Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വഴിത്തർക്കം കൊലപാതകമായി; മുഖ്യ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്ന കേസിൽ മുഖ്യ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. രാമകൃഷ്ണൻ (60) നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 സെപ്റ്റംബർ 24നാണ് കേസിന് ആധാരമായ സംഭവം നടന്നത്. ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗിൽസന്റെ സഹോദരൻ ജിന്‍റോ (45)ക്കും കുത്തേറ്റ് പരിക്കേറ്റിരുന്നു. ജിന്‍റോയെ ആക്രമിച്ചതിന്, രാമകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 […]
Read more

ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

മുംബൈ: കുടുംബ വഴക്കിനിടെ 13 വയസ്സുള്ള മകന്റെ മുന്നിൽ ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം . യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്, രാജ്കുമാർ ഗുപ്ത (42), സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നുവെങ്കിലും ഗുജറാത്തിലെ സൂറയിൽ നിന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത (30) പോലീസിനോട് […]
Read more

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐക്ക് കുത്തേറ്റു

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ സ്റ്റെഫോ ജോണിന് ഗുരുതരമായി പരിക്കേറ്റു.ഇടത് കൈയിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ഇപ്പോൾ അദ്ദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പരപ്പനങ്ങാടി കുപ്പിവളവിലാണ് സംഭവം നടന്നത്.പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിയെ സാന്ത്വനം ചെയ്യാൻ പൊലീസ് ശ്രമിച്ചു. അതിനിടെ, പ്രതി പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് സിഐയെ കുത്തി.പ്രതി മാനസിക പ്രശ്നമുള്ള ആളായിരിക്കാമെന്നാണ് പ്രാഥമിക വിവരം.
Read more

മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം

തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉപപരിശോധകൻ വരുണിന് കൈയിൽ കുത്തേറ്റു. കൈപ്പത്തിയിലാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുജിത്തും ജിഷ്ണുവും പൊലീസ് പിടിയിലായി. മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയപ്പോഴാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം നെല്ലങ്കരയിൽ മണ്ണുത്തി പൊലീസിനെതിരേ നടന്ന ആക്രമണ സംഘത്തിലും ഇവർ ഉൾപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. വിഷ്ണുജിത്തിനെതിരെ മണ്ണുത്തി പൊലീസ് […]
Read more

നീണ്ട ഏഴ് വർഷത്തെ പക; കോടതി വെറുതെ വിട്ടയാളെ മകൻ കൊലപ്പെടുത്തി

എറണാകുളം: മഞ്ഞപ്രയിലെ കൊലപാതകം നാടിനെ നടുക്കി. വസ്തുതർക്കത്തെ തുടർന്നുണ്ടായ അയൽവാസികളിലിടയിലുള്ള സംഘർഷം രണ്ട് കുടുംബങ്ങളിലെ ഗൃഹനാഥന്മാരുടെ ജീവനാണ് എടുത്തത്. 2018-ലാണ് കാളാംപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കപ്പയുടെ കടഭാഗം കൊണ്ടേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഈ കേസിൽ തിങ്കളാഴ്ച വെടിയേറ്റ് മരിച്ച കിലുക്കൻ ജോസും സഹോദരനും പ്രതികളായിരുന്നു. പിന്നീട് കോടതി വെറുതെവിട്ടതിനെ തുടർന്ന് ജോസ് കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നു. പിതാവിന്റെ കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന വേദന കാളാംപറമ്പൻ ജോസിന്റെ മകനായ പോളിക്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. […]
Read more

സേലത്ത് 66-കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

സേലം: കത്തികാണിച്ച് ഭീഷണിപ്പെടുത്തി 66-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗോരിമേഡ് ജെല്ലിക്കാട് സ്വദേശി രവികുമാർ ആണ് പിടിയിലായത്. സേലം കോർപറേഷൻ പരിധിയിലെ ഗോരിമേഡ് സ്വദേശിനിയായ സ്ത്രീയെയാണ് ആക്രമിച്ചത്. വീടിന് പുറത്തുകിടക്കുകയായിരുന്ന ഇവരെ രണ്ട് പേർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കണ്ണൻകുറിച്ചി പൊലീസ് അറിയിച്ചു. ഞായറാഴ്ച ബന്ധുക്കൾ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളെ തിങ്കളാഴ്ച പിടികൂടിയത്. ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിക്കായി തിരച്ചിൽ […]
Read more

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ആണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര ബലാത്സംഗം. എട്ടു വയസ്സുകാരിക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ലൈംഗിക അതിക്രമം. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ല ഫേസ്-2 മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന് സമീപം വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ഗോഡൗണിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 12-ഉം 13-ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 12, 13 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയില്‍ വെച്ച് കണ്ട പെണ്‍കുട്ടിയെ പ്രതികള്‍ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഗോഡൗണിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ […]
Read more

കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു

കൊല്ലം: കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12 നാണ് സംഭവം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം […]
Read more

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ

ഇടുക്കി: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. പള്ളിമേടയിൽ വെച്ചാണ് പീഡനശ്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. വിവരം പെൺകുട്ടി ഉടൻ തന്നെ വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പെരുവന്താനം പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ പുരോഹിതൻ ഒളിവിൽ പോയെങ്കിലും പെരുവന്താനം സി.ഐക്ക് ലഭിച്ച രഹസ്യ […]
Read more

മാരാരിക്കുളത്ത് 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ

ആലപ്പുഴ: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജംഗ്ഷൻ സമീപം ഹൈവേയിൽ മാരുതി ഒമ്നി കാർ വഴി കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം തുടരുന്നതിനിടെ, എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചിട്ടുണ്ടായ 62 ചാക്ക് ഹാൻസ് കൂടി കണ്ടെത്തി. വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് വിതരണം ചെയ്യുന്ന വൻ റാക്കറ്റിൽ ഏഴനായി പ്രവർത്തിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix