Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരിച്ചു; യുകെ പൗരനായ മലയാളി അറസ്റ്റിൽ

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൽ മതസ്പർധയോടെ ദമ്പതികളോട് സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിക്കുകയായിരുന്നു. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്‌സായിരുന്നു ഇയാളെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
Read more

അവിശ്വാസ പ്രമേയത്തിനിടെ തന്നെ തട്ടിക്കൊണ്ടുപോയെന്ന് കല രാജു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ സിപിഎം തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും കല മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് പറഞ്ഞാണ് അവർ ഭീഷണിപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിൻ്റെ പ്രതികരണം. തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കല രാജു വ്യക്തമാക്കി. തൻ്റെ വസ്ത്രം […]
Read more

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം

ചെന്നൈ: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഗം. ചെന്നൈ താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവരുകയായിരുന്നു. പൊലീസുകാരി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതെസമയം ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളിൽ മാല കവർന്ന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ […]
Read more

മണ്ണാര്‍ക്കാട് നബീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. നബീസയുടെ മകള്‍ ഫാത്തിമയുടെ മകന്‍ കരിമ്പ പടിഞ്ഞാറേതില്‍ ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ചതിന് ബഷീറിന് 7 വര്‍ഷം തടവും 25000 പിഴയും വിധിച്ചിട്ടുണ്ട്. 2016 ജൂണ്‍ 23നാണ് നബീസ കൊല്ലപ്പെട്ടത്. നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവ് ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം, […]
Read more

ഷാരോൺ വധക്കേസ്; ശിക്ഷാ വിധി തിങ്കാളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി തിങ്കളാഴ്ച പറയും. കോടതിയില്‍ അന്തിമവാദം പൂര്‍ത്തിയായി. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് അഭിഭാഷകന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. 11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ […]
Read more

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ അതിക്രൂര കൊലപാതകം: വിധി ഇന്ന്

കൊല്‍ത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി മാത്രമല്ല കേസിൽ പ്രതിയെന്നും മറ്റുള്ളവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നാണ് ട്രെയിനീ ഡോക്ടറുടെ മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം കൊൽക്കത്തയിൽ നടന്നത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ നാലാം നിലയില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് […]
Read more

അവരെ എന്തിനാണ് വെറുതെ വിട്ടത്? പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ കുടുംബം

കേരളം ഏറെ ചർച്ച ചെയ്ത പാറശാല ഷാരോൺ വധക്കേസിൽ കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ കുടുംബം. കേസിൽ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്. അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത് എന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. എന്നാൽ ഇതിനെതിരെ കുടുംബം അപ്പീല്‍ നല്‍കും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഷാരോണിന്റെ അച്ഛന്‍ പറഞ്ഞത് . തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതിയായിരുന്ന സിന്ധുവിനെ വെറുതെ വിട്ടത്. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. തെളിവു നശിപ്പിക്കാന്‍ […]
Read more

ഭക്ഷണത്തിൽ വിഷം കലർത്തി നൽകി; നബീസ വധക്കേസിൽ ഇന്ന് വിധി

മണ്ണാർക്കാട് നബീസ വധക്കേസിൽ വിധി ഇന്ന് . ക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ ഏഴുപ്പത്തിയൊന്നുകാരി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. നബീസയുടെ ഭക്ഷണത്തിൽ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് […]
Read more

ഗ്രീഷ്മ കുറ്റക്കാരി, കേരളം ചർച്ച ചെയ്ത ‘ജ്യൂസ് കലക്കി കൊല’; ശിക്ഷ വിധി നാളെ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി എന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. പ്രതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു. ഗ്രീഷമയാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രണ്ടാം പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മയെ വെറുതെ വിടരുതായിരുന്നു എന്ന് ഷാരോണിന്റെ ബന്ധുക്കൾ പ്രതികരിച്ചു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. കേസിൽ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റസമ്മതം നടത്തി പ്രതി ഋതു

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. ജിതിനെ മാത്രം ആക്രമിക്കാനാണ് ലക്ഷ്യം വെച്ചതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളായ വേണുവിനെയും ഉഷയെയും ആക്രമിച്ചതെന്നും വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും പ്രതി ഋതു മൊഴി നല്‍കി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ , മകൾ വിനീഷ എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ വിനീഷയുടെ ഭർത്താവായ ജിതിനും പരുക്കേറ്റിരുന്നു . ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ […]
Read more
Advertisement
WhiteswanTV Footer