Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലയുടെ സ്വര്‍ണം പോയി

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. കൊട്ടാരത്തിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി. ഗൗരി ലക്ഷ്മി ഭായ്യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്.
Read more

സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തി യുവാവ് : ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചുവരുത്തി വധിക്കാൻ ശ്രമം

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം ഇരട്ടസഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 25കാരനായ ഹാർദിക് പിടിയിലായി. ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജരായ നീലിമയുടെ മകനാണ് പ്രതിയായ ഹാർദിക്. സഹോദരി ഹിമശിഖയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജോലി ചെയ്യുന്ന ഓഫീസിലെത്തി “അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്” എന്ന് പറഞ്ഞാണ് ഹാർദിക് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്. ഈ നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം […]
Read more

കൊൽക്കത്തയിൽ ബിജെപിയും തൃണമൂലും തമ്മിൽ ഏറ്റുമുട്ടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ‘പരിവർത്തൻ യാത്ര’യുടെ സമാപന റാലിക്ക് മുമ്പായി കൊൽക്കത്തയിൽ സംഘർഷം. മദ്ധ്യ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപമാണ് ബിജെപി പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും മുദ്രാവാക്യം വിളികളുമായി തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ തൃണമൂൽ പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്നും […]
Read more

സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപണം; യുവാവിനെ തല്ലിക്കൊന്നു

ചെന്നൈ: മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വഴിയരികിലൂടെ നടന്നുപോയ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ കലൈസെൽവൻ (30) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കലൈസെൽവൻ മദ്യലഹരിയിലായിരുന്നതെന്ന് പറയുന്നു. ഓട്ടോയിൽ നിന്നുകൊണ്ട് റോഡിലൂടെ നടന്നു പോയിരുന്ന സ്ത്രീയുടെ മേൽ ഇയാൾ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഇതിനെത്തുടർന്ന് സ്ത്രീയും കലൈസെൽവനും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടതോടെ തർക്കം രൂക്ഷമായി. തുടർന്ന് ആൾക്കൂട്ടം […]
Read more

പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ വീട്ടിൽ കയറി ആക്രമിച്ചു

കൊച്ചി: പ്ലസ് വൺ പരീക്ഷയ്ക്ക് വീടിന്റെ മുകൾ നിലയിലെ മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിക്കു നേരെ ആക്രമണം. മോഷണ ശ്രമത്തിനിടെ മോഷ്ടാക്കളാണ് ആക്രമിച്ചതെന്നാണു പ്രാഥമിക വിവരം. എന്നാൽ സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. വെങ്ങോല പൂനൂരിൽ വെള്ളിയാഴ്ച പുലർച്ചെ 2.30നാണ് സംഭവം. മുകൾ നിലയിലെ ഒറ്റമുറിയിൽ പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ വിദ്യാർഥിനി മുറിക്കു പുറത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ശരീരത്തിൽ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറിവുകളുണ്ട്. മുഖത്ത് സ്പ്രേ അടിച്ചു. ആക്രമണത്തിനിടയിൽ മുകളിൽ നിന്നു […]
Read more

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി ഹണി ട്രാപ്പെന്ന് ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പ് എന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി യുവതി ചതിയുകയായിരുന്നു എന്നാണ് ഡോക്ടറുടെ ഭാര്യയുടെ പരാതി. 500 രൂപ ഗൂഗിൾ പേ വഴി അയച്ചതിലൂടെ പരിചയം ആരംഭിച്ചതാണെന്നും, പിന്നീട് കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് യുവതി അടുത്തുവന്നതായും, പിന്നീട് ഭീഷണിയായി മാറിയെന്നും, ഫ്ലാറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ലൈംഗിക പീഡന പരാതിയായി മാറിയെന്നും അവർ പറഞ്ഞു. യുവതി നെയ്യാറ്റിൻകര സ്വദേശിനിയാണെന്നും, വനിത കമ്മീഷനിൽ പരാതിയോടെ […]
Read more

ജിം സന്തോഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി  വെട്ടിക്കൊലപ്പെടുത്തിയത്. പട്ടാപകൽ ആയിരുന്നു സംഭവം. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; 10 വർഷത്തിന് ശേഷം രണ്ട് സ്ത്രീകൾ പിടിയിൽ

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നീ രണ്ട് സ്ത്രീകളെയാണ് മധ്യപ്രദേശിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഏപ്രിൽ 30-നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്കുപോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് […]
Read more

യുവാവിനെയും പെൺസുഹൃത്തിനെയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; 19കാരൻ പിടിയിൽ

മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന […]
Read more

മലപ്പുറത്ത് കല്യാണം മുടങ്ങിയതിന്റെ പേരിൽ കൂട്ടയടി

മലപ്പുറം: കൂട്ടിലങ്ങാടി പെരുന്താട്ടിരിയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് സംഘർഷം. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെ കുടുംബവും തമ്മിലാണ് തർക്കം ഉണ്ടായത്. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നുവെന്നാണ് വിവരം. പിന്നീട് വിവാഹം മുടങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചതായി പറയുന്നു. വിവാഹം മുടക്കിയെന്നാരോപിച്ച് നടന്ന വാക്കുതർക്കത്തിനിടെയാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix