Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നാലുവയസുകാരനെ മർദിച്ച് കൊലപ്പെടുത്തി; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ പിതാവും രണ്ടാനമ്മയും ചേർന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി. ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ചൗക്ക് മേഖലയിലാണ് സംഭവം. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെഹ്റു യുവകേന്ദ്രത്തിന് സമീപത്തുവെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നാവോ സ്വദേശിയായ സുധ കശ്യപ് നൽകിയ പരാതിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 12-നാണ് മരുമകനായ ഭീഷ്മ, സുധയുടെ പേരക്കുട്ടി അർണവിന്റെ മരണവിവരം അവരെ അറിയിച്ചത്. ‘ലജ്പത് നഗറിലെ വീട്ടിലെത്തിയപ്പോൾ […]
Read more

ഓസ്‌കാര്‍ 2026- മൈക്കിള്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സീ ബക്ക്‌ലീ നടി

ന്യൂയോര്‍ക്ക്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് ഹോളിവുഡില്‍ വര്‍ണാഭമായ തുടക്കം. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കിള്‍ ബി. ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലി മികച്ച നടിയുമായി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ […]
Read more

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. രജീല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നൽകിയ വിവരമനുസരിച്ച്, രജീലയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ശാന്ത മരുമകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Read more

കളമശ്ശേരിയിൽ യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു

കൊച്ചി: റെയിൽവേ മേൽപ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു. യുവതിയുടെ തല മുണ്ടുകൊണ്ട് മൂടിയ ശേഷം തൂണിലും കല്ലിലും പലതവണ ഇടിച്ചാണ് അക്രമി അവശയാക്കി മാലയും കമ്മലും പിടിച്ചെടുത്തത്. എച്ച്.എം.ടി. കവലയ്ക്ക് സമീപമുള്ള കടയിൽ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെയാണ് ആക്രമിച്ചത്. ഒരു പവൻ സ്വർണമാലയും ഒരു കാതിലെ കമ്മലുമാണ് അക്രമി കവർന്നത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചിരുന്ന അക്രമിയുടെ കൈയിൽ ബാഗും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാത്രി എച്ച്.എം.ടി. കവല […]
Read more

ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി

കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുണിനെയും, ഭാര്യ സോനയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സോനയ്ക്ക് മരിച്ച ദിലീപ് ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചതിനെ തുടർന്നുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ വരുൺ ഞായറാഴ്ച രാവിലെ ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ദിലീപിനെ […]
Read more

കൂലിത്തർക്കം; വ്യാജബോംബ് ദേഹത്തുകെട്ടി വയോധികൻ

ഇടുക്കി: കൂലി തർക്കത്തെ തുടർന്ന് വയോധികൻ വ്യാജ ബോംബ് ദേഹത്ത് കെട്ടി തൊഴിലുടമയുടെ വീട്ടിലെത്തി അക്രമം. വീടിന്റെ മുറ്റത്തിരുന്ന കാറിലും വാതിലിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിക്കുകയും ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്താൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. നാച്ചിവയൽ മുകളേൽ വീട്ടിൽ ജോണി ആണ് സംഭവത്തിൽ അറസ്റ്റിലായത്. പട്ടംകോളനി പത്തടിപ്പാലത്ത് സജീവിന്റെ വീട്ടിലാണ് ശനിയാഴ്ച രാവിലെ സംഭവം നടന്നത്. സജീവിന്റെ കൃഷിയിടത്തിലെ മുൻ മേൽനോട്ടക്കാരനായിരുന്നു ജോണി. ഇരുവരും തമ്മിൽ […]
Read more

ബിഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് ക്രൂരത; കൂട്ടബലാത്സംഗത്തിന് ശേഷം കിണറ്റിലെറിഞ്ഞു കൊന്നു

പട്ന: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തെ ഒരു കുളിമുറിയിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോൾ പ്രതികൾ പെൺകുട്ടിയെ സമീപത്തെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. […]
Read more

കസ്റ്റംസ് ഓഫീസറെന്ന വ്യാജേന പണം തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: കസ്റ്റംസ് ഓഫീസറെന്നു വിശ്വസിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ സ്വർണം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.കഴക്കൂട്ടം പൊലീസാണ് തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദീപകുമാരിയെ പിടികൂടിയത്. ഇവരെ കോന്നിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി, ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 25 പവൻ സ്വർണം നൽകാമെന്ന വാഗ്ദാനം നൽകി, കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 സെപ്റ്റംബറിൽ […]
Read more

മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചു; ഡ്രൈവർക്ക് വധശ്രമക്കേസ്

പാലക്കാട്: ദേശീയപാതയിൽ മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിക്കെതിരെ വധശ്രമത്തിന് കേസ്. കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ബിജുക്കെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് പാലക്കാട് മെഡിക്കൽകോളേജിന് സമീപത്താണ് സംഭവം നടന്നത്. പാലക്കാട് ഭാഗത്തുനിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പല്ലശ്ശന സ്വദേശി നാരായണൻകുട്ടിക്കും കാവിൽപ്പാട് സ്വദേശി സാജനും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സാജനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ […]
Read more

അലുവ അതുൽ കൊലക്കേസ്; മുഴുവൻ പ്രതികളും പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി ദേശീയപാതയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് ആലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ മുണ്ടക്കയം സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. തഴവ കടത്തൂർ സ്വദേശി നൗഫൽ , ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരുള്‍പ്പെടെ എട്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മറ്റ് ചില പ്രതികളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ പങ്കാളികളായവരുമാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix