Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചു; ഡ്രൈവർക്ക് വധശ്രമക്കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ദേശീയപാതയിൽ മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിക്കെതിരെ വധശ്രമത്തിന് കേസ്. കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ബിജുക്കെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് പാലക്കാട് മെഡിക്കൽകോളേജിന് സമീപത്താണ് സംഭവം നടന്നത്. പാലക്കാട് ഭാഗത്തുനിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേരെ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പല്ലശ്ശന സ്വദേശി നാരായണൻകുട്ടിക്കും കാവിൽപ്പാട് സ്വദേശി സാജനും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സാജനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽകോളജിലേക്ക് മാറ്റി.

ഡ്രൈവർ ബിജു മദ്യപിച്ച നിലയിലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer