Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീട്ടിലേക്കു ബോംബ് എറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനെയാണ് ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തി മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ ഇവർ എത്തിയതായും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ […]
Read more

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് ശശി കീഴടങ്ങി

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചൽ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിൽ വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം കീഴടങ്ങിയത്. ഫെബ്രുവരി 28-നായിരുന്നു സംഭവം. വെള്ളനാട് വാളിയറയിലെ ഒരു വീട്ടുവളപ്പിലെത്തിയ മുള്ളൻപന്നിയെ ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് അടിച്ചു കൊന്നുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം മുള്ളൻപന്നി ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ്. ഇതിനെ കൊല്ലുകയോ ആക്രമിക്കുകയോ […]
Read more

തൃശ്ശൂരിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപത്തെ ജിംനേഷ്യത്തിൽ ജോലി ചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയാണ് പിടിയിലായത്.പ്രതിയിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന വഴി സമ്പാദിച്ചതായി കരുതുന്ന 90,500 രൂപ, കൂടാതെ ചെറുകിട വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് […]
Read more

കണ്ണൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ചു

കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ കുത്തിത്തുറന്ന് ഏകദേശം 50 പവൻ സ്വർണം മോഷണം പോയി. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. പെരുന്നാളിനോടനുബന്ധിച്ച് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തായത്. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു, പരോളിലിറങ്ങി സഹോദരനെ കൊലപ്പെടുത്തി 65 കാരന് വീണ്ടും ജീവപര്യന്തം

പത്തനംതിട്ട: അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടൂർ, പന്നിവിഴ, കോട്ടപ്പുറം സ്വദേശിയായ പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ (65) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ് കേസിനു ആസ്പദമായ […]
Read more

11 വര്‍ഷത്തെ ജയിൽവാസം; മാവോയിസ്റ്റ് രൂപേഷ് മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ […]
Read more

എഐ വ്യാജ വീഡിയോ; മോഹൻലാലിന്റെ പുതിയ അപേക്ഷയിൽ തീരുമാനം വെള്ളിയാഴ്ച

ന്യൂഡൽഹി: എഐ ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. തന്റെ ശബ്ദം ക്ലോൺ ചെയ്ത് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും ഹർജിയിൽ മോഹൻലാൽ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. മെറ്റായുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഗൂഗിള്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഇതുമായി ബന്ധപ്പെട്ട നിരവധി ലിങ്കുകൾ ഉണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. […]
Read more

അടൂർ സഹകരണ ബാങ്ക് ക്രമക്കേട്; അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധം

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള കഴിഞ്ഞ ദിവസം ക്രമക്കേടുകൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തിനിടെ പോലീസ് മാർച്ചിനെ തടഞ്ഞു. വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 75 ലക്ഷം രൂപയുടെ ക്രമക്കേട് തൻ്റെ മേൽ കെട്ടിവയ്ക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നുവെന്ന് പൊൻതാമര പിള്ള […]
Read more

വാടക വീട്ടിൽ 2.270 കിലോ ഹാഷിഷ് ഓയിലും പണവും യുവതിയെ പിടികൂടി

തൃശ്ശൂർ: ജിംനേഷ്യവും ബ്യൂട്ടി സലൂണും മറവാക്കി വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനിയായ ശ്രീലക്ഷ്മിയെയാണ് പിടിയിലായത്. തൃപ്രയാറിലെ വലപ്പാട് പ്രദേശത്ത് പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ 90,500 രൂപയും, ലഹരി വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും പോലീസ് കണ്ടെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടക വീട്ടിൽ വെച്ചാണ് ഡാൻസാഫ് സംഘവും വലപ്പാട് […]
Read more

കൊലപാതക കേസിലെ പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

കാസർഗോഡ്: സ്വന്തം പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പോലീസ് പിടികൂടി. അഡൂർ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 5-ന് പുലർച്ചെ നടന്ന സംഭവത്തിലാണ് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്ക് മകൻ നരേന്ദ്ര പ്രസാദിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. തുടർന്ന് ആദൂർ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix