Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച്‌ അടച്ചു

ലക്നൗ: മകന്‍റെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കുത്തിക്കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച്‌ അടച്ചു. ഉത്തർപ്രദേശിലെ മീററ്റിലെ ഇന്ദിര നഗറിലാണ് സംഭവം. 29 കാരനായ സൗരഭ് രജ്പുത്താണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ മുസ്കാൻ റാസ്തോഗി (27) കാമുകൻ സൈഹില്‍ ശുക്ല (25) എന്നിവർ അറസ്റ്റിലായി. മാർച്ച്‌ 4 നാണ് ഈ ക്രൂരത നടക്കുന്നത്. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ വാടക വീട്ടില്‍ […]
Read more

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടി ഭാര്യയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് : മീററ്റിൽ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി . ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭ് രജ്പുത് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതക്കത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഒരു പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ ഇട്ട് സിമന്റ് നിറയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ മുസ്ക്കാനും സൗരഭും മൂന്ന് വര്‍ഷമായി അവരുടെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ മുസ്കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്. […]
Read more

കോഴിക്കോട് താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസിർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.ആക്രമണത്തിന് ശേഷം പ്രതിയ യാസിർ ഒളിവില്‍ പോയതായാണ് വിവരം. യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില […]
Read more

പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഇടുക്കി: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്.15 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഷാൻ, മൂന്ന് വർഷം മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. സ്കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് […]
Read more

സ്വർണ്ണക്കടത്ത് കേസ്: രന്യ റാവുവിനെതിരെ ഭർത്താവ്

ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ വെളിപ്പെടുത്തലുമായി ഭാര്‍ത്താവ്. 2024 നവംബര്‍ മാസത്തില്‍ താനും രന്യയും തമ്മിലുളള വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് ജതിന്‍ ഹുക്കേരി പറഞ്ഞു. രന്യ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടി രന്യ റാവുമായി താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ആഡംബര ചടങ്ങിലായിരുന്നു രന്യ-ജതിന്‍ ഹുക്കേരി വിവാഹം. ചില പ്രശ്നങ്ങളെ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.
Read more

പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന നേതാവിന് കുത്തേറ്റു

പാലക്കാട്‌: പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന നേതാവിന് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലത്താണ് സംഭവം. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. പരിക്കേറ്റ വിവേകിനെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസല്‍ എന്ന വ്യക്തിയാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.
Read more

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ. കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് […]
Read more

കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പില്‍ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈൻ അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. സ്കൂള്‍ വിദ്യാർഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ നിർദേശം […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല; മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫ്‌സാനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer