Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ആലത്തൂരിൽ 35 കാരിയായ വീട്ടമ്മ 14 കാരനൊപ്പം നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസെടുത്തു

പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനെ വീട്ടമ്മ തട്ടിക്കൊണ്ടു പോയതായി പരാതി. ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് വച്ച് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ നൽകിയ പരാതിയെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് […]
Read more

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച് കോടതി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ഇയാള്‍ക്ക് കോടതി ചുമത്തി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ കോടതി ജഡ്ജി ഷെറിന്‍ ആഗ്‌നസ് ആണ് കേസില്‍ വാദം കേട്ടത്.2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രോഗിയായ അമ്മയുമായി അച്ഛന്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് […]
Read more

കൊലപാതക പരമ്പര വിശ്വസിക്കാനാകാതെ നാട്ടുകാർ

തിരുവനന്തപുരം വെഞാറമൂടിൽ നടന്ന കൊലപതക പരമ്പര അമ്പരന്ന് നാട്ടുകാർ. അഫാൻ ഇത്തരത്തിലൊരു ക്രൂരത ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ‘അഫാന്റെ വീട് പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. അഫാൻ തുറന്നിട്ട ​ഗ്യാസ് സിലിണ്ടർ പോലീസ് എത്തിയാണ് ഓഫ് ചെയ്തത്. മൃതദേഹങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം.അഫാന്റെ വീട്ടിലുണ്ടായിരുന്നവരെ ഇന്നലെയാണ് നാട്ടുകാർ അവസാനമായി കണ്ടത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ആർക്കും അറിയില്ല. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയിലാണ് പ്രതി പോലിസ് സ്റ്റേഷനിലെത്തിയത്’. പ്രതിക്ക് ക്രിമിനൽ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: എലിവിഷം കഴിച്ചതായി അഫാൻ, പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ആറ് പേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍ എലിവിഷം കഴിച്ചതായി വെളിപ്പെടുത്തൽ. തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എല്ലാവരേയും ആക്രമിച്ചും വിഷം കൊടുത്തുമാണ് കൊന്നതെന്ന് അഫാന്‍ മൊഴി നല്‍കി. അതെസമയം അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുന്‍പാണ് നാട്ടിലെത്തിയതെന്നും വിവരമുണ്ട്. അഫാന്റെ പിതാവ് ദീര്‍ഘകാലമായി വിദേശത്താണ്. അഫാന്റെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ മാതാവ് ചികിത്സയിലാണ്. വെമ്പായത്തെ വീട്ടിലാണ് അമ്മയേയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അനിയനേയും ബന്ധുവായ പെണ്‍കുട്ടിയേയും അഫാൻ […]
Read more

തലസ്ഥാനത്ത് അരുംകൊല; 23 കാരൻ ഉറ്റബന്ധുക്കളെയും കാമുകിയുടെ കുടുംബത്തെയുമടക്കം 6 പേരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കേരളത്തെ നടുക്കി വീണ്ടും കൂട്ടക്കൊല. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറയുകയായിരുന്നു. ബന്ധുക്കളായ ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട് ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.മൂന്ന് പേരെ പേരുമലയിലും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം […]
Read more

സെന്റ് ഓഫ് ദിനത്തിൽ ആഡംബര കാറുകളുമായി പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭ്യാസം പ്രകടനം,തമ്മില്‍ കൂട്ടിയിടി; ഒടുവില്‍ കേസ്

കല്പറ്റ: ആഡംബര കാറുകളുമായി പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസം. എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ സെന്റ് ഓഫ് ദിനത്തിൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുമായി കുട്ടികളുടെ അഭ്യാസപ്രകടനം. രണ്ടു കാറുകള്‍ അഭ്യാസപ്രകടനത്തിനിടെ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് നടന്ന സെന്റ് ഓഫ് പാരിപാടികള്‍ക്കുശേഷമായിരുന്നു കുട്ടികളുടെ ഇത്തരത്തിലുള്ള അഭ്യാസപ്രകടനം. സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.ആറു കാറുകളാണ് സ്കൂളിൽ കൊണ്ടുവന്നത്. ഇക്കൂട്ടത്തിൽ വാടകയ്‌ക്കെടുത്ത ആഡംബര കാറുകളുമുണ്ട്. വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ […]
Read more

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കെഎഫ്സിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്. കേരള സര്‍ക്കാരിന്‍റെ ലോഗോ പ്രൊഫൈൽ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈൻ സര്‍വീസ് എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈൻ വായ്പാ തട്ടിപ്പ് നടന്നത്.ഇതിലുണ്ടായിരുന്ന ഫോണ്‍ നമ്പറിൽ വിളിച്ചവരോട് പലിശ രഹിത വായ്പ അനുവദിക്കുന്നതിന് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടെന്നാണ് കെഎഫ്സിക്ക് […]
Read more

ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്; ഷെയർ ട്രേഡിം​ഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി!

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിയെടുത്തു. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാ​​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും തട്ടിപ്പിനു ശേഷം മുങ്ങി. സംഭവത്തിൽ 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. 4 കേസുകൾ ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണപ്പിരിവ് നടത്തിയത് ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ്. ഇരിക്കാലക്കുട ആസ്ഥാനമായി […]
Read more

എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകം; 510 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കാവ് പൊലീസ് സമര്‍പ്പിച്ചത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീല 2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കേസില്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനെ ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. യുവതി നേരത്തേ നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയും വാക്ക് […]
Read more

കത്തിയുമായി ഓഫീസിലെത്തി വധഭീഷണി; ഓവർസിയർ അറസ്റ്റിൽ

കൊച്ചി: കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ നെ (54) അറസ്റ്റ് ചെയ്തു. എക്സിക്യുട്ടീവ് എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ കത്തിയുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ […]
Read more
Advertisement
WhiteswanTV Footer