൗഫൽ രജിസ്റ്റർ ചെയ്ത […]
Read more

വാഹന പരിശോധനക്കിടെ 2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചെടുത്തു

ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള–തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഊട്ടിയിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് പിടികൂടിയത്. വാഹനത്തിലുള്ളവർ ഇത് ഊട്ടിയിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞെങ്കിലും, ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അധികൃതരെയും വിവരം അറിയിച്ചു. അതേസമയം, ഗൂഡല്ലൂരിലെ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ […]
Read more

കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബ് ആക്രമണശ്രമം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വീടിന് മുന്നിലേക്ക് ബോംബ് എറിഞ്ഞത്. എന്നാൽ ബോംബ് പൊട്ടിയില്ല. ബോംബ് എറിഞ്ഞതല്ല, വീടിന് മുന്നിൽ വെച്ച് പോയതാകാമെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Read more

യൂസ്ഡ് കാർ ഷോറൂമിലേക്ക് പെട്രോൾ കുപ്പിയെറിഞ്ഞ് കത്തിക്കാൻ ശ്രമം

മൂവാറ്റുപുഴ: കൊച്ചി–ധനുഷ്‌കോടി ദേശീയ പാതയ്ക്ക് സമീപമുള്ള ഒരു യൂസ്ഡ് കാർ ഷോറൂമിൽ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് തീ വെക്കാൻ ശ്രമം നടന്നു. വാളകം മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ പള്ളിക്ക് സമീപം ഓലിക്കൽ അജി ചാക്കോയുടെ വീട്ടുമുറ്റത്ത് പ്രവർത്തിക്കുന്ന “മൈ കാർ” ഷോറൂമാണ് ലക്ഷ്യമാക്കിയത്. തീപിടിച്ചെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷോറൂമിനോട് ചേർന്നുള്ള അജിയുടെ കേക്ക് ഷോപ്പിനും തീ വെക്കാൻ ശ്രമമുണ്ടായി. കടയുടെ ചില്ലുവാതിൽ തകർന്നതും കാബിനിന് ചെറിയ കേടുപാടുകളും സംഭവിച്ചു. […]
Read more

13 വയസുകാരനായ മകന്റെ മുന്നിൽ ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

മുംബൈ: കുടുംബവഴക്കിനെത്തുടർന്ന് മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസുകാരനായ മകന്റെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് ക്രൂരമായ ഈ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രാജ്കുമാർ ഗുപ്തയെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ​മാർച്ച് 14-ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുഷ്പയും […]
Read more

സംഘർഷത്തിനിടെ തോക്കുചൂണ്ടിയ കേസ്പി; മൂന്നുപേർ കൂടി പിടിയിൽ

ആലപ്പുഴ: സംഘർഷത്തിനിടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു–27) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെ.ടി.ഡി.സി.യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix